Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വാള്‍നട്ട് ഓയിലിന്റെ ഗുണങ്ങള്‍
ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ മികച്ച കലവറയാണ് വാള്‍നട്ട് . ചരിത്രാതീത കാലം മുതല്‍ ആളുകള്‍ ഇത് കഴിക്കുന്നുണ്ട്. വാള്‍നട്ട് ഓയിലിന്റെ ഉപയോഗം ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും മൊത്തത്തില്‍ ശരീരത്തിനും നല്ലതാണെന്ന് മനസ്സിലാക്കിയതിന് ശേഷം ഇതിന്റെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്.
വാള്‍നട്ട് ഓയിലിന്റെ അത്ഭുതകരമായ 10 ഗുണങ്ങള്‍ പരിചയപ്പെടാം.

ചുളിവുകള്‍ മാറ്റും
ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റാന്‍ വാല്‍നട്ട് ഓയിലിന് പ്രത്യേക കഴിവുണ്ട്. നല്ല തെളിഞ്ഞ നിറമല്ല ഇതിനുള്ളത്. എങ്കിലും വാല്‍നട്ട് ഓയില്‍ പതിവായി ഉപയോഗിച്ചാല്‍ പാടുകളും ചുളിവുകളും അപ്രത്യക്ഷമാകും.

അണുബാധ
പലപ്പോഴും അണുബാധ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. എല്ലാത്തരം അണുബാധകളുടെ ചികിത്സയ്ക്കും വാല്‍നട്ട് ഓയില്‍ ഫലപ്രദമാണ്. പൂപ്പല്‍ബാധ ഇല്ലാതാക്കാനും ഇതിന് കഴിയും.

സോറിയാസിസ്
സോറിയാസിസ് എന്നു കേള്‍ക്കുന്നത് തന്നെ ആളുകളില്‍ ഭീതി ഉണര്‍ത്തും. ഇത് ഭേദപ്പെടുത്താന്‍ വാല്‍നട്ട് ഓയിലിന് കഴിയും. സോറിയാസിസ് ബാധയുള്ള ഭാഗങ്ങളില്‍ ഇത് പുരട്ടുകയോ വെള്ളത്തില്‍ ഒഴിച്ച് കുളിക്കുകയോ ചെയ്യുക.

ആന്റി ഓക്സിഡന്റുകള്‍
വാല്‍നട്ട് ഓയില്‍ മികച്ച ഒരു ആന്റി ഓക്സിഡന്റാണ്. ഇത് വാര്‍ദ്ധക്യത്തെ ചെറുക്കും. ചര്‍മ്മത്തിനും ഇത് വളരെ നല്ലതാണ്.

ആരോഗ്യമുള്ള മുടി
ആരോഗ്യം തുളമ്പുന്ന സുന്ദരമായ കേശം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ മലിനമായ അന്തരീക്ഷം പലപ്പോഴും ഈ സ്വപ്നത്തിന് വിഘാതമുണ്ടാക്കും. വാല്‍നട്ട് ഓയില്‍ ഉപയോഗിക്കുന്നത് മൂലം മുടിക്കുണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്.

മുടികൊഴിച്ചില്‍ ഇല്ല
അമിതമായി മുടി കൊഴിയുന്നത് ഇഷ്ടപ്പെടുന്ന ആരും ഉണ്ടാകില്ല. അത് നിങ്ങളെ അസ്വസ്ഥരാക്കും.വാല്‍നട്ട് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടികൊഴിച്ചില്‍ തടയുകയും കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തടയുകയും ചെയ്യും.

താരന് വിട
താരന് ഇല്ലാതാക്കുന്നതിനും വാല്‍നട്ട് ഓയില്‍ ഉപയോഗിക്കാം. വാല്‍നട്ട് ഓയില്‍ താരന് ഒഴിവാക്കി തലയോട്ടിയെ വൃത്തിയായി സൂക്ഷിക്കും. മികച്ച ഫലം ലഭിക്കുന്നതിന് പതിവായി ഉപയോഗിക്കുക.

മുടി വളരും
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാല്‍നട്ട് ഓയില്‍ മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. കോശങ്ങളുടെ പുനരുജ്ജീവനത്തിന് പൊട്ടാസ്യം കൂടിയേ തീരൂ.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
വാല്‍നട്ട് ഓയിലിന്റെ ഉപയോഗം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനാകും. അതിനാല്‍ വാല്‍നട്ട് ഓയില്‍ ശീലമാക്കുക.

കൊഴുപ്പ് കുറയ്ക്കുന്നു
വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാന്‍ വാല്‍നട്ട് ഓയിലിന് കഴിയും. പാചകത്തിന് ഉപയോഗിക്കുന്ന മറ്റ് എണ്ണകള്‍ക്ക് പകരം വാല്‍നട്ട് ഓയില്‍ ഉപയോഗിക്കുക. സാലഡുകളില്‍ വാല്‍നട്ട് ഓയില്‍ ചേര്‍ക്കുന്നത് വയര്‍ നിറഞ്ഞ്ുവെന്ന പ്രതീതി ഉണ്ടാക്കുകയും തടി കുറയാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
