Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
എണ്ണമയമുള്ള ചര്‍മമെങ്കില്‍
ചര്‍മം പലരുടേയും പല തരത്തിലാണ്. ചിലരുടെ സാധാരണ ചര്മമായിരിയ്ക്കും. മറ്റു ചിലരുടെ എണ്ണമയമുള്ളതും അല്ലെങ്കില്‍ വരണ്ടതും.
ഓരോ തരം ചര്‍മത്തിനും അനുസരിച്ചു ചര്‍മസംരക്ഷണവും വ്യത്യാസപ്പെട്ടിരിയ്ക്കും. ഓരോ ചര്‍മത്തിനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്.
എണ്ണമയമുള്ള ചര്‍മമുള്ളവരുടെ പ്രധാന ഭീഷണിയാണ് മുഖക്കുരു. ഇതുകൊണ്ടുതന്നെ അധികം എണ്ണമയമുള്ള ഉല്പന്നങ്ങള് ഇവര്‍ ഉപയോഗിയ്ക്കുകയുമരുത്.

എണ്ണമയമുള്ള ചര്‍മത്തിനു ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ അറിയൂ,
സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഉല്പന്നങ്ങള് എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കു ഗുണം ചെയ്യും. ഇത്തരം ഉല്പന്നങ്ങള് വാങ്ങാന്‍ ശ്രദ്ധിയ്ക്കുക.
റെറ്റിനോയ്ഡ് അടങ്ങിയവ രാത്രിയില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മത്തില്‍ എണ്ണമയം അടിഞ്ഞു കൂടുന്നതു തടയും.

മുഖം ഇടയ്ക്കിടെ കഴുകാം. അല്ലെങ്കില്‍ ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ട് മുഖം തുടച്ചാലും മതിയാകും.
ചര്‍മത്തില്‍ അധികം മോയിസ്ചറൈസര്‍ പുരട്ടരുത്. പ്രത്യേകിച്ച് എണ്ണമയമമുള്ളവ.
ചര്‍മം വല്ലാതെ കൂടുതല്‍ കഴുകുന്നതും നല്ലതല്ല. മുഖത്തുണ്ടാകേണ്ട സ്വഭാവിക എണ്ണകളും ഇതുകൊണ്ടു നഷ്ടപ്പെടും. ഇത് പലതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.
മില്‍ക് ക്ലെന്‍സറുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവ എണ്ണമയം കൂടുതലാക്കും.



Click it and Unblock the Notifications
