Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖക്കുരു തടയാന്‍ ഭക്ഷണം
യൗവനാരംഭത്തോടെ മുഖക്കുരുവിനോടുള്ള പൊരുതലും തുടങ്ങും. യൗവന കാലം കഴിയുന്നതോടെ ഇതില്‍ നിന്നും പലരും രക്ഷപെടും എന്നാല്‍ മറ്റു ചിലര്‍ക്ക് നാല്പത് വയസ്സ് കഴിഞ്ഞാലും മുഖക്കുരുവിന്റെ പ്രശ്നങ്ങള്‍ തുടരും.
മുഖക്കുരു വരാന്‍ സാധ്യത ഉള്ള ചര്‍മ്മത്തിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഇവ നിയന്ത്രിക്കാന്‍ കഴിയും . സമ്മര്‍ദ്ദം, മലിനീകരണം, ദഹനക്കേട്, ദഹനക്കുറവ് , ഹോര്‍മോണ്‍ അസന്തുലനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങളാല്‍ മുഖക്കുരു ഉണ്ടാകാം.
മുഖക്കുരു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളും മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും എന്തെല്ലാമാണന്നു നോക്കാം.

വെള്ളം
ശരീരത്തിനകത്തെ വിഷാംശങ്ങളും സമ്മര്‍ദ്ദങ്ങളും ചര്‍മ്മം പ്രതിഫലിപ്പിക്കും. ദിവസം 8 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും ദഹനം സാധാരണ രീതിയിലാക്കുന്നതിനും അസിഡിറ്റി നിയന്ത്രിക്കുന്നതിനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും.

വെള്ളരിക്ക
വെള്ളം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെള്ളരിക്കയുടെ തണുപ്പിക്കാനുള്ള സവിശേഷത പ്രശസ്തമാണ്. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ സി, സിലിക്ക എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്‍സൈം മൂലം ഉണ്ടാകുന്ന കുരുക്കളെ ഇവ പ്രതിരോധിക്കും.

കാരറ്റ്
കാരറ്റിലും മധുരക്കിഴങ്ങ് പോലെ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളിലും മുഖക്കുരുവിന് കാരണമാകുന്ന എണ്ണയും പ്രോട്ടീനും നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. പച്ച ഇലക്കറികളും ബ്രോക്കോളിയും ഇതിന് നല്ലതാണ്.

ബെറി
ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ബെറികള്‍ മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മത്തിന് അനുയോജ്യമാണ്. ആന്റി ഓക്സിഡന്റുകള്‍ കോശാവസ്ഥയില്‍ തന്നെ ചര്‍മ്മത്തെ തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും കുരു വരുന്നത് തടയുകയും ചെയ്യും. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണിത്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയും ആന്റി ഓക്സിഡന്റ് നിറഞ്ഞതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. ചര്‍മ്മത്തില്‍ മുഖക്കുരു വരാതെ പ്രതിരോധിക്കാന്‍ ഈ സന്തുലനം ആവശ്യമാണ്. ശരീരത്തെ വിഷവിമുക്തമാക്കാനും ഇവ സഹായിക്കും. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് അനുയോജ്യമായ ഭക്ഷണങ്ങളില്‍ മുമ്പിലാണ് ഗ്രീന്‍ ടീ

തൈര്
ഭൂരിഭാഗം പാലുത്പന്നങ്ങളും മുഖക്കുരുവിന് ചീത്തയാണ്. , എന്നാല്‍ മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ വളരെ നല്ലതാണ് തൈര്. അധികം സംസ്കരിക്കാത്ത ശുദ്ധമായ തൈരാണ് കൂടുതല്‍ നല്ലത്. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ പ്രോബയോട്ടിക് പ്രവര്‍ത്തനം വയറ്റിലെ അസിഡിറ്റി ശമിപ്പിക്കുകയും ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാകുന്നത് പ്രതിരോധിക്കുകയും ചെയ്യും.

മത്സ്യം
മുഖക്കുരുവിന് സാധ്യതയുള്ള ചര്‍മ്മത്തിന് അനുയോജ്യമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്്. ശരിയായ ഫലം കിട്ടുന്നതിന് വേവിക്കുകയോ പൊരിക്കുകയോ ചെയ്ത് ഇവയിലെ എണ്ണ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം.

സമ്പൂര്‍ണ്ണ ധാന്യം
വെളുത്ത ബ്രഡ്, ധാന്യ മാവുകള്‍, അരി തുടങ്ങി ഗ്ലൈക്കായെമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ശരീരത്തിലെ പഞ്ചസാരയുടെ ഉത്പാദനം കുറയ്ക്കുന്നതിന് തവിട്ട് അരിയും സമ്പൂര്‍ണ്ണ ധാന്യങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ലളിതവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങള്‍ മുഖക്കുരുവിനെ അകറ്റി നിര്‍ത്തും. കൃത്രിമവും അധികം സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
സുന്ദരമായ ചുണ്ടുകള്‍ക്ക് പിങ്ക്



Click it and Unblock the Notifications
