Latest Updates
-
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം! -
മംഗള ഗൗരി വ്രതം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ അടുക്കളയിലും വാതിലിലും ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഓഗസ്റ്റ് 12-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദോഷമുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ വീട്ടിൽ വരുത്തൂ, ഐശ്വര്യം കൂടും! -
ഫ്രീഡം സെയിൽ ഓഫറുകൾ കണ്ട് ചാടിവീഴല്ലേ; ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകളിൽ നിന്ന് പണവും ചർമ്മവും രക്ഷിക്കാം -
വ്യാഴത്തിന്റെ മൗഢ്യം മാറുന്നു: ഓഗസ്റ്റ് 12 മുതൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
2026 ഓഗസ്റ്റ് 9: അപൂർവ ദ്വിപുഷ്കർ യോഗവും കാമിക ഏകാദശിയും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ 7 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ഓഗസ്റ്റ് 9: ഗ്രഹമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലം അറിയാം -
ഞായറാഴ്ച രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
രാമായണം ട്രെയിലറിലെ ആ ക്ലാസിക് ലുക്ക് മഴയത്തും മങ്ങാതെ നിൽക്കണോ? ഈ വിദ്യകൾ പരീക്ഷിക്കൂ
തുടകളിലെ കറുപ്പകറ്റാം
കാലുകളിലെ ചര്‍മ്മത്തെ നന്നായി സംരക്ഷിക്കുകയാണ് തുടയിടുക്കുകളിലെ കറുപ്പ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. നാരങ്ങ, തേന്‍, മഞ്ഞള്‍, പയറുപൊടി, കറ്റാര്‍വാഴ, ഒലിവെണ്ണ എന്നിവ ഉപയോഗിച്ചും തുടകളിലെ കറുപ്പ് മാറ്റി അവ മനോഹരമാക്കാം.
സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

നാരങ്ങ
നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെയും ചര്‍മ്മത്തിലെ അഴുക്കും മാറ്റാന്‍ നാരങ്ങ സഹായിക്കും. നാരങ്ങാനീര് നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടരുത്. നാരങ്ങാനീരില്‍ ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇതുമൂലം പൊള്ളലുണ്ടാവുകയും ചര്‍മ്മം ചുമപ്പ് നിറമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാരാങ്ങാനീരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കറുപ്പുള്ള ഭാഗത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

കറ്റാര്‍വാഴ
കറ്റാര്‍വാഴ (അലോവെര) ജെല്‍ വൃത്താകൃതിയില്‍ ഘടികാരദിശയിലും എതിര്‍ഘടികാരദിശയിലും തുടയില്‍ തേയ്ക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയുക. ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള എല്ലാ പോഷകങ്ങളും ഈ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസം ഇത് ചെയ്യുന്നത് തുടരുക. വ്യത്യാസം അനുഭവിച്ചറിയാനാകും.

തക്കാളി
ചര്‍മ്മത്തിന് തിളക്കവും യുവത്വം നല്‍കാനുള്ള തക്കാളിയുടെ കഴിവ് ലോകമെമ്പാടും പ്രശസ്തമാണ്. ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനുള്ള കഴിവും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളുമാണ് തക്കാളിക്ക് ഈ ഖ്യാതി നേടിക്കൊടുത്തത്. ചര്‍മ്മത്തിലെ എണ്ണമയവും നിര്‍ജ്ജീവ കോശങ്ങളും നീക്കുന്നതിന് തക്കാളി ഉപയോഗിക്കാന്‍ ബ്യൂട്ടീഷ്യന്മാരും ഉപദേശിക്കാറുണ്ട്. തക്കാളി അരച്ച് കുഴമ്പ് രൂപത്തിലാക്കി തുടയിടുക്കുകളില്‍ പുരട്ടുക. അഞ്ച് മിനിറ്റ് നേരം നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതോടെ തുടയിലെ കറുപ്പ് മാറി ചര്‍മ്മം തിളങ്ങും.

വെള്ളരിക്ക
വെള്ളരിക്കകഷണങ്ങള്‍ തുടയിലെ കറുപ്പുള്ള ഭാഗത്ത് തടവുക. ദിവസവും 10 മിനിറ്റ് നേരം ഇത് ചെയ്യുന്നത് നല്ലതാണ്. ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഈര്‍പ്പം നല്‍കാനും വെള്ളരിക്ക് കഴിയും. വെള്ളരിക്ക് കഷണങ്ങളില്‍ ഏതാനും തുള്ളി നാരാങ്ങാനീര് കൂടി ഒഴിച്ച ശേഷം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും.

പപ്പായ
ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങി മാലിന്യങ്ങള്‍ നീക്കാന്‍ പപ്പായ സ്ക്രബ് സഹായിക്കും. കുഴമ്പ് രൂപത്തിലാക്കിയ പപ്പായ മൃദുലമായ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടി നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യുക. അഴുക്ക് നീങ്ങുന്നതോടെ തുടകള്‍ മനോഹരമാകും.

തേന്‍
തേന്‍ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും പ്രദാനം ചെയ്യും. ചര്‍മ്മത്തിലെ കറുത്തഭാഗങ്ങളിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യാന്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്. നിര്‍ജ്ജീവ കോശങ്ങള്‍ നീങ്ങുന്നതോടെ ത്വക്കിന്റെ നിറം മെച്ചപ്പെടും. തേന്‍ അഞ്ച് മിനിറ്റ് നേരം തുടയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മികച്ചഫലം ലഭിക്കുന്നതിനായി ഒരാഴ്ച തുടര്‍ച്ചയായി ഇത് ചെയ്യുക.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള കാറ്റെക്കൊലേസ് എന്ന രാസാഗ്നി ഏറ്റവും മികച്ച സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒന്നാണ്. ഒരു ഉരുളക്കിഴങ്ങ് എടുത്ത് നന്നായി അരയ്ക്കുക. അപ്പോള്‍ ലഭിക്കുന്ന നീര് തുടകളില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ഇരുണ്ട ചര്‍മ്മത്തില്‍ കാറ്റെക്കൊലേസ് പ്രവര്‍ത്തിക്കുകയും രണ്ടോ മൂന്നോ തവണത്തെ ഉപയോഗത്തോടെ തന്നെ ഫലം കണ്ടുതുടങ്ങുകയും ചെയ്യും.

മഞ്ഞള്‍
ഓറഞ്ച് ജ്യൂസില്‍ മഞ്ഞള്‍ ചേര്‍ത്ത് സ്ക്രബ് തയ്യാറാക്കുക. ഓറഞ്ച് നീരില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്. മഞ്ഞളിന് ചര്‍മ്മത്തിലെ കറുപ്പ് മാറ്റാന്‍ കഴിയും. ഇവയുടെ മിശ്രിതം തുടകളിലെ കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക.



Click it and Unblock the Notifications