Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സൗന്ദര്യസംരക്ഷണത്തിന് തക്കാളി
തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്‍കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം. അത് വഴി തലമുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കും.
തക്കാളി സൗന്ദര്യ സംരക്ഷണത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായിക്കുമെന്ന് നോക്കാം.

1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. വെളുക്കാന്‍ ചില 'മഞ്ഞള്‍' വിദ്യകള്‍
2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തക്കാളി എണ്ണയിലുണ്ട്. സോറിയാസിസ്, എക്സിമ എന്നിവയ്ക്ക് ഈ എണ്ണ ഫലപ്രദമാണ്. തകരാറ് സംഭവിച്ച ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും ഇത് സഹായിക്കും.
3. മുഖക്കുരു കുറയ്ക്കാം - വിറ്റാമിന്‍ സി,എ എന്നിവയാല്‍ സമ്പന്നമായ തക്കാളി മുഖക്കുരു പരിഹരിക്കാനുള്ള ഓയിന്റ്മെന്റുകളിലും, ക്രീമുകളിലും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ മുഖക്കുരുവിന്റെ പ്രശ്നം നേരിടുന്നുവെങ്കില്‍ തക്കാളി നീര് പുരട്ടുന്നത് ഫലപ്രദമാകും.
4. സുര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം - മൂന്ന് മാസത്തേക്ക് ദിവസം 4-5 ടേബിള്‍സ്പൂണ്‍ വിതം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യ പ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് നിരവധി സൗന്ദര്യ സംരക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പ്രയോഗിച്ച് നോക്കുക.
5. താരന് പ്രതിവിധി - നിരവധി ആളുകള്‍ ശൈത്യകാലത്ത് കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് താരന്. തക്കാളിയുടെ പള്‍പ്പ് തലയോട്ടിയില്‍ തേച്ച പിടിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാരമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.
തക്കാളി ഉപയോഗിക്കേണ്ട വിധം
1. ചര്‍മ്മം മൃദുവാക്കാന്‍ തക്കാളി - ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാന്‍ തക്കാളി ഉപയോഗിച്ച് മസാജ് ചെയ്യുക. രാത്രിയില്‍ ഇത് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാം. ഫേഷ്യല്‍ ക്രീമുകളിലും സ്ക്രബ്ബുകളിലും തക്കാളി ചേര്‍ത്താല്‍ ചര്‍മ്മത്തിന് മൃദുത്വവും മിനുസവും ലഭിക്കും.
2. ചര്‍മ്മം വൃത്തിയാക്കാന്‍ തക്കാളി ജ്യൂസ് - മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ 3-4 തുള്ളി തക്കാളി ജ്യൂസ് ചേര്‍ത്ത് ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മൃദുവായി മസാജ് ചെയ്ത് 10-15 മിനുറ്റ് വിശ്രമിക്കുക. ഇത് പതിവായി ചെയ്താല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകും.
3. കുരുക്കളും മുഖക്കുരുവും അകറ്റാം - കുരുക്കളും മുഖക്കുരുവും മാറ്റാന്‍ ഒരു തക്കാളി മുറിച്ച് മുഖത്ത് തേക്കുക. മുഖക്കുരുവുണ്ടെങ്കില്‍ ഒരു തക്കാളി വേവിച്ച് അത് പള്‍പ്പാക്കി ചര്‍മ്മത്തില്‍ തേച്ച് ഒരു മണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് മുഖം കഴുകി തുടയ്ക്കുക. സൂര്യപ്രകാശമേറ്റുള്ള നിറഭേദം മാറ്റാനും കുരുക്കളകറ്റാനും ഇത് ഫലപ്രദമാണ്.
4. ചര്‍മ്മം മിനുങ്ങാന്‍ തക്കാളിയും തേനും - തക്കാളി ജ്യൂസ് തേനുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് 15 മിനുറ്റിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. തിളക്കവും മിനുസവുമുള്ള ചര്‍മ്മം ലഭിക്കുമെന്ന് ഉറപ്പ്.



Click it and Unblock the Notifications
