For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേഷ്യല്‍ ശേഷം വരണ്ട ചര്‍മം

|

സൗന്ദര്യസംരക്ഷണത്തിനു വേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ഫേഷ്യല്‍. മിക്കവാറും ബ്യൂട്ടിപാര്‍ലറുകളില്‍ പ്രധാനമായും ചെയ്യുന്ന സൗന്ദര്യസംരക്ഷണമാര്‍ഗമെന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍ സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ക്ക് ഫേഷ്യലിനു ശേഷം ചിലപ്പോള്‍ പല ചര്‍മപ്രശ്‌നങ്ങളും അനുഭവപ്പെട്ടെന്നു വരാം. ഇത്തരം ചര്‍മപ്രശ്‌നങ്ങളില്‍ വരണ്ട ചര്‍മം പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്.

ഫേഷ്യലിനു ശേഷം ചര്‍മം വരണ്ടാല്‍ ഇത് ഫേഷ്യലിന്റെ ഗുണം മുഴുവന്‍ കളയുമെന്നു മാത്രമല്ല, സൗന്ദര്യം കെടുത്താനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും ഇടയാക്കുകയും ചെയ്യും.

ഫേഷ്യലിനു ശേഷം വരണ്ടുപോകുന്ന ചര്‍മത്തിനുള്ള ചില പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

തേന്‍

തേന്‍

തേന്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. തേന്‍ മുഖത്തു പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

പാല്‍പ്പാട, പാല്‍

പാല്‍പ്പാട, പാല്‍

പാല്‍പ്പാട, പാല്‍ എ്ന്നിവ ഫേഷ്യലിനു ശേഷമുള്ള വരണ്ട ചര്‍മം ഇല്ലാതാക്കും. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്.

അവോക്കാഡോ ഓയില്‍

അവോക്കാഡോ ഓയില്‍

അവോക്കാഡോ ഓയില്‍ വരണ്ട ചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് മാത്രമോ അല്ലെങ്കില്‍ മറ്റേതെങ്കിലും കൂട്ടുമായോ ചേര്‍ത്ത് പുരട്ടാം.

ബദാം, ഒലീവ് ഓയില്‍

ബദാം, ഒലീവ് ഓയില്‍

ബദാം, ഒലീവ് ഓയില്‍ മിശ്രിതം മുഖത്തെ വരള്‍ച്ച മാറ്റാനുള്ള ഒരു പ്രധാന വഴിയാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ടുണ്ടാക്കിയ പായ്ക്കുകള്‍ വരണ്ട ചര്‍മത്തിനുളള മറ്റൊരു പരിഹാരമാര്‍ഗമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഫേഷ്യലിനു ശേഷം മുഖം വരളുന്നത് തടയാനുളള ഒരു മുഖ്യമാര്‍ഗമാണ് കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നത്.

വെള്ളം

വെള്ളം

ധാരാളം വെള്ളംകുടിയ്ക്കുക. ചര്‍മത്തിന്റെ വരള്‍ച്ച മാറ്റുവാന്‍ പറ്റിയ വഴിയാണിത്.

മോയിസ്ചറൈസറുകള്‍

മോയിസ്ചറൈസറുകള്‍

വരണ്ട ചര്‍മത്തിനു പറ്റിയ മോയിസ്ചറൈസറുകള്‍ ലഭ്യമാണ്. ഫേഷ്യലിനു ശേഷം ഇവ തേയ്ക്കുക.

Read more about: facial ഫേഷ്യല്‍
English summary

Dry Skin After Facial Remedies

Dry skin after facial can be due to absence of products in that facial that nourishes your skin. Take a look at the remedies for dry skin after facial
Story first published: Saturday, February 1, 2014, 18:04 [IST]
X
Desktop Bottom Promotion