Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
നല്ല ഷേവിംഗിന് ചില ടിപ്സ്
പുരുഷസൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളില്‍ പ്രധാനമാണ് ഷേവിംഗ്. ഒരു ക്ലീന്‍ ലുക് വേണമെങ്കില്‍ ഷേവ് ചെയ്യണമെന്നതാണ് നിയമം. കുറ്റിത്താടിയും മീശയുമൊക്കെ അലസ സൗന്ദര്യമായി കണക്കാക്കുമെങ്കില്‍ പോലും.
ഷേവിംഗ് വെറുതെ ചെയ്യുന്നതു കൊണ്ടായില്ല. നല്ല ഫലം ലഭിയ്ക്കണമെങ്കിലും മുറിവുകള്‍ വരാതിരിയ്ക്കണമെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയും വേണം.
ഷേവിംഗ് ചെയ്യുമ്പോള്‍ ഇത് കൃത്യമായി, വൃത്തിയായി ചെയ്യണം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

സമയം
രാവിലെ എഴുന്നേറ്റാല്‍ ചര്‍മം സ്വാഭാവിക രീതിയിലാകാന്‍ അല്പം സമയം പിടിയ്ക്കും. ഈ സമയം കഴിഞ്ഞു മാത്രം ഷേവ് ചെയ്യുക.

ഇളം ചൂടുള്ള വെള്ളം
ഇളം ചൂടുള്ള വെള്ളമാണ് ഷേവിംഗിന് കൂടുതല്‍ നല്ലത്. ചര്‍മത്തിന്റെ മൃദുത്വത്തിനും ഷേവിംഗ് കൂടുതല്‍ ഫലപ്രദമാകാനും ഇത് നല്ലതാണ്. എന്നാല്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഒഴിവാക്കണം.

ദിവസവും
ദിവസവും ഷേവ് ചെയ്യുന്നത് ചര്‍മത്തിലെ രക്തക്കുഴലുകളെ നശിപ്പിയ്ക്കും. ദിവസവുമുള്ള ഷേവിംഗ് ഒഴിവാക്കണം.

തിരക്കു പിടിച്ചുള്ള ഷേവിംഗ്
തിരക്കു പിടിച്ചുള്ള ഷേവിംഗ് ഒഴിവാക്കുക. ഇത് ചര്‍മത്തെ കേടു വരുത്തും. മുറിവുകളുണ്ടാക്കുകയും ചെയ്യും.

ഷേവിംഗ് ക്രീം
ഷേവിംഗ് ക്രീം വൃത്താകൃതിയില്‍ പല ഭാഗങ്ങളില്‍ പുരട്ടുക. ഇത് ഷേവിംഗ് കൂടുതല്‍ വൃത്തിയാക്കും.

ഷേവിംഗ് ഓയില്‍
ഷേവിംഗ് ക്രീമിനൊപ്പം ഷേവിംഗ് ഓയില്‍ കൂടി ഉപയോഗിയ്ക്കുന്നത് ഷേവിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കും.

കുളിയ്ക്കുമ്പോള്‍
ചുടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ഷേവിംഗ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ചര്‍മകോശങ്ങളും രോമകൂപങ്ങളും കൂടുതല്‍ മൃദുവാകും.

ഗുണനിലവാരമുള്ളവ
ജെല്‍, ക്രീം എന്നിവ നല്ല ഗുണനിലവാരമുള്ളവ നോക്കി വാങ്ങുക. വിവിധതരം ചര്‍മങ്ങള്‍ക്ക് വ്യത്യസ്ത തരം ക്രീമുകളായിരിയ്ക്കും ചേരുക.



Click it and Unblock the Notifications
