Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നീണ്ട കണ്‍പീലികള്‍ക്ക്....
നമ്മള് മുടി സംരക്ഷണത്തിന് ശ്രദ്ധ നല്‍കാറുണ്ട് . പിന്നെ എന്തു കൊണ്ട് കണ്പീലികളെയും പരിപാലിച്ചു കൂടാ. പതിവായുള്ള കേശ സംരക്ഷണം മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കും. അതുപോലെ തന്നെ കണ്പീലികളെ സംരക്ഷിച്ചാലും ക്രമേണ ഫലം ലഭിക്കും. മുടി സംരക്ഷണത്തിന് വേണ്ട സമയം ഇതിനായി ചിലവഴിക്കേണ്ടതില്ല, മറിച്ച് വളരെ എളുപ്പമാണിത്.
കണ്പീലികളുടെ പരിചരണം നിങ്ങള്‍ ശീലമാക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഫലം കാണുമെന്ന് പ്രതീക്ഷിക്കരുത്. കുറഞ്ഞത് രണ്ട് മാസം എങ്കിലും കാത്തിരിക്കണം കണ്പീലികളില് വ്യത്യാസം കണ്ടു തുടങ്ങാന്‍. കണ്പീലികള് സ്വാഭാവികമായി നീണ്ടതും മനോഹരവും ആകാനുള്ള ചില വഴികളിതാ,

1. ഒലീവ് എണ്ണ
ഒലീവ് എണ്ണ പുരട്ടുന്നത് കണ്പീലികള് നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ സഹായിക്കും. നീണ്ട കണ്പീലികള് ലഭിക്കാനുള്ള മികച്ച വീട്ടുമരുന്നാണിത്.
2. ഒലിവ് എണ്ണ, ആവണക്കെണ്ണ
ഒലിവ് എണ്ണയും ആവണക്കെണ്ണയും കൂടി കൂട്ടി ഇളക്കുക.
ഈ മിശ്രിതം കണ്പീലികളില് പുരട്ടുക.
കണ്പീലി വളരാന്‍ ഇത് സഹായിക്കും.
3. പെട്രോളിയം ജെല്ലി
രാത്രിയില്‍ പതിവായി ശുദ്ധമായ പെട്രോളിയം ജെല്ലി( വാസലിന്) പുരട്ടുന്നത് കണ്പീലികള് വേഗത്തില്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും.
4. ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഇലകള്‍ ചൂട് വെള്ളത്തില്‍ ഇട്ട് കണ്പീലികളില് പുരട്ടുന്നത് കണ്പീലികള് ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.
5. നാരങ്ങ തൊലി, ഒലിവ് എണ്ണ
നാരങ്ങ തൊലി ഒലിവ് എണ്ണയിലോ ആവണക്കെണ്ണയിലോ എതാനം ദിവസം മുക്കി വയ്ക്കുക.
കണ് പീലികള്‍ നന്നായി വളരുന്നതിന് ഇവ പുരട്ടുക.
6. ആഹാരം
കണ്പീലികളുടെ നീളം കൂട്ടുന്നതിന് വീട്ടു മരുന്നുകള്‍ക്ക് പുറമെ സമീകൃത ആഹാരം കൂടി ശീലമാക്കണം. കണ്ണിന്റെയും കണ്പീലികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ ഇതാ
ആപ്പിള്‍
പേരയ്ക്ക
പഴങ്ങള്‍
പച്ചക്കറികള്‍
മുട്ട
മാംസം
മത്സ്യം
പ്രോട്ടീന്‍ നല്കുന്ന മറ്റ് ആഹാരങ്ങള്‍. കുടവയര്‍ മറയ്ക്കാന്‍..



Click it and Unblock the Notifications
