Latest Updates
-
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ?
സൗന്ദര്യസംരക്ഷണത്തിന് ചില മുത്തശ്ശി രഹസ്യങ്ങള്‍ !
മുഖക്കുരുവുണ്ട്, തലമുടിക്ക് തിളക്കമില്ല, ചര്‍മ്മം വരണ്ടിരിക്കുന്നു തുടങ്ങിയതുപോലുള്ള പ്രശ്നങ്ങളെല്ലാം നമ്മളില്‍ പലരും നേരിടുന്നതാണ്. എന്നാല്‍ ഇവയില്‍ ആശങ്കപ്പെട്ട് ഏതെങ്കിലും ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം മുത്തശ്ശിമാര്‍ പറഞ്ഞു തന്ന ചില രഹസ്യങ്ങള്‍ പ്രയോഗിച്ച് നോക്കാം.
മിക്കവാറും എല്ലാ സൗന്ദര്യപ്രശ്നങ്ങള്‍ക്കും ഇവരുടെ കൈവശം പരിഹാരമുണ്ടാവും. ദോഷഫലങ്ങളില്ലാത്ത അത്തരം ചില സൗന്ദര്യ സംരക്ഷണ വിദ്യകള്‍ ഇവിടെ മനസിലാക്കാം.

1. അല്പം മഞ്ഞള്‍പൊടി എടുത്ത് ഏതാനും തുള്ളി നാരങ്ങനീര് അതില്‍ ചേര്‍ക്കുക. മുഖക്കുരുവുള്ളിടത്ത് ഇത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. മുള്‍ട്ടാണി മിട്ടിയും മുഖക്കുരു, ചെളി, ഓയില്‍ എന്നിവ നീക്കം ചെയ്യാന്‍ ഫലപ്രദമായ വസ്തുവാണ്. ഇതില്‍ അല്പം പനിനീര് ചേര്‍ത്ത് മുഖത്ത് തേക്കുക. ഉണങ്ങുമ്പോള്‍ കഴുകിയശേഷം തുടച്ച് ഉണക്കുക.
2. മുഖത്തിന് തിളക്കം ലഭിക്കാന്‍ പയര്പൊടി മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് അല്പം നാരങ്ങ നീര്, മില്‍ക്ക് ക്രീം എന്നിവയും ചേര്‍ത്ത് തേക്കാം. മറ്റൊരു മാര്‍ഗ്ഗം ഓറഞ്ച് തൊലി ചെറുപയര്‍ പൊടിയുമായി ചേര്‍ത്ത് അല്പം തേനോ തൈരോ കൂടി അതില്‍ കലര്‍ത്തി തേക്കുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
3. താരനകറ്റാന്‍ വേണ്ടി അല്പം ഉലുവ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് അത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഷിക്കാക്കായ് അല്ലെങ്കില്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. തൈര് കരുമുളകുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഫലപ്രദമാണ്. തൈരിലടങ്ങിയിരിക്കുന്ന ഫംഗസിനെ ചെറുക്കുന്ന ഘടകങ്ങള്‍ താരനെയും, തലമുടി-ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളെയും തടയാന്‍ സഹായിക്കും.
4. ഏതാനും തുള്ളി തേനും, ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. തൈരും, മുട്ടയുടെ മഞ്ഞക്കരുവും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി കൂട്ടിക്കലര്‍ത്തി മുടിച്ചുരുളുകളില് തേക്കുക. ഇത് മുടി വൃത്തിയാക്കാനും, മൃദുത്വം ലഭിക്കാനും നല്ലതാണ്. ഷിക്കാക്കായ് ഉപയോഗിക്കുന്നതും മുടിക്ക് ആകര്‍ഷകത്വം നല്‍കും. സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
5. പരുക്കന്‍ കൈകളും, വിണ്ടുകീറിയ പാദവും നിങ്ങള്‍ക്ക് പ്രശ്നമാകുന്നുവെങ്കില്‍ തേനീച്ചയുടെ മെഴുക് ഉപയോഗിക്കാം. മറ്റൊരു മാര്‍ഗ്ഗം കിടക്കാന്‍ പോകുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി തേക്കുകയും സോക്സ് ധരിക്കുകയും ചെയ്യുന്നതാണ്. രാവിലെ ഇത് കഴുകുക. തേനും, പഞ്ചസാരയും ചേര്‍ത്ത് സ്ക്രബ് തയ്യാറാക്കുന്നതും ഫലപ്രദമാണ്. ഇത് കാല് മുട്ടിലും, കൈമുട്ടിലും, ചര്‍മ്മത്തിലുമൊക്കെ തേക്കുന്നത് ചര്‍മ്മത്തിന് മൃദുലത നല്‍കും.



Click it and Unblock the Notifications
