Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ചർമ്മസൗന്ദര്യത്തിന് മുൾട്ടാനി മിട്ടി
ഫുള്ളേഴ്സ് എർത്ത് എന്നറിയപ്പെടുന്ന മുൾട്ടാണി മിട്ടിയെക്കുറിച്ചാണ് വിവരിക്കാൻ പോകുന്നത്. ചർമ്മസൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യുന്ന അദ്ഭുതവസ്തുവാണ് മുൾട്ടാണി മിട്ടി. ചർമ്മം ശുദ്ധമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ഫുള്ളേഴ്സ് എർത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ക്ലോറൈഡാണ് താരം. ഇത് മുഖക്കുരുവിനെയും മാലിന്യത്തെയും ഇല്ലാതാക്കുന്നു. ഫുള്ളേഴ്സ് എർത്ത് മുഖ്യ വസ്തുവായ നിരവധി ഫേസ് പാക്കുകളും ഫേസ് മാസ്ക്കുകളുമുണ്ട്.
ഫുള്ളേഴ്സ് എർത്ത് കുഴമ്പുരൂപത്തിലാക്കി നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കാം. ഇതിന് പ്രത്യേകിച്ച് പാർശ്വഫലങ്ങളില്ലെന്ന് മാത്രമല്ല ഏത് തരത്തിലുള്ള ചർമ്മത്തിനും അനുയോജ്യവുമാണ്. ഫുള്ളേഴ്സ് എർത്തും, തൈരും ക്രീമും നാരങ്ങയും റോസ് വാട്ടറും മറ്റും കലർത്തി ചർമ്മത്തിന്റെ നിറവും ഭംഗിയും വർദ്ധിപ്പിക്കുന്ന നിരവധി ഫേസ് പാക്കുകളുണ്ട്. ഏറ്റവും ചിലവു കുറഞ്ഞ സൗന്ദര്യവർദ്ധകവസ്തുവായി ഫുള്ളേഴ്സ് എർത്തിനെ കണക്കാക്കാം.
ഇടതൂര്‍ന്ന പുരികത്തിന് ചില വീട്ടുവിദ്യകള്‍
ചിലവുകുറഞ്ഞതെങ്കിലും ഗുണത്തിൽ ഒട്ടും ചെറുതല്ല. എല്ലായിടത്തും ഉപയോഗിക്കുന്ന, ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധകവസ്തുക്കളിലൊന്നാണ് ഇത്. ഫുള്ളേഴ്സ് എർത്തിന്റെന ചില സവിശേഷതകൾ നോക്കാം.

1.ക്ലെന്‍സര്‍
മഗ്നീഷ്യം ക്ലോറൈഡ് ഇതിൽ ധാരാളമായി ഉണ്ടെന്ന് നേരത്തെ വിശദീകരിച്ചിരുന്നുവല്ലോ. മുഖക്കുരുമൂലമുണ്ടാവുന്ന പാടുകളും മറ്റും പോകുന്നതിന് ഉത്തമമാണ് മഗ്നീഷ്യം ക്ലോറൈഡ്. നല്ലൊരു ക്ലെന്‍സര്‍ കൂടിയായ ഫുള്ളേഴ്സ് എർത്ത് ചർമ്മത്തിലുണ്ടാവുന്ന എല്ലാം പാടുകളും വൃത്തികേടുകളും ബാക്ടീരിയകളെയും നീക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന വസ്തുക്കളെ നീക്കുകയും അതുവഴി പുതിയത് ഉണ്ടാകുന്നത് തടയുകയും ചെയ്യും. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല സൗന്ദര്യവർദ്ധകവസ്തുവാണ് ഫുള്ളേഴ്സ് എർത്ത്.
