Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ദീപാവലിക്ക് നിങ്ങളും തിളങ്ങട്ടെ!
ഒരിക്കല്‍ കൂടി സന്തോഷകരമായ ആ സമയം ആഗതമായിരിക്കുന്നു. പുതിയ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, മേക്കപ്പുകള്‍, കൊതിയൂറും വിഭവങ്ങള്‍, ഷോപ്പിംഗ് എന്നിവയുടെ അകമ്പടിയോടെ നമുക്ക് ഇത് ആഘോഷമാക്കാം. ഓഫീസിലെയും വീട്ടിലെയും തിരക്കുകള്‍ക്കിടയിലും അണിഞ്ഞൊരുങ്ങി എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് സഹായകമായ ചില പൊടിക്കൈകള്‍ പരിചയപ്പെടാം:
ലളിതം സുന്ദരം

കണ്‍സീലര്‍ ഉപയോഗിച്ച് മുഖത്തെ വരകള്‍ മറയ്ക്കുക. ഐ ബ്രോ പെന്‍സില്‍ കൊണ്ട് മനോഹരമായി കണ്ണെഴുതുക. മസ്കാര ഉപയോഗിച്ച് കണ്പീലികള് സുന്ദരമാക്കുക. തിളങ്ങുന്ന ചുണ്ടുകള്‍ എപ്പോഴും സൗന്ദര്യത്തിന് മാറ്റുകൂട്ടും. ചുണ്ടുകളുടെ നിറത്തോട് സാമ്യമുള്ളതോ പിങ്ക് നിറമുള്ളതോ ആയ ലിപ്സ്റ്റിക്ക് അണിയുക.
സൗന്ദര്യം എടുത്തുകാട്ടുക

കണ്ണുകള്‍ക്കാണ് ഏറ്റുവുമധികം സൗന്ദര്യമെന്ന് നിങ്ങള്‍ കരുതുന്നുവെന്നിരിക്കട്ടെ, അവയുടെ മനോഹാരിത പരമാവധി പൊലിപ്പിക്കുക. കണ്ണുകളുടെ മാറ്റ് കൂട്ടുന്നതിനായി വാലെഴുതാം. കണ്പോളകളില് തിളക്കമുള്ള പൗഡര്‍ തേയ്ക്കുക, കണ്ണുകളുടെ ആകര്‍ഷണീയത വര്‍ദ്ധിക്കും. ചുണ്ടുകളുടെ അഴക് വര്‍ദ്ധിപ്പിക്കാന്‍ കടുംനിറങ്ങളിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുക. പിങ്ക് അല്ലെങ്കില്‍ പീച്ച് ബ്ലഷ് നിറങ്ങള്‍ ഉപയോഗിച്ച് കവിളുകള്‍ മനോഹരമാക്കുക.
വശ്യമായ നയനങ്ങള്‍

വൈകുന്നേരങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച ലുക്ക് നല്കാന് സ്മോക്കി ഐ മേക്കപ്പ് പോലെ മറ്റൊന്നില്ല. കണ്ണിന്റെ നിറവുമായി ഇണങ്ങുന്ന നിറമാണ് ഇത്തരം മേക്കപ്പിന് ഉപയോഗിക്കേണ്ടത്. ഇന്ത്യക്കാരില്‍ അധികവും കറുത്ത അല്ലെങ്കില്‍ ബ്രൗണ്‍ കൃഷ്ണമണികളോട് കൂടിയവരാണ്. അതിനാല്‍ ഗോള്‍ഡ്, ബ്രൗണ്‍, ചാര്‍ക്കോള്‍, കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങള്‍ ഉപയോഗിച്ച് സ്മോക്കി ഐ മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ ഏതെങ്കിലും നിറത്തിലുള്ള പെന്‍സില്‍ കൊണ്ട് മുകളിലെ കണ്പോളയില് നല്ല കട്ടിക്ക് വരയ്ക്കുക. അകത്തെ മൂലയില്‍ നിന്ന് പുറത്തേക്കാണ് വരയ്ക്കേണ്ടത്. പുറത്തെ മൂലയില്‍ നല്ല കട്ടിക്ക് വരയ്ക്കേണ്ടതാണ്. ഇതേ രീതിയില്‍ താഴത്തെ കണ്‍പോളയിലും വരയ്ക്കുക.
പരമ്പരാഗത സൗന്ദര്യം

ആഘോഷവേളകളില്‍ പരമ്പരാഗത രീതിയില്‍ വേഷവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും. അതിന് ഇണങ്ങുന്ന മേക്കപ്പ് തിരഞ്ഞെടുക്കാനും നാം ശ്രദ്ധിക്കണം. നിങ്ങളുടെ സാരി അല്ലെങ്കില്‍ സല്‍വാര്‍ കണ്ണഞ്ചിപ്പിക്കുന്നതാണെങ്കില് മേക്കപ്പ് കഴിവതും ലളിതമാക്കുക. വസ്ത്രങ്ങള്‍ ലളിത സുന്ദരമാണെങ്കില്‍ മേക്കപ്പ് ഹെവി ആക്കണമെന്ന് പറയേണ്ടതില്ലല്ലോ? കണ്പോളകളില് ഗോള്‍ഡ്, കണ്ണിന്റെ പുറം കോണില്‍ കടുത്ത ബ്രൗണ്‍ എന്നിവ ഏത് വസ്ത്രങ്ങള്‍ക്കും ചേരും. കടുത്ത ബ്രൗണ്‍ നീട്ടി വരച്ചാല്‍ കണ്ണിന് താമരയിതള് പോലെ മനോഹരമായ ആകൃതി ലഭിക്കും. മുകളിലെ പോളയില്‍ വിംഗ് ലൈനറും താഴെ കട്ടിക്ക് കറുത്ത കണ്മഷിയും എഴുതുക. ഒരു പൊട്ട് കൂടി ആയാല്‍ നിങ്ങള്‍ പരമ്പരാഗത ഇന്ത്യന്‍ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി മാറും.
ശാലീന സൗന്ദര്യം

അധികം മേക്കപ്പൊന്നും ഇഷ്ടമല്ലാത്ത ധാരാളം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ തെളിഞ്ഞ പിങ്കും പര്‍പ്പിളും പോലുള്ള നിറങ്ങള്‍ കണ്പോളകളില് അണിയുക. ഇത് ചര്‍മ്മത്തിന് തിളക്കവും നല്‍കും. ഇളം ഓറഞ്ച് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കുക. കവിളുകളിലും ഈ നിറമാണ് നല്ലത്.



Click it and Unblock the Notifications
