Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഫേഷ്യല്‍ ഓയില്‍ കുഴപ്പക്കാരനല്ല !
ഫേഷ്യല്‍ ഓയിലുകള്‍ ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങളില്‍ ധാരാളം കാണുന്നവയാണ്. എന്നാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് പോകാനും, അധികമായ തിളക്കം നല്‍കാനും ഇടയാക്കുമെന്നതിനാല്‍ ഇത് പലരും ഒഴിവാക്കാറുണ്ട്.
സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍
ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് ഡെര്‍മറ്റോളജിക് സര്‍ജറി, ഡെന്‍ഡി ഏംഗല്മാന് പക്ഷേ ഇതിന് അനുകൂലമായ ചില കാര്യങ്ങളാണ് പറയുന്നത്.

1. മുഖക്കുരു തടയും
ചര്‍മ്മത്തില്‍ സ്വഭാവികമായും ഉണ്ടാകുന്ന എണ്ണയാണ് സീബം. ചര്‍മ്മസുഷിരങ്ങളില്‍ രോമങ്ങള്‍ മൃതകോശങ്ങളുമായും, എണ്ണയുമായും കുരുങ്ങിക്കിടക്കുന്നത് മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഫേഷ്യല്‍ ഓയിലുകള്‍ ഇത് വഷളാക്കില്ല. ഇവ ചര്‍മ്മത്തെ മുഖക്കുരുവില്‍ നിന്ന് തടയുകയാണ് ചെയ്യുക.

2. പ്രവര്‍ത്തനക്ഷമമായ ഘടകങ്ങള്‍
ഗ്രേപ്പ് സീഡ് ഓയില്‍, ആര്‍ഗന്‍ തുടങ്ങിയവയില്‍ മോയ്സ്ചറൈസറുകളിലും, സീറത്തിലുമുള്ള പ്രവര്‍ത്തനക്ഷമമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓയിലുകളില്‍ ഇവ പൊതുവേ കുറവായിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിലവില്‍ ഉപയോഗിക്കുന്നവയേക്കാള്‍ കൂടുതല്‍ ശുദ്ധമായവയായിരിക്കും ഇവ.

3. ചര്‍മ്മത്തെ വഴുക്കലുള്ളതാക്കില്ല
ഫേഷ്യല്‍ ഓയിലുകള്‍ കടുപ്പം കുറഞ്ഞവയാണ്. ഇവ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് ഒന്നോ രണ്ടോ തുള്ളി മുഖത്ത് തേച്ചുപിടിപ്പിക്കുക.

4. യൗവ്വനം നിറഞ്ഞ ചര്‍മ്മം
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ഇ എന്നീ ഘടകങ്ങള്‍ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ചെറുക്കാനും, സൂര്യപ്രകാശം വഴിയുള്ള തകരാറുകള്‍ ഇല്ലാതാക്കുകയും ചെയ്യും. പ്രായമാകുന്നതോടെ ശരീരത്തിലെ സ്വഭാവികമായ എണ്ണയുത്പാദനം കുറയും. ഇതു വഴി ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനിടയാകും. എന്നാല്‍ ഫേഷ്യല്‍ ഓയിലുകള്‍ ഇത് തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