2.എണ്ണമയമുള്ള ചർമ്മം
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് ഉത്തമമാണ്. ചർമ്മത്തിൽ ആവശ്യത്തിലധികമുള്ള എണ്ണയെ വലിച്ചെടുത്ത് കുരുവും പാടും ഇല്ലാതാക്കാൻ സഹായിക്കുന്നു. എണ്ണമയം മുഖത്തിന്റെ പ്രകാശം കെടുത്തും. എണ്ണ പാടുകളിലും കോശങ്ങളിലും ചെളി അടിഞ്ഞുകൂടാൻ കാരണമാകുന്നു. എണ്ണയും, ചെളിയും, പൊടിയുമെല്ലാം ചർമ്മത്തിൽ നിന്ന് ഫുള്ളേഴ്സ് എർത്ത് നീക്കം ചെയ്യുന്നു. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചർമ്മമുളളവർക്ക് ഏറ്റവും ഉത്തമമാണ് ഫുള്ളേഴ്സ് എർത്ത്.
3.സ്ക്രബ്ബർ
തൊലി വൃത്തിയാക്കുന്ന ഒരു സ്ക്രബ്ബർ പോലെ ഫുള്ളേഴ്സ് എർത്ത് പ്രവർത്തിക്കും. ചർമ്മത്തിലെ കറുത്തതും വെളുത്തതുമായ എല്ലാ പാടുകളും ഇത് ഉതിർത്തുകളയും. ഒരു ഫേസ് പാക്കിലോ സ്ക്രബ്ബിലോ ഫുള്ളേഴ്സ് എർത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിലെ എല്ലാ പാടുകളെയും നീക്കം ചെയ്യാനാണ്. പാർശ്വഫലങ്ങളില്ലാത്തതുമൂലം ദിവസവും ഇത് ഉപയോഗിച്ച് ചർമ്മത്തെ സുന്ദരമായി നിലനിർത്താം. ഒരേ സമയം സ്ക്രബ്ബർ എന്ന നിലയിലും ക്ലീൻസർ എന്ന നിലയിലും ഫേസ്പാക്ക് ആയും ഇത് ഉപയോഗിക്കാം.
4.ചർമ്മസൗന്ദര്യം
ചർമ്മത്തിലെ തവിട്ടുപാടുകളെല്ലാം നീക്കി മനോഹരമാക്കാൻ ഫുള്ളേഴ്സ് എർത്ത് സഹായിക്കും. സ്ഥിരമായി ഉപയോഗിച്ചാലേ ഇത് ഫലപ്രദമാകൂ. ഫുള്ളേഴ്സ് എർത്ത് പ്രധാന അസംസ്കൃതവസ്തുവായ നിരവധി ടാൻ സോപ്പുകളും ഫേസ് വാഷുകളും മാർക്കറ്റിൽ ലഭ്യമാണ്. ചർമ്മത്തിന്റെ നിറം മാറ്റത്തെ തടഞ്ഞ് ചർമ്മത്തെ വൃത്തിയാക്കി സൂക്ഷിക്കാനും ഫുള്ളേഴ്സ് എർത്ത് സഹായിക്കുന്നു. മുറിവോ പൊള്ളലോ മൂലമുണ്ടാവുന്ന ചുവന്ന പാടുകളും നീക്കം ചെയ്യാൻ ഇത് ഉത്തമമാണ്.
5.ഗുണം വർദ്ധിപ്പിക്കുന്നു
ഫുള്ളേഴ്സ് എർത്ത് ചർമ്മത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു.എല്ലാ പാടുകളു കളഞ്ഞ് ചർമ്മത്തെ മൃദുവായി നിലനിർത്തുന്നു. ചർമ്മം സുന്ദരമായി നിലനിർത്താൻ ഫുള്ളേഴ്സ് എർത്ത് സ്ഥിരമായി ഉപയോഗിക്കുക. ഏത് തരം ചർമ്മമുള്ളവർക്കും ഇത് അനുയോജ്യമാണെന്നുള്ളതാണ് ഫുള്ളേഴ്സ് എർത്തിന്റെ സവിശേഷത. എന്നാൽ വരണ്ട ചർമ്മമുള്ളവർ ശൈത്യകാലത്ത് ഇത് ഒഴിവാക്കണം. കാരണം ഇക്കാലത്ത് ഇത് ഉപയോഗിച്ചാൽ ചർമ്മം വീണ്ടും വരളും.



Click it and Unblock the Notifications











