For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില വിചിത്ര ഫേഷ്യലുകള്‍

|

സൗന്ദര്യസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രധാന മാര്‍ഗമാണ് ഫേഷ്യല്‍. ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രമല്ല, വീട്ടിലും ഫേഷ്യല്‍ ചെയ്യാന്‍ സാധിയ്ക്കും.

ഫേഷ്യലില്‍ തന്നെ ഹെര്‍ബല്‍ ഫേഷ്യല്‍, കെമിക്കല്‍ ഫേഷ്യല്‍ എന്നിങ്ങനെ രണ്ടു വിഭാഗം ഫേഷ്യലുകള്‍ ഉണ്ട്. ഇതിനു പുറമെ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഫേഷ്യലുകളും ഗോള്‍ഡ്, പ്ലാറ്റിനം ഫേഷ്യലുകളും ഉണ്ട്.

മുഖക്കുരു ഇല്ലാതാക്കാന്‍ മുഖക്കുരു ഇല്ലാതാക്കാന്‍

ചില വിചിത്ര തരം ഫേഷ്യലുകളുമുണ്ട്. ഇവ കേള്‍ക്കുമ്പോഴേ നമുക്ക് അല്‍പം അറപ്പു തോന്നുമെങ്കിലും ഇവ ഗുണം നല്‍കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം ചില വിചിത്ര ഫേഷ്യലുകളെക്കുറിച്ചറിയൂ,

സ്‌നെയില്‍ ഫേഷ്യല്‍

സ്‌നെയില്‍ ഫേഷ്യല്‍

ഇത്തരം വിചിത്ര ഫേഷ്യലുകളില്‍ ഒന്നാണ് സ്‌നെയില്‍ ഫേഷ്യല്‍. ഒച്ചിനെ ഉപയോഗിച്ചുള്ള ഇത്തരം ഫേഷ്യല്‍ ഏറെ നല്ലതാണ്. ഒച്ച് ആന്റിഓക്‌സിഡന്റ് അടങ്ങിയ ഒന്നാണെന്നതാണ് ഇതിന് കാരണം.

വാംപെയര്‍ ഫേഷ്യല്‍

വാംപെയര്‍ ഫേഷ്യല്‍

വാംപെയര്‍ ഫേഷ്യല്‍ എന്ന ഒരു ഫേഷ്യലുണ്ട്. രക്തം നിങ്ങളുടെ ശരീരത്തില്‍ നിന്നും എടുക്കുന്നു. ഇതിനു ശേഷം പ്ലാറ്റ്‌ലെറ്റ് അടങ്ങിയ പ്ലാസ്മയുമായി ചേര്‍ത്ത് മുഖത്തു കു്ത്തി വയ്ക്കുകയാണ് ചെയ്യുന്നത്.

24 ക്യാരറ്റ് ഗോള്‍ഡ്

24 ക്യാരറ്റ് ഗോള്‍ഡ്

24 ക്യാരറ്റ് ഗോള്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഫേഷ്യലാണ് മിഡാസ് ടച്ച് എന്ന് അറിയപ്പെടുന്നത്. ഇത് വളരെ വിലക്കൂടുതലുള്ള ഒന്നാണെങ്കില്‍ പ്രായക്കുറവു തോന്നിയ്ക്കുവാന്‍ ഇത് വളരെ മികച്ചതാണെന്നാണ് പറയപ്പെടുന്നത്.

കെവിയര്‍ ഫേഷ്യല്‍

കെവിയര്‍ ഫേഷ്യല്‍

കെവിയര്‍ എന്നറിയപ്പെടുന്ന ഒരിനം മത്സ്യമുണ്ട്. ഇതുപയോഗിച്ചും ഫേഷ്യല്‍ ചെയ്യാം.

പക്ഷിക്കാഷ്ഠം ത

പക്ഷിക്കാഷ്ഠം ത

പക്ഷിക്കാഷ്ഠം തവിടില്‍ കലര്‍ത്തിയുള്ള ഒരിനം ഫേഷ്യലുമുണ്ട്. ഇതും വിചിത്രമായ ഫേഷ്യല്‍ എന്നു തന്നെ പറയാം.

തേനീച്ചവിഷം

തേനീച്ചവിഷം

തേനീച്ചവിഷം ഉപയോഗിച്ചും ഫേഷ്യല്‍ ചെയ്യാറുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിലെ കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനത്തിനും സഹായിക്കും.

മൂത്രം

മൂത്രം

മനുഷ്യമൂത്രം ഉപയോഗിച്ചും ഫേഷ്യലുണ്ട്. ഇത് ചര്‍മത്തിലെ പാടുകളും വടുക്കളും അകറ്റുന്നതിന് ഗുണകരമാണ്.

തീ

തീ

തീ ഉപയോഗിച്ചുള്ള ഫേഷ്യലുമുണ്ട്. ജപ്പാനിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ആള്‍ക്കഹോളിലും മറ്റ് സൗന്ദര്യവസ്തുക്കളിലും മുക്കിയ തുണി മുഖത്തു വയ്ക്കും. പിന്നീട് തീ കത്തിയ്ക്കുന്ന വിചിത്രമായ രീതിയാണിത്.

വൈന്‍

വൈന്‍

വൈന്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ സര്‍വസാധാരണമാണെന്നു പറയാം. വരണ്ട ചര്‍മത്തിന് വൈറ്റ് വൈനും എണ്ണമയമുള്ള ചര്‍മത്തിന് റെഡ് വൈനുമാണ് ഉപയോഗിക്കാറ്.

സ്‌പേം

സ്‌പേം

ബീജം കൊണ്ടുള്ള സ്‌പേം ഫേഷ്യലും ഉണ്ട്. ഇത് ചര്‍മം മൃദുവാക്കുമെന്നു പറയപ്പെടുന്നു.

English summary

Bizarre Facials That Works

Today is the age of the bizarre and sometimes scary facials. So here are some bizarre facial treatments for your consideration.
X
Desktop Bottom Promotion