Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മുഖസൗന്ദര്യത്തിന് ഗ്ലിസറിന്‍
സിനിമ, ടെലിവിഷന്‍ താരങ്ങളൊക്കെ അഭിനയിക്കുമ്പോള്‍ കൃത്രിമമായി കണ്ണുനീര് വരുത്താന്‍ ഉപയോഗിക്കുന്നതാണ് ഗ്ലിസറിന്‍. എന്നാല്‍ അത് മാത്രമല്ല ഗ്ലിസറിന്റെ ഉപയോഗം. ചര്‍മ്മത്തിന് ഏറെ അനുയോജ്യമായ ഒന്നാണിത്. സൗന്ദര്യ സംരക്ഷണത്തില്‍ ഗ്ലിസറിന്‍ പ്രമുഖ സ്ഥാനമാണുള്ളത്.
കണ്ണുനീര് ഗ്രന്ഥികളെ ഉദ്ദീപിപ്പിച്ച് കണ്ണുനീര് വരുത്തുന്നത് പോലെ ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗ്ലിസറിന്‍ കഴിവുണ്ട്. ഇത് നേരിട്ട് ഉപയോഗിക്കുകയോ, ഫേസ്പാക്ക്, ഫേസ്മാസ്ക് എന്നിവയില്‍ മറ്റ് വസ്തുക്കളുമായി ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.
ഗ്ലിസറിന്റെ ചില ഗുണങ്ങള്‍ മനസിലാക്കൂ.

1. മോയ്സ്ചറൈസര്‍ - നല്ലൊരു മോയ്സ്ചറൈസറാണ് ഗ്ലിസറിന്‍. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ ഉത്തമമാണിത്. അതിനാല്‍ ശൈത്യകാലത്ത് ഗ്ലിസറിന്‍ വളരെ ഉപകാരപ്രദമാണ്. ചര്‍മ്മത്തില്‍ നേരിട്ട് ഗ്ലിസറിന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഗ്ലിസറിന്‍ ശരീരത്തില്‍ തേക്കാം. പെട്ടന്ന് തന്നെ ചര്‍മ്മം മൃദുലമാവുകയും നനവ് ലഭിക്കുകയും ചെയ്യും. വരണ്ടതും, പരുക്കനും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഗ്ലിസറിന്‍ കഴിവുണ്ട്.
2. ക്ലെന്‍സര്‍ - ചര്‍മ്മത്തിലെ പൊടിയും ചെളിയുമൊക്കെ നീക്കം ചെയ്ത് ശുചിയാക്കാന്‍ ഗ്ലിസറിന്‍ കഴിവുണ്ട്. പനിനീരില്‍ ചേര്‍ത്ത് ക്ലെന്‍സറായി ഗ്ലിസറിന്‍ ഉപയോഗിക്കാം. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി പനിനീരും, ഗ്ലിസറിനും ചേര്‍ത്ത് മുഖം തുടയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാനും ചര്‍മ്മം വൃത്തിയായിരിക്കാനും സഹായിക്കും.
3. ഉന്മേഷം - ചര്‍മ്മത്തിന് നവോന്മേഷം നല്കാന് ഗ്ലിസറിന്‍ കഴിവുണ്ട്. അതിനാല്‍ തന്നെ ഏറെ സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളിലെ പ്രധാന ഘടകമാണ് ഗ്ലിസറിന്‍. ചര്‍മ്മത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താന്‍ ഇത് സഹായകരമാണ്. ഇതിനായി ഗ്ലിസറിന്‍ മോയ്സ്ചറൈസറില്‍ ചേര്‍ത്ത് പതിവായി ഉപയോഗിക്കുക. ഫേസ്പാക്കിലും, ഫേസ്മാസ്കിലും ഗ്ലിസറിന്‍ ചേര്‍ക്കാം. പതിവായുള്ള ഉപയോഗം ചര്‍മ്മത്തെ ആരോഗ്യവും, പുതുമയുമുള്ളതാക്കി നിലനിര്‍ത്തും.
4. ചര്‍മ്മസംരക്ഷണം - ചര്‍മ്മത്തിന്റെ വരള്‍ച്ചക്കും, ചൊറിച്ചിലിനും പ്രതിവിധിയായുള്ള മരുന്നുകളില്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നു. കാലാവസ്ഥമൂലവും, മാലിന്യങ്ങള്‍ മൂലവുമൊക്കെ പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റുമുണ്ടാവും. ഇവ പരിഹരിക്കാന്‍ ഗ്ലിസറിന്‍ ഏറെ അനുയോജ്യമാണ്. ചര്‍മ്മസംരക്ഷണത്തിനുള്ള പല മരുന്നുകളിലെയും പ്രധാന ഘടകം ഗ്ലിസറിനാണ്. ഗ്ലിസറിന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് ആരോഗ്യം ലഭിക്കും.
5. പാടുകള്‍ മായ്ക്കാം - മുഖക്കുരവും, കറുത്ത പാടുകളും മാറ്റി ചര്‍മ്മത്തിന് കാന്തി നല്കാന് ഗ്ലിസറിന്‍ ഫലപ്രദമാണ്. പാടുകളോ, മുഖക്കുരുവോ ഉള്ള ഭാഗത്ത് പതിവായി അല്പം ഗ്ലിസറിന്‍ പുരട്ടുക. ക്രമേണ ഈ പാടുകള്‍ മങ്ങിപ്പോകും. ഇത്തരത്തില്‍ ഗ്ലിസറിനുപയോഗിച്ച് ചര്‍മ്മകാന്തി കൂട്ടാനാവും.



Click it and Unblock the Notifications
