Latest Updates
-
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം
പല്ലില്‍ നിന്നും ചായക്കറ കളയാം
ചായ, കാപ്പി ശീലങ്ങള്‍ മിക്കവാറും പേര്ക്കുള്ളതാണ.് ഇത് ആരോഗ്യത്തിന് നല്ലതാണ്, അല്ല തുടങ്ങിയ നിലയ്ക്കുള്ള വാദങ്ങളുണ്ടെങ്കിലും രാവിലെ ഉണര്‍ന്നാല്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കാപ്പി കുടിച്ചില്ലെങ്കില്‍ പലരുടേയും ഒരു ദിവസം അവതാളത്തിലായ പോലെയാണ്.
ചായയും കാപ്പിയും ഉന്മേഷം നല്കുമെങ്കില് ഇവയുടെ ഉപയോഗം ഒരു പരിധിയില്‍ കൂടുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുക തന്നെ ചെയ്യും.
വീട്ടിലുണ്ടാക്കാം മോയിസ്ച്യൂറൈസറുകള്‍
ചായ പലപ്പോഴും സൗന്ദര്യത്തിന് ദോഷം വരുത്തും. എങ്ങനെയെന്നല്ലേ, ചായയുടെ അമിത ഉപയോഗം പല്ലില്‍ ചായക്കറ പറ്റുന്നതിന് ഇട വരുത്തും. പല്ലിന്റെ വെണ്മയ്ക്കും ഇത് ദോഷം ചെയ്യും.
പല്ലില്‍ നിന്നും ചായക്കറ കളയുന്നതെങ്ങനെയെന്നു നോക്കൂ,

ബ്രഷ്
ചായ കുടിച്ചാല്‍ പല്ല ടൂത്തപേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യുക. വൈറ്റ്നിംഗ് ടൂത്ത്പേസ്റ്റുകള്‍ ധാരാളം ഇപ്പോള്‍ ലഭ്യമാണ്.

ഉപ്പ്, ചെറുനാരങ്ങാനീര് മിശ്രിതം
ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ന്ന മിശ്രിതം പല്ലില്‍ തേയ്ക്കുന്നത് പല്ലില്‍ നിന്നും ചായക്കറ പോകാന്‍ സഹായിക്കും. ബ്ലീച്ചംഗ് ഇഫക്ടുള്ള ഒരു മിശ്രിതമാണിത്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് ബ്രഷ് ചെയ്യുന്നത് പല്ലിലെ കറകള്‍ നീങ്ങാന്‍ സഹായിക്കും. പല്ലിന് നിറം ലഭിയ്ക്കുകയും ചെയ്യും.

ഹൈഡ്രജന്‍ പെറോക്സൈഡ്, ബേക്കിംഗ് സോഡ
ഹൈഡ്രജന്‍ പെറോക്സൈഡ്, ബേക്കിംഗ് സോഡ എന്നിവ കലര്‍ന്ന മിശ്രിതം പല്ലില്‍ തേയ്ക്കുന്നത് പല്ലിന് നിറം ലഭിയ്ക്കുവാന്‍ സഹായിക്കും.

സ്ട്രോബെറി
സ്ട്രോബെറി മുറിച്ച് പല്ലില്‍ ഉരസുക. പല്ലിലെ ചായക്കറ പോകാനുള്ള ഒരു സ്വാഭാവിക വഴിയാണിത്.

പഴത്തൊലി
പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച് പല്ലില്‍ സ്ക്രബ് ചെയ്യുക. പല്ലിലെ കറകള്‍ മാറും.

വെള്ളം
ചായ കുടിച്ചു കഴിഞ്ഞാലുടന്‍ വായ കഴുകുകയോ വെള്ളം കുടിയ്ക്കുകയോ ചെയ്യാന്‍ മറക്കരുത്. ചായക്കറ പല്ലില്‍ പറ്റാതെ ഇത് സഹായിക്കും.

ഡെന്റല്‍ വഴികള്‍
പല്ലിലെ കറകള്‍ കളയാന്‍ സഹായിക്കുന്ന ഡെന്റല്‍ വഴികളുണ്ട്. ഇത് അവലംബിയ്ക്കാം.



Click it and Unblock the Notifications
