Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖക്കുരുവിനെ അകറ്റി നിര്‍ത്തൂ
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന ചര്‍മപ്രശ്നമാണ് മുഖക്കുരുവെന്നു പറയാം. എണ്ണമയമുള്ള ചര്‍മത്തിലാണ് പ്രധാനമായും ഈ പ്രശ്നം വരുന്നത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് സാധാരണ ഗതിയില്‍ മുഖക്കുരു വരാറില്ല.
ഭക്ഷണവും ചില ജീവിതശൈലികളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരുവിനെ അകറ്റാനുളള ചില വഴികളെക്കുറിച്ചറിയൂ. പച്ചക്കറികള്‍ പച്ചയ്ക്കു തിന്നാല്‍...

വൃത്തി
വൃത്തി വളരെ പ്രധാനം. ദിവസവും മുഖം കഴുകുക. മേയ്ക്കപ്പ് ആവശ്യം കഴിഞ്ഞാല്‍ മാറ്റുക തുടങ്ങിയവയെല്ലാം പ്രധാനം.

മുടി
മുടിയില്‍ എണ്ണമയമുണ്ടെങ്കില്‍ ഇത് മുഖത്തേയ്ക്കു പാറി വീഴുന്നത് മുഖക്കുരുവിനു കാരണമായേക്കാം. മുടി മുഖത്തു വീഴാതെ ഒതുക്കുക.

തെരുപ്പിടിയ്ക്കുന്ന സ്വഭാവം
മുഖക്കുരുവില്‍ തെരുപ്പിടിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഈ ശീലത്തില്‍ നിന്നും വിട്ടു നില്ക്കുക. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കാനേ ഉപകരിയ്ക്കൂ.

ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം കഴിവതും ഒഴിവാക്കുക. വറുത്തവയും പൊരിച്ചവയുമാണ് പലപ്പോവും മുഖക്കുരുവിന് കാരണമാകാറ്.

ഐസ്
ഒരു കഷ്ണം ഐസ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

തേന്‍
മുഖത്ത് തേന്‍ പുരട്ടുന്നത് മുഖക്കുരുവിന് നല്ലൊരു മരുന്നാണ്. മുഖക്കുരുവുള്ളവര്‍ മുഖക്കുരുവിനു മുകളിലും ഇതു പുരട്ടുന്നത് നല്ലതാണ്.

ചെറുനാരങ്ങാനീര്
മുഖത്ത് അല്പം ചെറുനാരങ്ങാനീര് പുരട്ടുന്നത് മുഖക്കുരുവിനെ തടയുന്നതില്‍ നല്ലതാണ്. ഇത് മുഖത്തെ അഴുക്കുകള്‍ നീക്കാനും സഹായിക്കും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ചേര്‍ന്ന മിശ്രിതം മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മത്തിലെ വിഷാംശം അകറ്റും. ഇത് മുഖക്കുരുവിനെ ഒഴിവാക്കും.



Click it and Unblock the Notifications
