Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചുണ്ട് വിണ്ടുകീറുന്നതിന് വെളിച്ചെണ്ണ
വിണ്ടുകീറിയ ചുണ്ട് നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ? തണുപ്പ് ആയതോടെ ചുണ്ട് വേഗത്തില്‍ വരണ്ടു പോകുന്നുണ്ടോ? വിവിധ തരത്തില്‍ ഉള്ള ബാമുകള്‍ പുരട്ടിയിട്ടും പ്രശ്നം ഇപ്പോഴും നിലനല്ക്കുകയാണോ? എങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കുക എന്നതാണ് ഇതിനുള്ളമികച്ച പോംവഴി. കാലങ്ങളായി ഉപയോഗിച്ച് വരുന്ന പരീക്ഷിച്ച് വിജയിച്ച ചികിത്സാമാര്‍ഗമാണിത്.
ചുണ്ടുകള്‍ വരണ്ടും വിണ്ടു കീറിയും കാണപ്പെടുകയാണെങ്കില്‍ ദിവസവും നനവ് നല്‍കേണ്ട സമയമായെന്നാണ് അര്‍ത്ഥം. ചുണ്ട് വിണ്ടു കീറുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും കാലാവസ്ഥ വ്യതിയാനമാണ് കാരണം. ചുണ്ട് അമിതമായി നക്കി തുടയ്ക്കുന്നതും മറ്റൊരു കാരണമാണ്. വിവിധ രുചികളില്‍ ലഭ്യമാകുന്ന ബാമുകള്‍ ഉപയോഗിക്കുന്നതിന് പകരം ചുണ്ടിലെ ജലാംശം നിലനിര്‍ത്താന്‍ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കുക. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍ ഈര്‍പ്പം നല്കി ചുണ്ടിനെ മൃദുലവും മിനുസവും ആക്കും.
വെളിച്ചെണ്ണ ഉപയോഗിക്കേണ്ട രീതികള്‍

1. വരണ്ട ചുണ്ടിനുള്ള സ്ക്രബ്
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ , ഒരു ടേബിള്‍ സ്പൂണ്‍ കടലുപ്പ് എന്നിവ ഒരു പാത്രത്തിലെടുക്കുക. ഈ മിശ്രിതം പഞ്ഞി ഉപയോഗിച്ച് ചുണ്ടില്‍ പുരട്ടുക. ഒരു മിനുട്ട് നേരം ചുണ്ടില്‍ വിരലുകൊണ്ട് വൃത്താകൃതിയില്‍ തടവുക. കുറച്ച് സമയത്തിന് ശേഷം ചുണ്ടുകള്‍ മൃദുലവും മിനുസവും ആയതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
ചുണ്ടുകള്‍ കഴുകുകയോ തുടയ്ക്കുകയോ ചെയ്ത് ഉണങ്ങാന്‍ അനുവദിക്കുക
2. ബാമിന് പകരം വെളിച്ചെണ്ണ
ഏതാനം തുള്ളി വെളിച്ചെണ്ണ കൈയ്യിലെടുത്ത് വിരലുകള്‍ അതില്‍ മുക്കുക.
ചുണ്ടില്‍ അള്‍പം പുരട്ടി സാവധാനം തടവുക.
ദിവസം എത്രനേരം വേണമെങ്കിലും ഇത് ചെയ്യാം. ചുണ്ടുകള്‍ വരളുമ്പോഴൊക്കെ ഇത് ചെയ്യുക.
3. വീട്ടില്‍ ഉണ്ടാക്കുന്ന ബാം
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, മുക്കാല്‍ ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക.
ഈ മിശ്രിതം ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിച്ച് വയ്ക്കുക.
ദിവസം മുഴുവന്‍ , ചുണ്ടിന് ജലാംശം ആവശ്യമായി വരുമ്പോഴെല്ലാം ഈ ബാം ഉപയോഗിക്കുക.



Click it and Unblock the Notifications
