Latest Updates
-
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും
മൊരിയുള്ള ചര്‍മത്തിന് പരിഹാരങ്ങള്‍
വരണ്ട ചര്‍മമുള്ളവരുടെ പ്രശ്നമാണ് ചര്‍മം ഇളകിവരുന്നത്. മൊരിയെന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാവുക. എന്നാല്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക് മിക്കവാറും എല്ലാ സമയത്തും ഈ പ്രശ്നം ഉണ്ടാവുകയും ചെയ്യും.
മൊരിയുള്ള ചര്‍മം ഒഴിവാക്കാന്‍ ചില വഴികളുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍.
ഇവയെന്തൊക്കെയെന്നു നോക്കൂ,
ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന ക്രീമുകളും ലോഷനുകളുമെല്ലാം ആള്‍ക്കഹോള്‍ ഇല്ലാത്തവയാകാന് ശ്രദ്ധിയ്ക്കുക. ഇവ ചര്‍മം കൂടുതല്‍ വരളാന്‍ ഇട വരുത്തും.
വീടിനുള്ളില്‍ ഹ്യുമിഡിറ്റി നില നില്‍ക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുക.
ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യുവാന്‍ ഷേവ് ചെയ്യുന്നതിനു മുന്‍പ് ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് മൊരി ഒഴിവാക്കാന്‍ പ്രധാനമാണ്.
ഏതു തരം ചര്മക്കാരെങ്കിലും സണ്‍സ്ക്രീന്‍ പ്രധാനം. വരണ്ട ചര്‍മമുള്ളവര്‍ക്കു പ്രത്യേകിച്ചും. കാരണം സൂര്യപ്രകാശം ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റും.
ചര്‍മത്തില്‍ മോയിചറൈസര് പുരട്ടുക. ഇത് മൊരിയൊഴിവാക്കാന് നല്ലതാണ്.
ചര്‍മം ക്ലെന്‍സ് ചെയ്യുക. ഇത് ദിവസവും ചെയ്യുന്നത് മൊരിയൊഴിവാക്കാന് സഹായിക്കും.
സോപ്പിനു പകരം ചെറുപയര്‍ പൊടി പോലുള്ള സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുക. സോപ്പുപയോഗിയ്ക്കുമ്പോള്‍ ഗ്ലിസറിന്‍ കലര്‍ന്ന സോപ്പുകള്‍ ഉപയോഗിയ്ക്കണം.
അധികം ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കരുത്. അതേ സമയം ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ഗുണം ചെയ്യും.
നല്ല ചര്‍മത്തിന് ആഹാരവും പ്രധാനം. എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം.



Click it and Unblock the Notifications
