Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
സണ്‍ടാന്‍ പ്രകൃതിദത്തമായി അകറ്റാം
വെയിലേല്ക്കുമ്പോള് ഉണ്ടാകുന്ന കരുവാളിപ്പ് അഥവാ കറുത്തപാടുകള്‍ ശരീരത്തെ മാത്രമല്ല ബാധിക്കുക. സൗന്ദര്യസംരക്ഷകരെ സംബന്ധിച്ച് അത് മനസ്സിനും ഏല്ക്കുന്ന പാടുകളാണ്. വേനലില്‍ മാത്രമുള്ള പ്രശ്നമല്ലേ എന്ന് കരുതി നിസ്സാരമാക്കുന്നവരുമുണ്ട്. എന്നാല്‍ മഴക്കാലത്തും ഈ പ്രശ്നത്തിന് സാധ്യത തള്ളിക്കളയാനാകില്ല. വിപണിയില്‍ ഇത്തരം പ്രശ്നങ്ങളകറ്റുന്ന സണ്ക്രീമുകളും ലോഷനുകളും ഉണ്ടെങ്കിലും നാടന്‍ ചികിത്സകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിന് പരിഹാരം വീട്ടില്‍ തന്നെ കണ്ടെത്താവുന്നതാണ്.
വിലകൂടിയ സണ്ക്രീമുകളെ ആശ്രയിച്ചിരിക്കേണ്ട കാര്യമില്ല. അതിലെ കെമിക്കലുകളേക്കാള്‍ എന്തുകൊണ്ടും നല്ലതും ചര്‍മ്മത്തിന് പാര്‍ശ്വഫലങ്ങള്‍ വരുത്താത്തതുമായ ചികിത്സകള്‍ നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാമെങ്കില്‍ എന്തുകൊണ്ടും യോജിച്ചത് അതുതന്നെയല്ലേ?
നമ്മുടെ കാലാവസ്ഥയില്‍ വെയിലേറ്റുണ്ടാകുന്ന പാടുകള്‍ ഒരു സാധാരണ സംഭവമായതിനാല്‍ അതിന് ചെറുക്കാന്‍ സഹായിക്കുന്ന ചില നാടന്‍ പ്രയോഗങ്ങള്‍ മനസ്സില്‍ കുറിച്ചുവെച്ചോളൂ.

നാരങ്ങാനീര്
നാരങ്ങാനീര്, പനിനീര്, കക്കിരി എന്നിവകൊണ്ടുരു പ്രയോഗം ഉണ്ട്. വെയിലേറ്റുണ്ടാകുന്ന കറുത്തപാടുകളെ അകറ്റാന്‍ നാരങ്ങാനീരിന് കഴിയുന്നതോടൊപ്പം ഇതിലെ കക്കിരി, പനിനീര് എന്നിവയുടെ സാന്നിധ്യം ചര്‍മ്മത്തിന് കുളിര്‍മ്മ നല്‍കുകയും ചെയ്യുന്നു.

പാല്, മഞ്ഞള്‍
നാരങ്ങാനീരുള്പ്പെടുന്ന മറ്റൊരു മിശ്രിതം കൂടിയുണ്ട്. തിളപ്പിക്കാത്ത പാല്, മഞ്ഞള്‍ എന്നിവ പേസ്റ്റ് രൂപത്തിലാക്കി അതില്‍ അല്പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്തും കരുവാളിപ്പുള്ള മറ്റ് ശരീരഭാഗങ്ങളിലും തേച്ച്പിടിപ്പിക്കുക. അല്പസമയത്തിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ഓട്സ്
ഓട്സിന്റെ പല ഉപയോഗങ്ങളും നമുക്കറിയാം. ഓട്സിനൊപ്പം മോരും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നത് സൂര്യനില്‍ നിന്ന് സംരക്ഷണം നല്‍കും.

തൈര്
ഓട്സ്പൊടി, തൈര്, നാരങ്ങയുടേയും തക്കാളിയുടേയും നീര് എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടാം. അരമണിക്കൂറിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് തിളക്കം കൂടും.

കടലപ്പൊടി
കടലപ്പൊടി, നാരങ്ങാനീര് എന്നിവ തൈരുമായി ചേര്‍ത്ത് പാടുകളുള്ള ഭാഗത്ത് നിത്യവും തേയ്ക്കുക. തേച്ച് പിടിപ്പിച്ച് അല്പനേരം വെയ്ക്കണം. പിന്നീട് കഴുകിക്കളയാം.

തേങ്ങാവെള്ളം
തേങ്ങാവെള്ളം കൈകളിലും മുഖത്തുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നത് വെയിലേറ്റുണ്ടാകുന്ന പാടുകള്‍ക്കെതിരെ ഫലപ്രദമാണ്. കൂടാതെ ഇതിന്റെ സ്ഥിരമായ ഉപയോഗം ചര്‍മ്മത്തെ മൃദുവുമാക്കുന്നു.

മഞ്ഞള്‍
മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുക. ചര്മ്മത്തിലധികം വന്ന കറുപ്പ് നിറം മാറ്റാനും വെയിലിനെ പ്രതിരോധിക്കാനും ഇതിന് കഴിയും.

ബദാം
ബദാം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട് രാവിലെ നല്ലവണ്ണം അരച്ചെടുക്കുക. അതില്‍ തുല്യ അളവില്‍ പാല്‍പ്പാട ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ച് കുഴമ്പുരൂപത്തിലാക്കുക. ഇത് കരുവാളിപ്പുള്ള ഭാഗങ്ങളില്‍ തേയ്ക്കുന്നത് നല്ലതാണ്.

പപ്പായ
പപ്പായ കൊണ്ട് കരുവാളിപ്പുള്ള സ്ഥലങ്ങളില്‍ മസ്സാജ് ചെയ്യുന്നത് ഗുണകരമാണ്. ആന്റി ഏജിംഗ് ഘടകങ്ങളുള്ള പപ്പായ ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

മുള്‍ട്ടാനി മിട്ടി
മുള്‍ട്ടാനി മിട്ടി എന്ന പ്രത്യേകതരം മണ്ണ് മുഖത്ത് പുരട്ടുന്നതും വെയിലേറ്റുള്ള കരുവാളിപ്പ് വലിയ തോതില്‍ കുറക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ ഫെയ്സ്പാക്കുകളിലെ പ്രധാന ഘടകമാണ് മുള്‍ട്ടാനി മിട്ടി.



Click it and Unblock the Notifications
