Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഫേഷ്യല്‍ ശേഷം വരണ്ട ചര്‍മം
സൗന്ദര്യസംരക്ഷണത്തിനു വേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ഫേഷ്യല്‍. മിക്കവാറും ബ്യൂട്ടിപാര്‍ലറുകളില്‍ പ്രധാനമായും ചെയ്യുന്ന സൗന്ദര്യസംരക്ഷണമാര്ഗമെന്നു വേണമെങ്കില്‍ പറയാം.
എന്നാല്‍ സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ക്ക് ഫേഷ്യലിനു ശേഷം ചിലപ്പോള്‍ പല ചര്‍മപ്രശ്നങ്ങളും അനുഭവപ്പെട്ടെന്നു വരാം. ഇത്തരം ചര്‍മപ്രശ്നങ്ങളില്‍ വരണ്ട ചര്‍മം പലര്‍ക്കുമുള്ളൊരു പ്രശ്നമാണ്.
ഫേഷ്യലിനു ശേഷം ചര്‍മം വരണ്ടാല്‍ ഇത് ഫേഷ്യലിന്റെ ഗുണം മുഴുവന്‍ കളയുമെന്നു മാത്രമല്ല, സൗന്ദര്യം കെടുത്താനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും ഇടയാക്കുകയും ചെയ്യും.
ഫേഷ്യലിനു ശേഷം വരണ്ടുപോകുന്ന ചര്‍മത്തിനുള്ള ചില പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

തേന്‍
തേന്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. തേന്‍ മുഖത്തു പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

പാല്‍പ്പാട, പാല്
പാല്‍പ്പാട, പാല് എ്ന്നിവ ഫേഷ്യലിനു ശേഷമുള്ള വരണ്ട ചര്‍മം ഇല്ലാതാക്കും. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്.

അവോക്കാഡോ ഓയില്‍
അവോക്കാഡോ ഓയില്‍ വരണ്ട ചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് മാത്രമോ അല്ലെങ്കില്‍ മറ്റേതെങ്കിലും കൂട്ടുമായോ ചേര്‍ത്ത് പുരട്ടാം.

ബദാം, ഒലീവ് ഓയില്‍
ബദാം, ഒലീവ് ഓയില്‍ മിശ്രിതം മുഖത്തെ വരള്‍ച്ച മാറ്റാനുള്ള ഒരു പ്രധാന വഴിയാണ്.

ഓട്സ്
ഓട്സ് കൊണ്ടുണ്ടാക്കിയ പായ്ക്കുകള്‍ വരണ്ട ചര്‍മത്തിനുളള മറ്റൊരു പരിഹാരമാര്‍ഗമാണ്.

കറ്റാര്‍വാഴ
ഫേഷ്യലിനു ശേഷം മുഖം വരളുന്നത് തടയാനുളള ഒരു മുഖ്യമാര്‍ഗമാണ് കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നത്.

വെള്ളം
ധാരാളം വെള്ളംകുടിയ്ക്കുക. ചര്‍മത്തിന്റെ വരള്‍ച്ച മാറ്റുവാന്‍ പറ്റിയ വഴിയാണിത്.

മോയിസ്ചറൈസറുകള്
വരണ്ട ചര്‍മത്തിനു പറ്റിയ മോയിസ്ചറൈസറുകള് ലഭ്യമാണ്. ഫേഷ്യലിനു ശേഷം ഇവ തേയ്ക്കുക.



Click it and Unblock the Notifications
