Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബാബ രാംദേവ് ടിപ്സ് ഫോര്‍ ബ്യൂട്ടി
പ്രശസ്ത യോഗാ ഗുരുവായ ബാബ രാംദേവ് പലപ്പോഴും വിവാദങ്ങിലേയും നായകനായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ പതാഞ്ജലി എന്ന സ്ഥാപനം പ്രസിദ്ധമാണ്. മുടിയുടെ ആരോഗ്യത്തിനും ചര്‍മകാന്തിയ്ക്കും വേണ്ട ധാരാളം ഉല്പന്നങ്ങള് ഇവിടെ നിന്നും ലഭിയ്ക്കും. ഇവയ്ക്ക ആവശ്യക്കാര്‍ ഏെറയുമാണ്.
സൗന്ദര്യസംരക്ഷണ ഉല്പന്നങ്ങള്ക്കു പുറമെ ഇതിനായുള്ള പല പ്രകൃതിദത്ത മാര്‍ഗങ്ങളും ബാബ ഉപദേശിയ്ക്കുന്നു. തികച്ചും സ്വാഭാവികവും അധികം ചെലവില്ലാത്തതുമായ ഇത്തരം മാര്‍ഗങ്ങള്‍ ഗുണം നല്കുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്.
ബാബാ രാംദേവ് പങ്കു വയ്ക്കുന്ന സൗന്ദര്യരഹസ്യങ്ങളെക്കുറിച്ചറിയൂ,ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ, തീര്‍ച്ചയായും ഫലമുണ്ടാകും.

കപിലഹസ്തി
കപിലഹസ്തി എന്നത് ഒരുതരം ബ്രീത്തിംഗ് വ്യായാമമാണ്. ഇത് ലംഗ്സില്‍ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാകാന്‍ സഹായിക്കും. ഇത് അടുപ്പിച്ച് ആറു മാസം ചെയ്യുന്നത് മുഖത്തിന് തിളക്കവും ഭംഗിയും നല്‍കും. ക്ണ്ണിനടിയിലെ കറുപ്പൊഴിവാക്കും.

കോള
കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കി ഫ്രഷ് ജ്യൂസ് കുടിയ്ക്കാനാണ് ബാബ പറയുന്നത്. ഇത് ചര്‍മത്തിന് തിളക്കം നല്‍കും.

മസാജ്
കുളിച്ച ശേഷം മുഖത്തെ ഈര്‍പ്പം പതുക്കെ ടവര്‍ കൊണ്ട് തുടയ്ക്കുക. ഇതിന് ശേഷം അല്പനേരം മുഖം മസാജ് ചെയ്യുക. ഇത് മുഖത്ത് രക്തപ്രസാദം വരുത്തും. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.

ബി പൊസറ്റീവ്
മനസില്‍ എപ്പോഴും പൊസറ്റീവായ ചിന്തകളുണ്ടാകുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്ന് ബാബ പറയുന്നു.

കറ്റാര്‍ വാഴ
രാത്രിയിലും രാവിലെയും കറ്റാര്‍ വാഴ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നും ബാബ പറയുന്നു. തുടുത്ത മുഖം ലഭിയ്ക്കാന്‍ ഇത് നല്ലതാണ്.

കടലമാവു ഫേസ് പായ്ക്ക്
കടലമാവു കൊണ്ടുള്ള ഫേസ് പായ്ക്ക് മുഖസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നും ബാബ പറയുന്നു.

തിളപ്പിയ്ക്കാത്ത പാല്
തിളപ്പിയ്ക്കാത്ത പാല് രാത്രി കിടക്കാന്‍ നേരം മുഖത്തു പുരട്ടുക. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം. ഇത് ചര്‍മത്തിന് തിളക്കം നല്‍കുമെന്നാണ് ബാബ പറയുന്നത്.

ചെറുനാരങ്ങ
ദിവസവും ചെറുനാരങ്ങ മുറിച്ചതു കൊണ്ട് മുഖം മസാജ് ചെയ്യാം. ഇതിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് മുഖം കഴുകാം. സണ്‍ടാന്‍, കറുത്ത പാടുകള്‍ എന്നിവ മാറാനുള്ള നല്ലൊരു ഉപാധിയാണിത്.

നല്ല ഉറക്കം
നല്ല ഉറക്കം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രധാനമാണെന്നും ബാബ രാംദേവ് പറയുന്നു. ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങണം. രാത്രി 11 മണിയ്ക്കെങ്കിലും ഉറങ്ങാന്‍ കിടക്കണം. ഉറക്കക്കുറവ് കണ്ണിനടിയിലെ കറുപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ ഇട വരുത്തുമെന്നാണ് ബാബയുടെ അഭിപ്രായം.

വെള്ളം
ദിവസവും നാലു ലിറ്റര്‍ വെള്ളം കുടിയ്ക്കണമെന്നാണ് ബാബ പറയുന്നത്. ഇത് ചര്‍മത്തിന് ഉള്ളില്‍ നിന്നു തിളക്കം നല്കുന്നു.



Click it and Unblock the Notifications
