Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍
പ്രായക്കുറവുള്ള ചര്‍മം എല്ലാവരുടേയും സ്വപ്നമാണെന്നു പറയാം. ചിലര്‍ക്ക് സ്വാഭാവികമായി ഈ ഭാഗ്യം ലഭിയ്ക്കാറുണ്ട്. മറ്റു ചിലര്‍ക്കാവട്ടെ, പ്രായത്തേക്കാള്‍ കവിഞ്ഞ പ്രായം തോന്നാറുമുണ്ട്.
ചെറുപ്പം ചര്‍മത്തിനും പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ധാരാളം കാരണങ്ങളുണ്ട്. ഭക്ഷണത്തിന്റെ അപര്യാപ്തത, വെള്ളത്തിന്റെ പോരായ്മ, ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കാത്തത്, അന്തരീക്ഷ മലിനീകരണം, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ എന്നിവ ഇതില്‍ ചിലതു മാത്രം.
ഇതല്ലാതെയും ചര്മത്തിനു് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ചില കാരണങ്ങളുണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ചറിയേണ്ടേ,

നെറ്റി ചുളിയ്ക്കുക
എപ്പോഴും നെറ്റി ചുളിയ്ക്കുന്ന ശീലമുണ്ടോ. ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊരു ഘടകമാണിത്. പ്രത്യേകിച്ചും നെറ്റിയില്‍ ചുളിവ് വീഴാന്‍ ഇത് ഇട വരുത്തുന്നു.

ടിവി
ടിവി കാണുന്നത് പ്രായം വര്ദ്ധിപ്പിക്കുമെന്നറിയുമോ. സത്യമാണ്. ടിവിയില്‍ നിന്നും പുറപ്പെടുന്ന വികിരണങ്ങള്‍ ചര്‍മത്തില്‍ പതിയ്ക്കുകയും അതുവഴി ചര്‍മത്തിന് ക്ഷതമേല്‍ക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത അകലം സൂക്ഷിച്ചു മാത്രമെ ടിവി കാണാന്‍ പാടുകയുള്ളൂ.

മധുരം
മധുരം കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകാന്‍ സാധ്യത കൂടുതലാണ്. മധുരം ഗ്ലൈക്കേഷന്‍ എന്നൊരു പ്രക്രിയയുണ്ടാക്കുന്നു. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ എന്നൊരു വസ്തുവിനെ നശിപ്പിക്കുകയും ചെയ്യുന്നു. ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇത് ഇടയാക്കും.

സ്ട്രോ
സ്ട്രോ ഉപയോഗിച്ച് പാനീയങ്ങള്‍ കുടിയ്ക്കുന്നത് കവിളിലും ചുണ്ടിനു ചുറ്റും പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നു. ഇത്തരം ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുന്നു.

എയര്‍ കണ്ടീഷന്‍
എയര്‍ കണ്ടീഷന്‍ ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊന്നാണ്. ഇത് ചര്‍മത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിനും ചര്‍മം വരണ്ടതാക്കുന്നതിനും ഇട വരുത്തും. വരണ്ട ചര്‍മം പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.

അന്തരീക്ഷമലിനീകരണം
അന്തരീക്ഷമലിനീകരണവും പെട്ടെന്ന് പ്രായമാകാന്‍ കാരണമാകുന്നുണ്ട്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇത് ഇടയാക്കുന്നു.

മുഖം കഴുകുന്നത്
മുഖം കൂടുതല്‍ തവണ കഴുകുന്നത് ഈര്‍പ്പം നശിപ്പിയ്ക്കും. പ്രത്യേകിച്ച് സോപ്പും ഫേസ് വാഷും മറ്റും ഉപയോഗിയ്ക്കുമ്പോള്‍.



Click it and Unblock the Notifications
