Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുഖത്തെ പാടുകള്‍ മാറ്റാം, വീട്ടില്‍ തന്നെ
മുഖക്കുരു വളരെ സാധാരണമായ ഒരു സൗന്ദര്യപ്രശ്നമാണ്. ശരിയായ ചികിത്സയിലൂടെയും ചര്മ്മസംരക്ഷണത്തിലൂടെയും മുഖക്കുരു നിയന്ത്രിക്കാനാകും. എന്നിരുന്നാലും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ വലിയൊരു പ്രശ്നം തന്നെയാണ്.
വിപണിയില്‍ ലഭ്യമായ സാധാരണ ക്രീമുകള്‍ ഉപയോഗിച്ച് ഈ പാടുകള്‍ നീക്കാന്‍ കഴിയില്ല. ചിലര്‍ ലേസര്‍ ചികിത്സയിലൂടെ പാടുകള്‍ മാറ്റാറുണ്ട്. ഇതിനെക്കാള്‍ എളുപ്പത്തില്‍ ഒരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും പാടുകള്‍ മാറ്റാന്‍ കഴിയും.
പ്രകൃതിദത്തമായ അത്തരം ചില പ്രതിവിധികള്‍ പരിചയപ്പെടാം.

1. ഒലിവെണ്ണ
ഒലിവെണ്ണ പാടുകള്‍ അകറ്റാന്‍ ഫലപ്രദമാണ്. മുഖത്ത് ഒലിവെണ്ണ പുരട്ടിയ ശേഷം വെയിലേല്‍ക്കുക. ഇതോടെ പാടുകള്‍ മങ്ങും.

2. ചന്ദനം
ചന്ദനം അരച്ച് പുരട്ടുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും. ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച് പാടുകളില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

3. ബദാം
പാലിലോ വെള്ളത്തിലോ 12 മണിക്കൂര്‍ നേരം ബദാം കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം തൊലി കളഞ്ഞ് നന്നായി അരയ്ക്കുക. ഈ കുഴമ്പില്‍ കുറച്ച് പനിനീരൊഴിച്ച് പാടുകളില്‍ പുരട്ടുക.

4. നാരങ്ങാനീര്
ദിവസവും മൂന്ന് നേരം നാരങ്ങാവെള്ളം കുടിക്കുകന്നത് പാടുകള്‍ കുറയ്ക്കും. രണ്ടാഴ്ചക്കാലം മുടങ്ങാതെ ഇത് തുടരുക.

5. സ്ക്രബ് ചെയ്യുക
അപ്പക്കാരം ഉപയോഗിച്ച് സ്ക്രബ് ചെയ്താല്‍ പാടുകള്‍ മങ്ങുകയും അവ മാറുകയും ചെയ്യും. അപ്പക്കാരത്തില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് 1-2 മിനിറ്റ് നേരം സ്ക്രബ് ചെയ്യുക. അതിനുശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് നന്നായി മുഖം കഴുകുക. ഇത് പതിവായി ചെയ്യാവുന്നതാണ്.

6. റാഡിഷ് സീഡ്
റാഡിഷ് സീഡ് അരച്ച് കുഴമ്പ് രൂപത്തിലാക്കി പതിവായി മുഖത്ത് പരുട്ടുക. പാടുകള്‍ കുറയും.

7. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഉപയോഗിച്ചും പാടുകള്‍ കുറയ്ക്കാനാകും. ഇതില്‍ സള്‍ഫറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ച ഉരുളക്കിഴങ്ങ് ചതച്ച് നീരെടുത്ത് പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക.
വീട്ടിൽ നിർമ്മിക്കാവുന്ന മികച്ച ലെമൺ ഫേസ്പാക്കുകൾ



Click it and Unblock the Notifications
