Latest Updates
-
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ്
മുഖത്തെ വിളര്‍ച്ച മറയ്ക്കാം
തിണര്‍പ്പ്, ചൊറിച്ചില്‍, ചുവപ്പ് എന്നിവ വളരെ പെട്ടന്ന് ബാധിക്കാവുന്ന തരം ചര്‍മ്മമാണ് വിളറിയ ചര്‍മ്മം. ചര്‍മ്മത്തിന്റെ നിറം വളരെ തെളിഞ്ഞതായതിനാല്‍ ഒരുങ്ങുന്നതിന് വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളും ആശയങ്ങളും പിന്തുടരേണ്ടതുണ്ട്. സാധാരണ ഒരുങ്ങുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇത്തരം ചര്‍മ്മത്തിന് അനുയോജ്യമാവില്ല. വിളറിയ ചര്‍മ്മത്തെ ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കില്‍ ഫലം നേരെ വിപരീതമായിരിക്കും. തെറ്റായ രീതിയിലുള്ള ഒരുക്കങ്ങള്‍ ചര്‍മ്മം വരണ്ടതും ജീവനില്ലാത്തതുമാണന്ന് തോന്നിപ്പിക്കും. ചര്‍മ്മത്തിന് അനുയോജ്യമായവ മാത്രം തിരഞ്ഞെടുക്കുക.
വളറിയ ചര്‍മ്മമാണെങ്കില്‍ ഒരുങ്ങുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി ചില കാര്യങ്ങള്‍ ഇതാ. ഇവ നിങ്ങളുടെ രൂപത്തെ കൂടുതല്‍ മനോഹരവും ആകര്‍ഷകവുമാക്കാന്‍ സഹായിക്കും.

1. നിറങ്ങള്‍
വെളുത്ത, വിളറിയ ചര്‍മ്മമുള്ളവര്‍ക്ക് കടും വര്‍ണത്തിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങളാണ് നല്ലത്. എല്ലായ്പ്പോഴും സജീവമായ നിറങ്ങള്‍ ഉപയോഗിക്കുക. തെളിഞ്ഞ നിറമുള്ളവര്‍ക്ക് ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ ചേരും.ഇളം നിറങ്ങള്‍ ചര്‍മ്മം കൂടുതല്‍ മങ്ങിയതായി തോന്നിപ്പിക്കും. വെളുത്ത നിറമുള്ളവര്‍ നഖങ്ങളിലും കടും വര്‍ണ്ണങ്ങള്‍ ഇടുക. നിറങ്ങള്‍ ചര്‍മ്മത്തെ ജീവനുള്ളതാക്കി മാറ്റും. ചര്‍മ്മത്തിന്റെ നിറത്തെ ഈ നിറങ്ങള്‍ എടുത്തുകാട്ടും. ചുണ്ടിലും മറ്റും ഇളം നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
2.ഫൗണ്ടേഷന്
വിളറിയ നിറമുള്ളവര്‍ അനുയോജ്യമായ ഫൗണ്ടേഷന് ഉപയോഗിക്കേണ്ടത് വളരെ ആവശ്യമാണ്. ഫൗണ്ടേഷന് ചര്‍മ്മത്തിന് മിനുസമായ അടിത്തറ നല്‍കും. ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. തെറ്റായ ഫൗണ്ടേഷന് മൊത്തം ശരീരവര്ണ്ണത്തിന്റെയും ഭംഗി കളഞ്ഞ് ചര്‍മ്മം ഇരണ്ടതും ചാര നിറത്തിലുള്ളതായും തോന്നിപ്പിക്കും.മുഖ ചര്‍മ്മം മറ്റ് ശരീര ഭാഗങ്ങളുമായി ചേരാതെ നില്ക്കും. അതിനാല്‍ ഇണങ്ങുന്നതാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഫൗണ്ടേഷന് വാങ്ങുക. നല്ല സൂര്യപ്രകാശത്തില്‍ ഫൗണ്ടേഷന്റെ ഫലം പരിശോധിക്കുക. എല്ലാ വെളിച്ചത്തിലും ഇണങ്ങുന്നതായിരിക്കണം ഫൗണ്ടേഷന്.
3. കണ്ണുകള്‍
മുഖത്തെ പ്രധാന ഭാഗം കണ്ണുകളാണ്. വിളറിയ നിറമുള്ളവര്‍ ഇരുണ്ട മസ്കാരയും ഐലൈനറും ഉപയോഗിക്കുക. കണ്പീലികള് തിങ്ങിനില്ക്കുന്നതായി തോന്നിപ്പിക്കാനും കണ്ണുകള്‍ ആകര്‍ഷകമായിരിക്കാനും ഇത് സഹായിക്കും.ഐഷാഡോ ഇളം കളര്‍ ഉപയോഗിക്കാം. കടും നിറത്തിലുള്ള ഐഷാഡോ ഒഴിവാക്കുക. വിളറിയ നിറമുള്ളവര്‍ കണ്ണ് ആകര്‍ഷകമാക്കാന്‍ ലളിതമായ ഒരുക്കങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കണ്മഷി, മസ്കാര, ഐലൈനര്‍ എന്നിവ മാത്രം മതിയാകും ഭംഗി കൂട്ടാന്‍.
4. ബ്രോണ്‍സ്
വിളറിയ ചര്‍മ്മം ഉള്ളവരെ ഗ്ലാമറസ്സാക്കാന് ബ്രോണ്‍സ് മേക്അപ് സഹായിക്കും. സ്വര്‍ണ മുടിയും ബ്രോണ്‍സ് മേക്അപും വിളറിയ നിറക്കാര്‍ക്ക് വളരെ അനുയോജ്യമായിരിക്കും. ബ്രോണ്‍സ് മേക്അപ് ഉപയോഗിക്കുന്നതിന് ബ്രോണ്‍സ് കലര്‍ന്ന ഫൗണ്ടേഷന് ഉപയോഗിക്കക. ബ്രോണ്‍സ്, ബ്രൗണ്‍ നിറങ്ങളിലുള്ള ഐഷാഡോ ഉപയോഗിക്കുക.കവിളുകളില്‍ ബ്രോണ്‍സ് ഷിമ്മര്‍ ഉപയോഗിക്കാം. എന്നാല്‍ ഇവയൊന്നും അമിതമാകരുത്. മറൂണ്‍, ചുവപ്പ് ലിപ്സ്റ്റിക്കുകള്‍ ബ്രോണ്‍സിന് ഇണങ്ങും. മൊത്തം മേക്കപ്പും സ്വര്‍ണ്ണം, തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങള്ക്കിണങ്ങുന്നതായിരിക്കും.
5.കവിള് തുടുപ്പിക്കുക
കവിളുകള്‍ തുടിപ്പിക്കുന്ന കാര്യം മറക്കരുത്.ഇത് ചെയ്യാതെ നിങ്ങളുടെ ഒരുക്കം പൂര്‍ത്തിയാവില്ല. വിളറിയ ചര്‍മ്മം ഉള്ളവര്‍ ചെറുതായി കവിള് തുടുപ്പിക്കുന്നത് ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമാണന്ന് തോന്നിപ്പിക്കാന്‍ സഹായിക്കും. പിങ്ക് ,ഇളം വയലറ്റ് നിറങ്ങള്‍ ഇതിനായി ഉപയോഗിക്കുക.



Click it and Unblock the Notifications