Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
മികച്ച ചില എണ്ണകളും ഉപയോഗങ്ങളും
എണ്ണകള്‍ക്ക് അവയുടെ ഗുണത്തിനനുസരിച്ചുള്ള പരിഗണന കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. എത്ര തരം എണ്ണകള്‍ അകമേയും പുറമേയും ഉപയോഗിക്കാനാവും? അതേ പോലെ എത്ര തരം എണ്ണകള്‍ പാചകത്തിനും, ബാത്ത്റൂമിലും, സാലഡിലും, മുടിയില്‍ തേക്കാനുമൊക്കെ ഉപയോഗിക്കാം?
മന്ത്രശക്തിക്ക് സമാനമായ കഴിവുള്ളതാണ് എണ്ണകള്‍. വൈവിധ്യമാര്‍ന്ന ഉപയോഗമാണ് അവയുടേത്. എല്ലാ എണ്ണകളും ഗുണങ്ങളുള്ളവയാണെങ്കിലും അവയുടെ ഉപയോഗത്തിനനുസരിച്ച് ഫലത്തില്‍ മാറ്റങ്ങളുണ്ടാകും.
സൗന്ദര്യസംരക്ഷണത്തിന് റോസ്
ഭക്ഷണനിയന്ത്രണവും, വ്യായാമവും ചെയ്യുന്നതിനൊപ്പം ചില എണ്ണകളും ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് ഏറെ ആകര്‍ഷകത്വം ലഭിക്കും. ശരീരം, ചര്‍മ്മം, തലമുടി, രുചി, മറ്റ് ആവശ്യങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്ക് അനുയോജ്യമായ ചില എണ്ണകളെയും അവയുടെ ചില ഉപയോഗങ്ങളെയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ചണയെണ്ണ
ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമായ എണ്ണയാണിത്. പ്രത്യേകിച്ച് മുഖക്കുരു ഉണ്ടാകുന്നവര്‍ക്ക്. ഒരു ഫേസ് വാഷായി ഇത് ഉപയോഗിക്കാം. മേക്കപ്പ് നീക്കം ചെയ്യാന്‍ മാത്രമല്ല, ചര്‍മ്മത്തിനെ ആഴത്തില്‍ വൃത്തിയാക്കാനും ഇത് സഹായിക്കും. ഇതിന്റെ ഇരുണ്ട പച്ചനിറം ചര്‍മ്മത്തിലെ ചുവപ്പ് നിറത്തെയും, പാടുകളെയും അകറ്റാന്‍ ഉത്തമമാണ്.
ചണവിത്തിന്റെ എണ്ണ ഒരു ക്ലെന്‍സറായും മോയ്സ്ചറൈസറായും ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ ദ്വാരങ്ങളില്‍ തടസമുണ്ടാക്കില്ല. ചണവിത്തിന്റെ എണ്ണയില്‍ 57 ശതമാനം ലിനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പുറമേ തേക്കാനും, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും അനുയോജ്യമായ ചണയെണ്ണ ഓയില്‍ ഗ്രന്ഥികളെ മൃദുലമാക്കുകയും, തടസ്സങ്ങളകറ്റുകയും ചെയ്യും.
ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ചണയെണ്ണ അത്ഭുതങ്ങള്‍ കാഴ്ചവെയ്ക്കും. സാലഡ് ഡ്രെസിങ്ങിനും (ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഉപ്പ്,പുതിന, വെളുത്തുള്ളി എന്നിവക്കൊപ്പം കലര്‍ത്തുക), സ്മൂത്തികളില്‍ ചേര്‍ക്കാനും ഇത് ഉത്തമമാണ്. ഇതിന്റെയൊരു പോരായ്മയെന്നത് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചാലേ ഗുണം നഷ്ടപ്പെടാതിരിക്കുകയുള്ളൂ എന്നതാണ്. ഇത് കയ്യില്‍ കൊണ്ടുനടക്കുക പ്രയാസമാണ്. എന്നാല്‍ യാത്രകളില്‍ ഫുഡ് സ്റ്റോറുകളില്‍ നിന്ന് വാങ്ങാനാവും.

2. വേപ്പെണ്ണ
അതിശയകരമായ ഗുണങ്ങളുള്ള ഒന്നാണിത്. മുഖക്കുരു, പാടുകള്‍, മുറിവുകള്‍, തണുപ്പ് മൂലമുള്ള അടയാളങ്ങള്‍ എന്നിവ മാറ്റാന്‍ ഇത് സഹായിക്കും. രാത്രി വേപ്പെണ്ണ തേച്ച് കിടന്നാല്‍ രാവിലെയാകുമ്പോളേക്കും പാടുകള്‍ മങ്ങിയിട്ടുണ്ടാവും. ചര്‍മ്മത്തിലെ വിള്ളലുകളും, മുറിവുകളും ഭേദമാക്കാന്‍ ഇത് സഹായിക്കും. തീഷ്ണ ഗന്ധമുള്ളതിനാല്‍ വേപ്പെണ്ണ പുറമേ ഉപയോഗിക്കാനേ പാടുള്ളൂ.

