Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍
മുഖത്തെ പാടുകള്‍ മാറ്റാന്‍ സ്വന്തം മൂത്രവും മുഖം വരണ്ടുപോകാതിരിക്കാന് കുട്ടികള്‍ക്ക് പാടുകളുണ്ടാതിരിക്കാന് പുരട്ടുന്ന ക്രീമും ഉപയോഗിച്ചാല്‍ മതിയെന്നത് ഒരു പക്ഷെ വളരെ കുറച്ചുപേര്‍ക്ക് മാത്രം അറിയാവുന്ന പൊടിക്കൈ ആയിരിക്കും.
സൗന്ദര്യ സംരക്ഷണത്തിന് ചിലവുകുറഞ്ഞതും എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില പൊടിക്കൈകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

മുഖാവരണത്തിന് ലിക്വിഡ് അന്റാസിഡ്
മുഖം വൃത്തിയാക്കിയ ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ അന്റാസിഡ് മുഖത്ത് 15 മിനിറ്റ് നേരത്തേക്ക് തേച്ചുപിടിപ്പിക്കുക. വയറിനകത്തേതിന് സമാനമായി ഇത് തൊലിയിലെ എണ്ണയും ആസിഡും വിഘടിപ്പിക്കുന്നു. മുഖം കഴുകി കളഞ്ഞ ശേഷം വ്യത്യാസം കണ്ടറിയുക.

മയോണൈസ് നല്ല ഹെയര്‍ കണ്ടീഷനര്‍
ഷാമ്പൂ ചെയ്ത് പാതി നനവുള്ളതും വൃത്തിയുള്ളതുമായ മുടിയില്‍ മയോണൈസ് പുരട്ടുക. ഇതിന് ശേഷം മുടി ആവിപിടിപ്പിക്കുക. ഇതിന് ശേഷം എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷം മുടി കഴുകുക.

വരണ്ട തൊലിക്ക് ഡയപര്‍ റാഷ് ക്രീം
തൊലിയുടെ വരണ്ട സ്വഭാവം മാറ്റുന്നതിനും തൊലി മൃദുവാക്കുന്നതിനുമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ് ഡയപര്‍ റാഷ് ക്രീമുകള്‍. മുട്ടുകള്‍ക്കിടയിലെ വരണ്ട തൊലിയിലും വിണ്ടുകീറിയ കാല്പാദങ്ങളിലും പുരട്ടുക.

ഉറക്കം തൂങ്ങിയ കണ്ണുകള്‍
ഉരുളകിഴങ്ങ് വട്ടം മുറിച്ച് കട്ടികൂടിയ രണ്ട് കഷ്ണങ്ങള്‍ എടുക്കുക. കണ്ണടച്ച ശേഷം കണ്ണിന് മുകളില്‍ അത് 15 മിനിറ്റ് വെക്കുക. ഉരുളകിഴങ്ങില്‍ നിന്നുള്ള നീര് ക്രമേണ കണ്ണുകളുടെ ഉറക്കം തൂങ്ങല്‍ മാറ്റും.

മുടിയുടെ നിറം മാറ്റാന്‍ നാരങ്ങ നീര്
നാരങ്ങാനീരില്‍ ബ്ളീച്ചിംഗ് ഏജന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങാനീര് തലയില്‍ പുരട്ടി വെയിലത്ത് നടന്നാല്‍ മുടിയുടെ നിറം മാറുകയും അത് എടുത്തുകാണിക്കുകയും ചെയ്യും. എന്നാല്‍ ഇടതൂര്‍ന്ന കറുത്ത നിറമുള്ള മുടിയില്‍ ഇത് ഫലപ്രദമാകണമെന്നില്ല.

മുടിയുടെ തിളക്കത്തിന് വിനാഗിരി
കുറച്ച് വിനാഗിരി എടുത്ത് മുടിയില്‍ തേച്ചുപിടിപ്പിക്കുക. അത് വെയിലില്‍ മുടി തിളങ്ങാന്‍ സഹായിക്കും.

മുഖക്കുരു രാത്രി കൊണ്ട് മാറ്റാന്‍
മുഖത്ത് അവിടവിടെയുള്ള മുഖക്കുരു മാറ്റാന്‍ വെളുത്ത നിറത്തിലുള്ള ടൂത്ത്പേസ്റ്റ് (ജെല്‍ അല്ല) തേച്ചാല്‍ മതി. രാത്രി ഇത് തേച്ച് കിടന്നാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് കുരു ഉണ്ടാകില്ല. മുഖം നിറയെ മുഖക്കുരു ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാകില്ല.

താടിയെല്ലിന് ചുറ്റുമുള്ള തടി കുറക്കാന്‍
മുഖത്തിന് വൈരൂപ്യമുണ്ടാക്കുന്ന ഒന്നാണ് താടിയെല്ലിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ആന്റി സെല്ലുലൈറ്റ് ക്രീം ഉപയോഗിച്ചാല്‍ ഈ പ്രശ്നത്തിന് നല്ലൊരു അളവ് വരെ പരിഹാരമാകും.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. മുടി നേര്‍മയുള്ളതും കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്യും.

സ്ത്രീകളിലെ നീര്‍ച്ചുഴി
തടികൂടിയ സ്ത്രീകളില്‍ കാണപ്പെടുന്ന പ്രശ്നമാണ് നീര്‍ച്ചുഴി. അരക്കെട്ടിന്‍െറ ഭാഗത്താണ് ഇത് കൂടുതലും കാണപ്പെടുക. കാപ്പിക്കുരു പൊടിച്ച് ഒലീവ് ഓയിലില്‍ കലര്‍ത്തി പ്രശ്നമുള്ള സ്ഥലത്ത് പുരട്ടിയാല്‍ ഇതിന് പരിഹാരമാകും. ഇത് പുരട്ടിയ ശേഷം പ്ളാസ്റ്റിക്ക് വെച്ച് മറക്കുക. ഇതിന് 20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് കഴുകി കളയുകയാണ് വേണ്ടത്.

സൂര്യാഘാതം ചെറുക്കാന്‍
സൂര്യാഘാതമേറ്റാല്‍ കട്ടന്‍ ചായ കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചാല്‍ മതി.



Click it and Unblock the Notifications
