Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചര്‍മ്മത്തിന്റെ ഹാങ്ഓവര്‍ മാറ്റാം
നല്ലൊരു പാര്‍ട്ടിക്ക് ശേഷം രാവിലെ പലരും ഉറങ്ങി ഉണരുന്നത് ഹാങ്ഓവറോടു കൂടിയായിരിക്കും . ശരീരത്തിനും തലച്ചോറിനും മാത്രമല്ല ഈ ഹാങ്ഓവര്‍ ഉണ്ടാവുക . നന്നായി മദ്യപിച്ച രാത്രിക്ക് ശേഷം നമ്മുടെ മുഖചര്‍മ്മത്തില്‍ പോലും ഹാങ് ഓവറിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹാങ് ഓവര്‍ ഉണ്ടെങ്കില്‍ മുഖചര്‍മ്മം വിളറുകയും മങ്ങുകയും ചെയ്യും. ചര്‍മ്മം വരണ്ട പാടുകള്‍ കാണപ്പെടും.
കണ്ണുകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും തോന്നും.ഹാങ്ഓവറില്‍ നിന്നും ശരീരത്തെയും തലച്ചോറിനെയും തിരിച്ചു കൊണ്ടുവരാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാലിത് മുഖ ചര്‍മ്മത്തെ സഹായിക്കില്ല.
ചര്‍മ്മത്തിന്റെ ഹാങ്ഓവര്‍ മാറ്റാനുള്ള ചില വഴികള്‍

1. മുഖം കഴുകുക
രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. തണുത്തവെള്ളം ഹാങ്ഓവറില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കും. ചര്‍മ്മത്തിന് പുതുജീവന്‍ നല്കാന് നല്ല ഫേസ് വാഷുകള്‍ ഉപയോഗിക്കുക. നന്നായി ഹാങ് ഓവര്‍ ഉണ്ടെങ്കില്‍ സാധാരണ പോലെ അല്ലാതെ പല തവണ മുഖം കഴുകുക.

2. മോയിസ്ച്യൂറൈസര്‍
രാത്രിയില്‍ നന്നായി മദ്യപിച്ചാല്‍ പിറ്റേദിവസം മുഖ ചര്‍മ്മം വരണ്ടിരിക്കും. അതിനാല്‍ കൂടുതല്‍ മോയ്സ്ച്യൂറൈസര്‍ പുരട്ടുക. ജലാംശം ഉയര്‍ന്നതിനനുസരിച്ച് ചര്‍മ്മത്തിന്റെ തിളക്കം തിരിച്ചു കിട്ടും.

3. മുഖലേപനം
മുഖത്ത് മങ്ങലും തളര്‍ച്ചയും തോന്നിപ്പിക്കുകയാണെങ്കില് തിളക്കം തിരിച്ചു നല്‍കുന്നതിന് മുഖലേപനങ്ങള്‍ ഉപയോഗിക്കുക. പഴം കൊണ്ടുള്ള മുഖലേപനം വളരെ പെട്ടന്ന് മുഖത്തിന്റെ തിളക്കം തിരികെ നല്‍കും. വളരെ ഫലപ്രദവും പെട്ടന്ന് ഉപയോഗിക്കാവുന്നതുമാണ് ഇത്. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന വിവിധ മുഖലേപനങ്ങളുണ്ട്. റോസ് വാട്ടര്‍, പാല്, പഴങ്ങള്‍,മുല്താനി മിട്ടി എന്നിവ മുഖലേപനം ഉണ്ടാക്കാന്‍ ഉപയോഗിക്കാം. മുഖലേപനം മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

4. വെള്ളം
ധാരാളം വെള്ളം കുടിച്ചാല്‍ മദ്യപാനം കൊണ്ടുള്ള ഹാങ്ഓവര്‍ കുറയ്ക്കാന്‍ കഴിയും. വെള്ളം ചര്‍മ്മ കോശങ്ങളിലെ ജലാംശം ഉയര്‍ത്തുകയും ആരോഗ്യം നല്‍കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഹാങ് ഓവര്‍ മൂലം വരളുകയും മങ്ങുകയും ചെയ്ത ചര്‍മ്മത്തിന്റെ തിളക്കം തിരിച്ചു നല്‍കും. വെള്ളം ശരീരത്തിന്റെയും തലച്ചോറിന്റെയും ഹാങ് ഓവറും കുറയ്ക്കും. അതിനാല്‍ വെള്ളം എല്ലാത്തരം ഹാങ് ഓവറിനും വളരെ നല്ല പ്രതിവിധിയാണ്

5. ഭക്ഷണം
തലെ രാത്രിയുടെ ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ നന്നായി ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണം ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കും. ശരീരത്തിന്റെ മൊത്തം ഹാങ് ഓവര്‍ ഇല്ലാതാക്കാനും ചര്‍മ്മത്തെ പുരുജ്ജീവിപ്പിക്കാനും ഭക്ഷണം സഹായിക്കും.



Click it and Unblock the Notifications
