Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൗന്ദര്യസംരക്ഷണത്തിന് റോസ്
പൂക്കളില്‍ റോസിന് പ്രാധാന്യമേറും. അലങ്കാരത്തിനും പ്രണയം വെളിപ്പെടുത്തുവാനും എല്ലാം റോസപ്പൂ പ്രധാനമാണ്.
റോസ് ഭംഗിയും സുഗന്ധവുമുള്ള പൂ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനുപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. റോസിതളുകള്‍ പലതരത്തിലുള്ള സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാം. ഇതുകൊണ്ടു തന്നെയാണ് പനിനീരിന് പ്രാധാന്യമേറുന്നതും.
ഏതെല്ലാം വിധത്തിലാണ് റോസ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കാനാവുകയെന്നു കാണൂ,

സ്കിന്‍ ടോണര്‍
നല്ലൊരു സ്കിന്‍ ടോണര്‍ ആയി റോസപ്പൂ ഉപയോഗിയ്ക്കാം. ഇതിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് അല്പനേരം വയ്ക്കുക. പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ചര്‍മം മൃദുവാകാനും തിളക്കം ലഭിയ്ക്കാനും ഇത് സഹായിക്കും.

ചര്‍മത്തിന്
ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും മറ്റും സുഖപ്പെടുത്താന്‍ റോസിതളുകള്‍ ഇട്ട വെള്ളം നല്ലതാണ.്

വരണ്ട ചര്‍മം
വരണ്ട ചര്‍മത്തിനുള്ള ഒരു പരിഹാരം കൂടിയാണ് റോസിതളുകള്‍ ചേര്‍ത്ത വെള്ളം കൊണ്ടു മുഖം കഴുകുന്നത്.

സണ്‍സ്ക്രീന്‍
റോസപ്പൂവില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കുക്കുമ്പര്‍ ജ്യൂസ്, ഗ്ലിസറിന്‍ എന്നിവ കലര്‍ന്ന മിശ്രിതത്തില്‍ ഇട്ട ശേഷം ഈ മിശ്രിതം തേയ്ക്കാം. സണ്‍സ്ക്രീന്‍ ആയി ഇത് പ്രവര്‍ത്തിയ്ക്കും.

മുഖക്കുരു
മുഖക്കുരു പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് റോസിതളുകള്‍. ഇവ അരച്ചു മുഖത്തു പുരട്ടുന്നതോ ഇവയിട്ട വെള്ളം കൊണ്ടു മുഖം കഴുകുന്നതുമെല്ലാം ഗുണം ചെയ്യും.

കണ്ണിനടിയിലെ കറുപ്പ്
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് റോസിതളുകള്‍. ഇവ അരച്ച് കണ്ണിനടിയില്‍ വച്ചു നോക്കൂ, വ്യത്യാസം കാണാം.

മുടി
റോസിതളുകളിട്ട വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.

ക്ലെന്‍സര്‍
റോസിതളുകള്‍ കലര്‍ത്തിയ വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലൊരു ക്ലെന്‍സറാണ്.

മൃതകോശങ്ങള്‍
ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.



Click it and Unblock the Notifications
