Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
മഞ്ഞുകാലത്ത് ചര്‍മം ചൊറിയുന്നുവോ?
മഞ്ഞിന്റെ കുളിരും തണുപ്പുമെല്ലാം സുഖമാണെങ്കിലും മഞ്ഞുകാലം ചര്‍മത്തിന് അത്ര നല്ല സമയമല്ല. അന്തരീക്ഷത്തിലെ ഈര്‍പ്പം താഴുന്നതു കൊണ്ട് ചര്‍മം വരണ്ടുപോകാനും ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകാനുമെല്ലാം സാധ്യത ഏറെയാണ്.
ചര്‍മം ചൊറിയുന്നതാണ് മഞ്ഞുകാലത്തെ ഏറ്റവും പ്രധാന പ്രശ്നം. ചര്‍മത്തിലെ ജലാംശം കുറയുന്നതു തന്നെ പ്രധാന കാരണം.
മോയിസ്ചറൈസറുകളാണ് ഇതിന് ഒരു പരിധി വരെ പരിഹാരം. ഇവ കൂടാതെ ചില സ്വാഭാവിക വഴികളും ചര്‍മത്തിന്റെ ചൊറിച്ചില്‍ ഒഴിവാക്കും.

ഈ പ്രശ്നം ഒഴിവാക്കാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയന്നറിയൂ, മുടിയുടെ 'വെള്ള'ദോഷം ഒഴിവാക്കാം
ഓട്സ് പൊടിച്ചതില്‍ അല്പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. ഇതിനു മുകളില്‍ ഒരു തുണി കൊണ്ടു കെട്ടി വയ്ക്കണം. ഇത് അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.
പാല്‍പ്പാട വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. പാല്പ്പാടയില് അല്പം ചെറുനാരങ്ങാനീരും പാലും ചേര്‍ത്തു ചര്‍മത്തില്‍ പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
ഒായില്‍ മസാജ് നല്ലതാണ്. ബദാം, ഒലീവ് ഓയിലുകളോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കാം. കടുകെണ്ണയും നല്ലതാണ്. ഇത് ശരീരത്തിന് ചൂടു നല്‍കുകയും ചെയ്യും. അല്പം ചൂടാക്കിയ എണ്ണയാണെങ്കില്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.
തേന്‍ ചര്‍മത്തിലെ ചൊറിച്ചിലകറ്റാന്‍ നല്ലതാണ്. തേന്‍ ചെറുതായി ചൂടാക്കി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. കാല് മണിക്കൂറിനു ശേഷം കഴുകിക്കളയാം.
പനിനീരും ഗ്ലിസറിനും കലര്‍ത്തി ചൊറിച്ചിലുള്ള ചര്മഭാഗത്തു പുരട്ടുന്നത് ഗുണം ചെയ്യും.
ഡ്രൈ നട്സ് ചര്‍മത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനും ഇതുവഴി ചര്‍മത്തിലെ ചൊറിച്ചിലകറ്റുന്നതിനും നല്ലതാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം.



Click it and Unblock the Notifications
