Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബേബി ലോഷന്‍ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കാമോ?
കുട്ടികള്‍ക്കുള്ള ക്രീമുകളും ലോഷനുകളുമെല്ലാം വ്യത്യസ്തമാണ്. ഇവ താരതമ്യേന കെമിക്കലുകള്‍ കുറവുള്ളവയായിരിയ്ക്കുമെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ബേബി ക്രീമുകളും ലോഷനുകളുമെല്ലാം ഉപയോഗിയ്ക്കുന്ന മുതിര്‍ന്നവരുമുണ്ട്.
ബേബി ലോഷന്‍ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കുന്നതു കൊണ്ട് ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുമുണ്ടായിരിയ്ക്കും.
ഇതിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയേണ്ടേ,

വീര്യം
ബേബി ലോഷന്‍ വളരെ വീര്യം കുറഞ്ഞതായിരിയ്ക്കും. ഇതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് പ്രത്യേകിച്ച ഗുണങ്ങളില്ലെങ്കിലും ദോഷങ്ങളുണ്ടാകാന് സാധ്യതയില്ല.

വൈറ്റമിന്‍ ഇ
ബേബി ലോഷനില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും.

സെന്‍സിറ്റീവ് ചര്‍മം
കെമിക്കലുകളുടെ അംശം കുറവായതു കൊണ്ടുതന്നെ സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

സുഗന്ധം
നല്ല സുഗന്ധം ബേബി ലോഷന്റെ മറ്റൊരു ഗുണമാണ്.

മുഖക്കുരു
ചര്‍മസുഷിരങ്ങളെ അടയ്ക്കുന്ന കെമിക്കലുകള്‍ ഇതില്‍ അടങ്ങിയിട്ടില്ല്. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയുമില്ല.

20കളിലുള്ളവര്‍ക്ക്
20കളിലുള്ളവര്‍ക്ക് ചര്‍മസംരക്ഷണത്തിന് ഇതു മതിയാകും. എന്നാല്‍ നിങ്ങള്‍ 30 കടക്കുമ്പോള്‍ ചര്‍മത്തിന് കൂടുതല്‍ സംരക്ഷണം നല്കുന്ന വഴികള്‍ ഉപയോഗിയ്ക്കുന്നതായിരിയ്ക്കും കൂടുതല്‍ നല്ലത്.

സണ്‍ടാന്‍
സണ്‍ടാന്‍ തടയാനുളള ഘടകങ്ങള്‍ ബേബി ലോഷനിലില്ല. ഇതിനായി സണ്‍സ്ക്രീന്‍ പുരട്ടുന്നതാണ് നല്ലത്.

മുഖത്തു മാത്രം
മുഖത്തു മാത്രം ബേബി ലോഷന്‍ പുരട്ടുന്നതാണ് ഗുണകരം. കാരണം ബേബി ലോഷന്‍ കുഞ്ഞിന്റെ മൃദുചര്‍മം ഉദ്ദേശിച്ചുള്ളതാണ്. മുതിര്‍ന്നവരുടെ മുഖചര്‍മം പൊതുവെ മൃദുവാണ്. എന്നാല്‍ ശരീരചര്‍മത്തിന് കട്ടി കൂടുതലാണ്. ബേബി ലോഷന്‍ പുരട്ടുന്നതു കൊണ്ട് ഗുണം ലഭിയ്ക്കണമെന്നില്ല.



Click it and Unblock the Notifications
