Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുന്തിരി ജ്യൂസ് കൊണ്ട് സൗന്ദര്യം
ആരോഗ്യത്തിന് ചേര്‍ന്ന ഉത്തമമായ ഒരു ഭക്ഷണമാണ് മുന്തിരി. അല്‍ഷീമേഴ്സ്, യൂറിക് ആസിഡ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.
ശരീരത്തിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇവയിലെ ഫ്ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.
എന്നാല്‍ മുന്തിരിയും മുന്തിരി ജ്യൂസും ചര്‍മസൗന്ദര്യത്തിനും നല്ലതാണെന്നറിയാമോ, മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.
മുന്തിരി ജ്യൂസ് ഏതെല്ലാം വിധത്തിലാണ് ചര്‍മസൗന്ദര്യത്തിന് സഹായകമാകുന്നതെന്നറിയൂ,

ക്ലെന്‍സര്‍
മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറായി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് തിളക്കവും മൃദുത്വവുമുണ്ടാകാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

സണ്‍ടാന്‍
സണ്‍ടാന്‍ പരിഹാരം കൂടിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഇതിന് സൂര്യനിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുവാനുള്ള ശക്തിയുണ്ട്.

രക്തശുദ്ധി
മുന്തിരി ജ്യുസ് കുടിയ്ക്കുമ്പോള്‍ രക്തശുദ്ധി വരികയാണ് ചെയ്യുന്നത്. ഇത് രക്തം വര്‍ദ്ധിപ്പിയ്ക്കുന്നു. രക്തശുദ്ധിയും കൂടുതല്‍ രക്തവുമെല്ലാം ചര്‍മസൗന്ദര്യത്തെ സഹായിക്കും. ചര്‍മസൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യകരമായ ചര്‍മത്തിനും ഇത് വളരെ പ്രധാനമാണ്.

ആന്റിഏജനിംഗ്
പ്രായക്കൂടുതല്‍ തടയുന്ന ആന്റിഏജനിംഗ് ഘടകമായും ഇത് പ്രവര്‍ത്തിയ്ക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ മുന്തിരി ജ്യൂസ് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി നില നിര്‍ത്താന്‍ ഇത് സഹായിക്കും.

ഈര്‍പ്പം
ചര്‍മത്തിലെ ഈര്‍പ്പം നലി നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഒരു സ്പൂണ്‍ മുന്തിരി ജ്യൂസ് മുഖത്തു പുരട്ടി 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

കണ്ണിന് ചുറ്റുമുളള കറുപ്പ്
ക്ണ്ണിന് ചുറ്റുമുളള കറുപ്പ് മാറ്റാന്‍ മുന്തിരി ജ്യൂസ് നല്ലതാണ്. മുന്തിരിയുടെ തൊലി നീക്കി കണ്ണിനു ചുറ്റും മസാജ് ചെയ്യുക. ഇത് ഗുണം ചെയ്യും.

വരണ്ട ചര്‍മം
വരണ്ട ചര്‍മം മൃദുവാക്കാനുള്ള ഒരു വഴി കൂടിയാണ് മുന്തിരി ജ്യൂസ്. മുന്തിരി ജ്യൂസില്‍ അല്പം തേന്‍ കൂടി ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.



Click it and Unblock the Notifications
