Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
അരിയുടെ സൗന്ദര്യ ഗുണങ്ങള്‍
ഇന്ത്യക്കാര്‍ എല്ലാ ദിവസവും ആഹാരത്തിന് അരി ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് കിഴക്കും തെക്കും പ്രദേശങ്ങളിലുള്ളവര്‍ക്ക് അരി ആഹാരം വളരെ പ്രിയപ്പെട്ടതാണ്. ഇത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്, കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും അരി വളരെ നല്ലതാണ്.
ചര്‍മ്മത്തിന് തെളിച്ചം നല്‍കുന്നതിനും ദീര്‍ഘനാള്‍ ചര്‍മ്മ കാന്തി നിലനിര്‍ത്താനും അരി സഹായിക്കും. തിളങ്ങുന്ന പട്ടുപോലുള്ള മൃദുലമായ ചര്‍മ്മം ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് തെളിച്ചമുള്ള മൃദുല ചര്‍മ്മം സാധാരണ കാണപ്പെടാറുണ്ട്. ഇതിന് കാരണം അവരുടെ ഭക്ഷണ ശീലമാണ്. നിങ്ങളും മനോഹരമായ ചര്‍മ്മം ആഗ്രഹിക്കുന്നുവെങ്കില്‍ അരി കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തി നോക്കു.
ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള വഴികള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ അരി എടുത്ത് ഒരു പാത്രത്തില്‍ വയ്ക്കുക
ഇതിലെ ആവശ്യമില്ലാത്ത വസ്തുക്കളും പൊടികളും കഴുകി കളയുക
വൃത്തിയാക്കിയ അരിയില്‍ അല്പം വെള്ളം ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക
അരി 20 മിനുട്ട് നേരം ഇത്തരത്തില്‍ കുതിര്‍ത്തു വയ്ക്കുക
അരി കിടക്കുന്ന വെള്ളം പാല് നിറത്തിലാവുമ്പോള്‍ ഊറ്റി എടുക്കുക.
ഈ വെള്ളം മുഖം വൃത്തിയാക്കാനായി ഉപയോഗിക്കുക
അരി കഴികിയ വെള്ളം ഉണങ്ങുന്നത് വരെ മുഖത്ത് നിലനിര്‍ത്തുക
ഉണങ്ങി കഴിഞ്ഞാല്‍ രണ്ടാമതൊരു തവണ കൂടി ഈ വെള്ളം മുഖത്ത് പുരട്ടുക
ചര്‍മ്മം ഉണങ്ങുന്നതിനനുസരിച്ച് അരി കഴുകിയ വെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ഇത് കഴുകി കളഞ്ഞതിന് ശേഷം മുഖത്ത് തൊടുമ്പോള്‍ ചര്‍മ്മം എത്ര മൃദുവായെന്ന് അറിയാന്‍ കഴിയും. ജൈവികമായ ഈ സൗന്ദര്യകൂട്ട് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്‍കും. ഒരേ ഗുണമുള്ള അരിയായിരിക്കിില്ല ആളുകള്‍ കഴിക്കുന്നത്. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിന് വിവിധ തരത്തിലുള്ള അരി ഇനി ഉപയോഗിച്ച് തുടങ്ങാം.
അരി ഫേസ് വാഷ്
മുഖം മങ്ങിയിരിക്കുകയാണെങ്കില് ചര്‍മ്മത്തിന് തിളക്കം നല്‍കേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ അരി ഉപയോഗിക്കാം. അപകടകാരികളായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പകരം അരി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മ സൗന്ദര്യം ലളിതമായി പരിപാലിക്കാം. അരി കഴുകിയ വെള്ളത്തില്‍ പഞ്ഞി മുക്കി മുഖത്ത് തേയ്ച്ച് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം.
ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്‍കും
ചര്‍മ്മം മൃദുലമാകും
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കും
ചെലവ് കുറവാണ്
സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കും
നിറം തെളിച്ചമുള്ളതാക്കും
ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കും
പ്രകൃതി ദത്ത ഓര്‍ഗാനിക് ക്ലീന്സറായി പ്രവര്‍ത്തിക്കും
ഒരിക്കല്‍ ഇത് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കി കഴിഞ്ഞാല്‍ ചര്‍മ്മം എത്ര മൃദുവായെന്ന് തൊട്ടു നോക്കി മനസ്സിലാക്കാം. മങ്ങിയ നിറമുള്ള ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റും. വീട്ടില്‍ സുലഭമായ അരി ഉപയോഗിച്ച് ഇത്രയും ചെലവ് കുറഞ്ഞ രീതിയില്‍ ചര്‍മ്മകാന്തി തിരിച്ചു കിട്ടും എന്നത് ഏവരെയും അത്ഭുതപെടുത്തുമെന്നതില് സംശയമില്ല.



Click it and Unblock the Notifications
