Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
പ്രായം കൂട്ടും സൗന്ദര്യസംരക്ഷണങ്ങള്
കണ്ടാല്‍ പ്രായം തോന്നിയ്ക്കുന്നില്ലെന്നത് സൗന്ദര്യത്തിനു ലഭിയ്ക്കുന്ന ഒരു പ്രശംസ തന്നെയെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ ഭാഗ്യം ലഭിയ്ക്കുന്നവര് വളരെ ചുരുക്കം മാത്രമായിരിയ്ക്കും.
പലപ്പോഴും സൗന്ദര്യം സംരക്ഷിയ്ക്കാന്‍ വേണ്ടി നാം സ്വീകരിയ്ക്കുന്ന വഴികള്‍ പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നതിനുള്ള ഒരു കാരണവുമാകാറുണ്ട്. ഇത്തരം ചില സൗന്ദര്യസംരക്ഷണ തെറ്റുകളെ കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

സ്ക്രബ്
മൃതചര്‍മം കളയുവാനായി സ്ക്രബ് ചെയ്യുന്നത് ചര്‍മസൗന്ദര്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ അമിതമായ ചെയ്യുന്നത് ചര്‍മത്തിന്റെ മൃദുത്വം നശിപ്പിയ്ക്കും.

മസാജ്
മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ശരിയായ ദിശയില്‍ ചെയ്തില്ലെങ്കില്‍ ദോഷമാണ്. പ്രത്യേകിച്ച് മുഖം മസാജ് ചെയ്യുമ്പോള്‍ താഴെ നിന്ന് മുകളിലേയ്ക്കു ചെയ്യണം. മറിച്ചായാല്‍ ചര്‍മം തൂങ്ങും.

വാക്സ്
മുഖരോമങ്ങള് കളയാന്‍ വേണ്ടി വാക്സ് ചെയ്യുന്നവരുണ്ട്. എന്നാല്‍ അമിതമായുള്ള വാക്സിംഗ് ചര്‍മത്തിന്റെ സ്വാഭാവികയ്ക്ക് ദോഷം വരുത്തും.

അമിതമായി കഴുകുന്നത്
മുഖം അമിതമായി കഴുകുന്നത് മുഖചര്‍മത്തിലെ സ്വാഭാവിക എണ്ണകള്‍ അകറ്റും. വരണ്ട ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നാനും സാധ്യത കൂടുതലാണ്.

മുഖക്കുരു ചികിത്സ
മുഖക്കുരുവിന് ചികിത്സ ചെയ്യുമ്പോള്‍ അശാസ്ത്രീയമായ വഴികള്‍ തേടരുത്. ഇത് പ്രായക്കൂടുതല്‍ തോന്നിയ്ക്കും.

മേയ്ക്കപ്പ്
താല്‍ക്കാലിക സൗന്ദര്യം ലഭ്യമാക്കാന്‍ പലരും ആശ്രയിക്കുന്നത് മേയ്ക്കപ്പിനെയാണ്. എന്നാല്‍ ഇവ സ്ഥിരം ഉപയോഗിയക്കുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുവാന്‍ ഇട വരുത്തും.

ഫൗണ്ടേഷന് ക്രീം
മുഖത്ത് കട്ടിയില്‍ ഫൗണ്ടേഷന് ക്രീം ഉപയോഗിയ്ക്കുന്നത് ചര്മപാളികളെ കേടു വരുത്തും. അകാല വാര്ദ്ധക്യമായിരിയ്ക്കും ഫലം.

സണ്‍സ്ക്രീന്‍
സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കാത്തവരുണ്ട്. ഇത് സൂര്യപ്രകാശത്തെ പ്രതിരോധിയ്ക്കാനുള്ള ചര്‍മത്തിന്റെ കഴിവു കെടുത്തും. ചര്‍മത്തില്‍ കരുവാളിപ്പും ചുളിവുകളും വരുത്തും.

കോംപാക്റ്റ് പൗഡര്‍
കോംപാക്റ്റ് പൗഡര്‍ നിലവാരം കുറഞ്ഞത് ഉപയോഗിയ്ക്കരുത്. ഇത് ചര്‍മത്തിന് ദോഷം ചെയ്യും.

ബ്ലീച്ചിംഗ്
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മിക്കവാറും പേര് സ്വീകരിയ്ക്കുന്ന വഴിയാണ് ബ്ലീച്ചിംഗ്. എന്നാല്‍ മിക്കവാറും ബ്ലീച്ചുകളില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായും അടിക്കടിയും ഉപയോഗിയ്ക്കുന്നത് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ചര്‍മത്തിന് കാരണമാകും.

മോയിസ്ചറൈസര്‍
ചര്‍മത്തില്‍ നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കേണ്ടത് വളരെ പ്രധാനം. അല്ലെങ്കില്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീണ് പ്രായക്കൂടുതല്‍ തോന്നിയ്ക്കും.

മേല്‍ച്ചുണ്ടിലെ രോമം
പുരികം ത്രെഡ് ചെയ്യുന്ന പോലെ മേല്‍ച്ചുണ്ടിനു മുകളിലെ രോമവും കളയുന്നവരുണ്ട്. എന്നാല്‍ ഒരിക്കല്‍ ചെയ്താല്‍ ഇത് ആവര്‍ത്തിയ്ക്കുക തന്നെ വേണ്ടി വരും. കാരണം ലേസര്‍ വഴിയല്ലാതെ രോമം നീക്കിയാല്‍ രോമവളര്‍ച്ച ദ്രുതഗതിയിലാകും.

ഫേസ് പീല്‍
ഫേസ് പീല്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇത് തുടര്‍ച്ചയായി ചെയ്യുന്നതും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദ്ര്യം നഷ്ടപ്പെടുത്തും.

കൃത്യമായ രീതിയില്‍ മേയ്ക്കപ്പ് ചെയ്തില്ലെങ്കില്‍
മേയ്ക്കപ്പ് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ മേയ്ക്കപ്പ് ചെയ്തില്ലെങ്കില്‍ പ്രായക്കൂടുതല്‍ തോന്നുകയേയുള്ളൂ.



Click it and Unblock the Notifications
