Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷ മുഖക്കുരുവിന് പരിഹാരം
പരിസ്ഥിതി ഘടകങ്ങള്‍, ജീവിതശൈലി, ജനിതക ഘടകങ്ങള്‍ എന്നിവ പുരുഷന്മാരിലെ മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖത്ത് ഏറ്റവുമധികം കുരുക്കള്‍ ഉണ്ടാകുന്നത് നെറ്റിയിലാണ്. എണ്ണമയമുള്ള തലമുടിയും താരനും ആണ് മുഖക്കുരു ഉണ്ടാകാനുള്ള പ്രാഥമിക കാരണം. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ മാറ്റവും മുഖക്കുരുവിന് കാരണമാകാം. യുവത്വത്തിലും കൗമാരപ്രായത്തിലുമാണ് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്.
കഷണ്ടിക്ക് മരുന്ന്
വീട്ടില്‍ തയ്യാറാക്കുന്ന ലേപനങ്ങളിട്ട് മുഖക്കുരുവിനെ ഫലപ്രദമായി തടയാന്‍ കഴിയും. വീട്ടില്‍ തന്നെ ലഭ്യമായ അല്ലെങ്കില്‍ എളുപ്പം വാങ്ങാന്‍ കഴിയുന്ന തേന്‍, ഉപ്പ്, പപ്പായ മുതയാവ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. പ്രകൃതിദത്തമായ ഇത്തരം സാധനങ്ങള്‍ ഫെയ്സ് പായ്ക്കുകളില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ മുഖക്കുരു കുറയുക മാത്രമല്ല വരുന്നത് തടയുകയും ചെയ്യാം. ഫെയ്സ് പായ്ക്കുകള്‍ മുഖചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. പഴങ്ങള്‍ ഫലപ്രദമായ ഫെയ്സ് പായ്ക്കുകളാണ്. വീട്ടില്‍ തയ്യാറാക്കുന്ന ഫെയ്സ് പായ്ക്കുകളില്‍ ഇവ ഉപയോഗിക്കാറുണ്ട്.

1. മുള്‍ട്ടാനി മിട്ടി
മുഖക്കുരുവിന് എതിരെ വളരെ ഫലപ്രമാണ് മുള്‍ട്ടാനി മിട്ടി. ഒരുതരം മണ്ണില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മിക്ക കടകളിലും മുള്‍ട്ടാനി മിട്ടി ലഭ്യമാണ്. മുള്‍ട്ടാനി മിട്ടി കുഴച്ച് ഏതാനും തുള്ളി പനിനീരും ഒരു നുള്ള് നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക.

2. വെള്ളക്കടല മാവ്
ഒരു കപ്പ് തൈരില്‍, രണ്ട് കരണ്ടി വെള്ളക്കടല മാവ് ചേര്‍ത്ത് കുഴയ്ക്കുക. ഇത് മുഖത്ത് ഒരുപോലെ തേച്ചുപിടിപ്പിക്കു. 30-45 മിനിറ്റുകള്‍ കഴിയുമ്പോള്‍ ഇത് ഉണങ്ങും. നന്നായി ഉണങ്ങി കഴിഞ്ഞാല്‍, വെള്ളം നനച്ചതിന് ശേഷം വൃത്താകൃതിയില്‍ തിരുമുക. കഴുകി കളഞ്ഞിട്ട് നല്ലൊരു മോയ്സ്ച്വറൈസര്‍ മുഖത്ത് പുരട്ടുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക.

3. പുതിന
പുതിന ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ് പായ്ക്ക് പൂര്‍ണ്ണമായും പ്രകൃതിദത്തമാണ്. ഇത് പുതിനയുടെ എല്ലാ ഗുണങ്ങളും നല്‍കുമെന്ന് മാത്രമല്ല ചര്‍മ്മത്തിന് നല്ല തണുപ്പും പ്രദാനം ചെയ്യും. കുറച്ച് പുതിനയില എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് 2-3 കരണ്ടി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ കഴിയുന്നിടത്തോളം തവണ ഇത് ചെയ്യുക. കൂടുതല്‍ തവണ ചെയ്യുന്തോറും വേഗത്തില്‍ ഫലവും ലഭിക്കും.

4. വെള്ളരിക്ക
വെള്ളരിക്ക ശരീരത്തില്‍ നിന്ന് ചൂട് വലിച്ചെടുക്കുന്നതിനാല്‍ ഉത്തമമായൊരു ഫെയ്സ് പായ്ക്കാണ്. മുഖക്കുരു, തടിപ്പ് എന്നിവയ്ക്ക് എതിരെ ഇത് ഫലപ്രദമാണ്. വെള്ളരിക്ക ഫെയ്സ് പായ്ക്ക് മുഖക്കുരുവും അവയുടെ പാടുകളും കുറയ്ക്കും. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി അതിലെ ജ്യൂസ് പിഴിഞ്ഞെടുക്കുക. മുഖത്തിടുന്നതിന് മുമ്പ് ഏതാണ്ട് 30-40 മിനിറ്റ് നേരം ഇത് റെഫ്രിഡ്ജറേറ്ററില്‍ വയ്ക്കുക. ആവശ്യത്തിന് തണുത്ത് കഴിഞ്ഞാല്‍ മുഖത്ത് പുരട്ടുക. ഒരു തവണ ഒരു സ്ഥലത്ത് എന്ന ക്രമത്തിലാകണം പുരട്ടേണ്ടത്.

5. പപ്പായ
ഒന്നോ അതിലധികമോ പഴങ്ങള്‍ ഉപയോഗിച്ച് ഫെയ്സ് പായ്ക്കുകള്‍ തയ്യാറാക്കാവുന്നതാണ്. വാഴപ്പഴം, പപ്പായ, ആവാകാഡോ, തണ്ണിമത്തന് ഇവയില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാം. ഒന്നോ ഒന്നിലധികമോ പഴങ്ങള്‍ ചതച്ച് അതില്‍ തേനോ യോഗര്‍ട്ടോ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.



Click it and Unblock the Notifications
