Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
ആയുര്‍വേദത്തിലെ ശീതകാല ചര്‍മ്മസംരക്ഷണം
ഭാരത്തിലെ പ്രാചീനമായ രോഗചികിത്സാശാസ്ത്രമാണ് ആയുര്‍വേദം. പല തരത്തില്‍പെട്ട ഔഷധ സസ്യങ്ങളും, സുഗന്ധദ്രവ്യങ്ങളുമൊക്കെ ചേര്‍ത്താണ് ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവ മികച്ച ഫലം നല്കുന്നവയും പാര്ശ്വഫലങ്ങളില്ലാത്തവയുമാണ്. ആയുര്‍വേദത്തിന്റെ ഗുണ വിശേഷങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇതിനെ പ്രിയപ്പെട്ടതാക്കി മാറ്റി.
ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആയുര്‍വേദ ചികിത്സയുണ്ട്. മറ്റ് ചികിത്സകള്‍ക്കൊപ്പം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമാണ് ആയുര്‍വേദം. ശരീരത്തിലെ വളരെ സൂക്ഷ്മമായ ഒരവയവമാണ് ചര്‍മ്മം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, മാലിന്യം, അണുബാധ എന്നിവ വഴിയൊക്കെ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കും. തണുപ്പ് ചര്‍മ്മത്തെ പരുക്കനും വരണ്ടതുമാക്കും. ആയുര്വേദമാര്ഗ്ഗങ്ങളിലൂടെ തണുപ്പ് കാലത്ത് ചര്‍മ്മത്തിന് സംരക്ഷണം നല്‍കാം.

പാദങ്ങള്‍ വിണ്ടുകീറുക, ചുണ്ട് വിണ്ടുകീറല്‍, ചര്‍മ്മത്തിന് കട്ടി കൂടല്‍ തുടങ്ങിയവയൊക്കെ പലരും തണുപ്പ് കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങളൊക്കെ ആയുര്‍വേദത്തിലൂടെ പരിഹരിച്ച് ചര്‍മ്മത്തെ മൃദുലവും തിളക്കമാര്ന്നതുമാക്കാം. ചര്‍മ്മത്തെ മൃദുലവും മനോഹരവുമാക്കുന്ന ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
1. മസാജ് - വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദത്തിലുള്ള പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്‍കും. മസാജ് ചെയ്യുന്നത് വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്ക്കുകയും ചെയ്യും. ശൈത്യകാലത്ത് പതിവായി മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജ് ചെയ്യാനുള്ള പല തരം എണ്ണകള്‍ വിപണിയിലും ലഭ്യമാണ്.
2. ഫേസ് മാസ്ക് - തണുപ്പ് കാലത്ത് നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഫേസ് മാസ്കോ, ഫേസ് പായ്ക്കോ ഉപയോഗിക്കാം. പനിനീര്, നെല്ലിക്ക, കറ്റാര്‍വാഴ, മഞ്ഞള്‍, തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഇവ പാലുമായോ ക്രീമുമായോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ നീര് ഉപയോഗിച്ച് ഫേസ് മാസ്ക് ഇടാവുന്നതാണ്. ഇത് തേച്ച ശേഷം ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മറ്റൊരു മാര്‍ഗ്ഗം പാലും പനിനീരും ചേര്‍ത്ത് ദിവസവും മുഖത്ത് തേക്കുകയാണ്. ഇങ്ങനെ പതിവായി ചെയ്യുന്നത് വഴി മുഖകാന്തി ലഭിക്കുന്നതിനൊപ്പം ചര്‍മ്മത്തില്‍ നനവും നിലനില്ക്കും.
3. ആരോഗ്യകരമായ ഭക്ഷണം - ശൈത്യകാലത്ത് ആരോഗ്യകരമായ ഭക്ഷണം പ്രധാനപ്പെട്ടതാണ്. നെല്ലിക്ക, ശതാവരി, ത്രിഫല, അമുക്കരം തുടങ്ങിയവയൊക്കെ ഭക്ഷണങ്ങളിലുള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശങ്ങള്‍ ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ആരോഗ്യത്തിന് ഗുണകരമായ ച്യവനപ്രാശങ്ങള്‍ ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ആയുര്‍വേദ മരുന്നുകള്‍ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തും. ച്യവനപ്രാശം പതിവായി ഉപയോഗിക്കുന്നത് ശരീരത്തിനും ചര്‍മ്മത്തിനും നല്ലതാണ്. ഇവയ്ക്ക് പുറമേ പഴങ്ങളും ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്തുക. ചര്‍മ്മത്തില്‍ സ്വഭാവികമായ നനവ് നിലനിര്‍ത്താന്‍ പഴങ്ങള്‍ സഹായിക്കും. അതുവഴി ചര്‍മ്മവും തിളക്കവും ആരോഗ്യമുള്ളതുമാകും.
4. വെള്ളം - എല്ലാ കാലത്തും ചെയ്യേണ്ടുന്ന ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും മൃദുത്വവും നല്‍കും. ആയുര്‍വേദമനുസരിച്ച് എല്ലാ ശാരീരിക തകരാറുകള്‍ക്കും പരിഹാരം ജലമാണ്. ശൈത്യകാലത്ത് പരമാവധി വെള്ളം കുടിക്കുക. ദിവസം 8-10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.
5. കുളി - ആയുര്‍വേദത്തിലെ നിര്‍ദ്ദേശമനുസരിച്ച് കടുപ്പമേറിയ സോപ്പുകളൊന്നും കുളിക്ക് ഉപയോഗിക്കരുത്. സോപ്പിലടങ്ങിയ രാസവസ്തുക്കള്‍ ചര്‍മ്മത്തിലെ ജലാംശം നഷ്ടമാക്കുകയും മൃദുത്വം നഷ്ടമാവുകയും ചെയ്യും. സോപ്പിന് പകരം പാല്, ക്രീം, മഞ്ഞള്‍ പൊടി, കടലമാവ് തുടങ്ങിയവ ഉപയോഗിക്കാം. ഇവ ചര്‍മ്മത്തെ മൃദുലമാകാനും സഹായിക്കും.



Click it and Unblock the Notifications