3. ആവണക്കെണ്ണ
മലബന്ധം മുതല്‍ പ്രസവസമയത്ത് വരെ ഉപയോഗിക്കാവുന്നതാണ് ആവണക്കെണ്ണ. മുടി വളരാനും ആവണക്കെണ്ണ ഉത്തമമാണ്. വൈകുന്നേരങ്ങളില്‍ ഒരു ക്യു-ടിപ്പില്‍ ഇത് തേച്ച് കണ്പീലികളില് വെയ്ക്കാം. ഇത് രോമവളര്‍ച്ച ശക്തിപ്പെടുത്തുകയും, രോമങ്ങള്‍ക്ക് നല്ല നീളം നല്‍കുകയും നനവ് നല്‍കുക വഴി പുതിയ രോമങ്ങള്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആവണക്കെണ്ണ വയറിന് പുറമേ തേക്കുന്നത് ദഹനത്തിന് സഹായിക്കും. ഇത് വയറിന് പുറമേ തേച്ച് ചൂടുവെള്ളം നിറച്ച ഒരു കുപ്പി മുകളില്‍ വെച്ചാല്‍ വേഗത്തില്‍ എണ്ണ ആഗിരണം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ നല്ല നിലവാരമുള്ള, ഹെക്സെയിന് അടങ്ങാത്ത ആവണക്കെണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ശരീരത്തിലേക്ക് ആഴത്തില്‍ ആഗിരണം ചെയ്യപ്പെടും എന്നതാണ് ഇതിന് പിന്നിലെ കാരണം.

4. വെളിച്ചെണ്ണ
അടുക്കളയിലും പുറത്തും ഏറെ പ്രാധാന്യമുള്ള ഒന്നാണ് വെളിച്ചെണ്ണ. ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉള്ള വെളിച്ചെണ്ണ പാചകത്തിന് ഉത്തമമാണ്. അതായത് മറ്റ് എണ്ണകളേപ്പോലെ ഉയര്‍ന്ന തോതില്‍ ചൂടാക്കിയാലും വെളിച്ചെണ്ണക്ക് ദുര്‍ഗന്ധം ഉണ്ടാവില്ല. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളുള്ള വെളിച്ചെണ്ണയെ ഒരു സൂപ്പര്‍ ഫുഡായാണ് കണക്കാക്കുന്നത്. ചായ, കാപ്പി എന്നിവയെ ക്രീമിയാക്കാനും, കൂടുതല്‍ രുചി നല്‍കാനും,പോഷകസമ്പന്നമാക്കി ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന് ലഭ്യമാക്കാനും, സ്മൂത്തികളില്‍ ചേര്‍ക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം.
തലമുടിക്കും, ചര്‍മ്മത്തിനും വെളിച്ചെണ്ണ പുറമേ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു കോട്ടണ്‍ തുണി വെളിച്ചെണ്ണയില്‍ മുക്കി രാത്രിയില്‍ കണ്ണിന്റെ മേക്കപ്പ് നീക്കം ചെയ്യാനും, രാത്രി മോയ്സ്ചറൈസ് ചെയ്യുന്നതിന് ഹെയര്മാസ്കായും വെളിച്ചെണ്ണ ഉപയോഗിക്കാം. രാവിലെ ഇത് കഴുകി വൃത്തിയാക്കിയാല്‍ മതി. ആയുര്‍വേദത്തില്‍ വെളിച്ചെണ്ണക്ക് പ്രമുഖ സ്ഥാനം നല്‍കുന്നത് അതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളാണ്.
ശരീരത്തില്‍ ഒരു മോയ്സ്ചറൈസറായും വെളിച്ചെണ്ണയെ ഉപയോഗപ്പെടുത്താം. ഏകദേശം 10 എസ്പിഎഫ് ഉള്ള വെളിച്ചെണ്ണ സൂര്യപ്രകാശമേല്‍ക്കുന്നതിന് മുമ്പ് ശരീരത്തില്‍ തേക്കാം. തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനും വെളിച്ചെണ്ണ സഹായകരമാണ്. ഇത് വഴി ശാരീരികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ ഊര്‍ജ്ജം ലഭ്യമാവുകയും ചെയ്യും. വെളിച്ചെണ്ണ ഉപയോഗിച്ച് മികച്ച ഒരു ഡിയോഡൊറന്റ് സ്വയം തയ്യാറാക്കാം. അതിന് വെളിച്ചെണ്ണയില്‍ കൂവയുടെ സ്റ്റാര്‍ച്ച്, ബേക്കിംഗ് സോഡ എന്നിവ തുല്യമായ അളവില്‍ ചേര്‍ത്താല്‍ മതി.
വെളിച്ചെണ്ണ ചിലപ്പോള്‍ കട്ടിയാവുമെന്നതിനാല് ഉരുക്കി ഉപയോഗിക്കേണ്ടതായി വരും.

5. മകാഡാമിയ നട്ട് ഓയില്‍
സൗമ്യമായ മധുര ഗന്ധവും രുചിയുമുള്ള ഈ ഈ കായുടെ പരിപ്പില്‍ നിന്നെടുക്കുന്ന എണ്ണക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് സ്മോക്ക് പോയിന്റ് കൂടുതലാണ്. മുടിയുടെ അഗ്രഭാഗങ്ങളില്‍ മോയ്സ്ചറൈസറായി ഇത് ഉപയോഗിക്കാം. കുളിക്കുന്നതിന് മുമ്പും ശേഷവും ഇത് മുടിയുടെ അഗ്രഭാഗങ്ങളില്‍ പുരട്ടിയാല്‍ നനവ് നിലനിര്‍ത്താം. കൂടാതെ മറ്റ് എണ്ണകളേപ്പോലെ ഒട്ടിപ്പിടിക്കുകയുമില്ല. ശരീരത്തില്‍ തേക്കാനും, ഒരു മോയ്സ്ചറൈസറായും, ബ്ലേഡ് മൂലമുള്ള മുറിവുകള്‍ ഭേദമാകാനും ഉള്രോമങ്ങള് നീക്കം ചെയ്യാനും ഷേവിങ്ങ് ജെല്‍ ആയും, ആഫ്റ്റര്‍ ഷേവ് ആയും ഇത് ഉപയോഗിക്കാം.

6. വെണ്ണപ്പഴത്തിന്റെ എണ്ണ
ചണയെണ്ണ പോലെ ചുവന്ന നിറം, പാടുകള്‍, കലകള്‍ എന്നിവ ചര്‍മ്മത്തില്‍ നിന്ന് മാറാന്‍ വെണ്ണപ്പഴത്തിന്റെ എണ്ണ ഫലപ്രദമാണ്. ഷേവിങ്ങ് ജെല്‍ ആയി ഉപയോഗിക്കാനും, തലമുടി മോയ്സ്ചറൈസ് ചെയ്യാനും ഇത് ഉത്തമമാണ്. സാലഡുകള്‍ക്ക് രുചി പകരാന്‍ ഉപയോഗിക്കാവുന്ന ഇത് ചെറിയ ചൂടില്‍ വേണം പാചകം ചെയ്യാന്‍.

7. ജൊജോബ ഓയില്‍
ജൊജോബ ഓയില്‍ അകമേ ഉപയോഗിക്കാന്‍ പാടില്ലാത്തതായതിനാല് അടുക്കളക്ക് പുറത്ത് സ്ഥാനം നല്കിയാല് മതി. ചര്‍മ്മം വൃത്തിയാക്കാനും, മോയ്ചറൈസറായി ഉപയോഗിക്കാനും ഇത് ഉത്തമമാണ്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങളടങ്ങിയ ജൊജോബ മുഖക്കുരു പതിവായി ഉണ്ടാകുന്ന ചര്‍മ്മത്തിന് അനുയോജ്യമാണ്.
വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പന്നമായ ജൊജോബ ഉന്മേഷദായകമാണ്. മേക്കപ്പ് നീക്കം ചെയ്യാനും,തലമുടിയില്‍ മോയ്സ്ചറൈസറായും, ലിപ് കണ്ടീഷണറായും ഇത് ഉപയോഗിക്കാം.

8. എള്ളെണ്ണ
വെളിച്ചെണ്ണയുടെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് എള്ളെണ്ണ. പാചകത്തിന് ഉത്തമമായ ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രത്യേകിച്ച് ചര്‍മ്മത്തിന് ഉത്തമമായ സിങ്ക് അടങ്ങിയതാണ്. വിറ്റാമിന്‍ ഇ സമൃദ്ധമായി അടങ്ങിയ എള്ളെണ്ണ ചെറിയ അളവില്‍ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണവും നല്‍കും.

9. ഹെയ്സല്‍ ഓയില്‍
വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയ ഹെയ്സല്‍ ഓയില്‍ എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും, പ്രത്യേകിച്ച് വേഗത്തില്‍ പ്രതികരിക്കുന്ന ചര്‍മ്മത്തിനും, എണ്ണമയമുള്ള ചര്‍മ്മത്തിനും ഉത്തമമാണ്. ഇത് ചര്‍മ്മത്തില്‍ നിറഭേദമുണ്ടാകുന്നതിന് കാരണമാകുന്ന അമിതമായ എണ്ണയുത്പാദനം തടയും. ഇതിന്റെ സ്തംഭനൗഷദ സ്വഭാവം ചര്‍മ്മ സുഷിരങ്ങളെ ചെറുതാക്കുകയും എണ്ണയുത്പാദനം കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications











