Latest Updates
-
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ -
ബുധാദിത്യ യോഗം: സെപ്റ്റംബർ 5 മുതൽ 7 വരെ നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെ 14 കിലോ മേക്കോവർ രഹസ്യം ഇതാണ്; ആരോഗ്യകരമായി ഭാരം കുറയ്ക്കാം -
ചന്ദ്രൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ശുക്രൻ തുലാം രാശിയിൽ: സെപ്റ്റംബർ 5-7 വരെ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 5: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; രാഹുകാലവും യമകണ്ഠകവും ഒഴിവാക്കി കാര്യങ്ങൾ ചെയ്യൂ -
2026 സെപ്റ്റംബർ 5: ഇന്ന് ഭാഗ്യം തിളങ്ങുന്ന 4 രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 5 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനിറവും മന്ത്രവും അറിയാം -
സെപ്റ്റംബർ 4 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; 12 രാശികളുടെയും സമ്പൂർണ്ണ പ്രവചനങ്ങൾ ഇതാ
ആയുര്‍വേദത്തിലൂടെ മുഖം തിളങ്ങട്ടെ....
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് എപ്പോഴും മറ്റ് ഭാഗങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മുഖത്തിനാണ്. ആരോഗ്യവും തിളക്കവും ഉള്ള മുഖ ചര്‍മ്മം നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് കാരണം ആത്മവിശ്വാസം ഉയര്‍ത്താന്‍ ഇത് സഹായിക്കും.
ആരോഗ്യമുള്ള ചര്‍മ്മം നേടാന്‍ ഏറ്റവും ഫലപ്രദം ആയുര്‍വേദമാണ്. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നിരവധി സൗന്ദര്യ രഹസ്യങ്ങളും മുഖലേപനങ്ങളും ഇതിലുണ്ട്. ഇവയെല്ലാം മങ്ങിയ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കാന് സഹായിക്കും.
തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന ചില മുഖലേപനങ്ങള്‍ വീട്ടിലുണ്ടാക്കാവുന്ന വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മുഖകാന്തി കൂട്ടും ലേപനങ്ങള്‍

1. ജമന്തിപ്പൂ
ജമന്തിപ്പൂ എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. ഏതാനം ജമന്തിപ്പൂക്കള്‍ എടുത്ത് കുറച്ച് പച്ചപ്പാലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനുട്ടുകള്‍ക്ക് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക.
പകരം:-ചുവന്ന റോസാപ്പൂവിന്റെ ഇതളുകളും ഇതുപോലെ ഉപയോഗിക്കാം.

2. മഞ്ഞളും കടലമാവും
കല്യാണത്തിനും മറ്റും ചര്‍മ്മത്തിന് തിളക്കം നല്കാന് സാധാരണ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മുഖലേപനമാണിത്.
നാല് ടേബിള്‍ സ്പൂണ്‍ കടലമാവ് അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയുമായി ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. മാര്‍ദ്ദവം കിട്ടുന്നതിന് കുറച്ച് പച്ചപ്പാല് കൂടിച്ചേര്‍ക്കാം.
ആഴ്ചയില്‍ ഒരു പ്രാവശ്യം ഇത് മുഖത്ത് പുരട്ടി 10-15 മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. മുഖത്തിന് നിറവും തിളക്കും ലഭിക്കും.

3. ചന്ദനം
ഈ മുഖലേപനം ഉണ്ടാക്കുന്നതിന് ചന്ദനം തടിയില്‍ നിന്നും അരച്ചെടുക്കുന്നതിന് പകരം എളുപ്പം ലഭ്യമാകുന്ന ചന്ദനപ്പൊടിയും ഉപയോഗിക്കാം. രണ്ടും തുല്യഫലമാണ് നല്‍കുന്നത്. ഇതില്‍ ഏതാണ് ഉപയോഗിക്കുന്നതെങ്കിലും ചന്ദനത്തില്‍ വെള്ളമോ റോസ് വാട്ടറോ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക.
തിളക്കമുള്ള ചര്‍മ്മം ലഭിക്കാനുള്ള മികച്ച മുഖലേപനങ്ങളില്‍ ഒന്നാണിത്.
മുഖക്കുരു അകറ്റാനും ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്‍കാനും ഈ മുഖലേപനം നല്ലതാണ്. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ 5-6 പ്രാവശ്യം ഇതുപയോഗിക്കുക

4. വാസനയുള്ള മുഖലേപനം
വാസനയുള്ള മുഖലേപനം തയ്യാറാക്കുന്നതിന് താഴെ പറയുന്ന ചേരുവകള്‍ ഉപയോഗിക്കുക
ഒരു ചെറിയ ടേബിള്‍ സ്്പൂണ്‍ ചന്ദനം കുഴമ്പ് രൂപത്തില്‍
2 തുള്ളി റോസ് ഓയില്‍
1 തുള്ളി കര്‍പ്പൂര തൈലം
2 ടേബിള്‍ സ്പൂണ്‍ കടലമാവ്
ഒരു നുള്ള് മഞ്ഞള്‍പൊടി
ഇവയെല്ലാം മലായ് അല്ലെങ്കില്‍ മോര് ചേര്‍ത്തിളക്കുക

5. ആയുര്‍വേദ സ്ക്രബ്
1 ടേബിള്‍ സ്പൂണ്‍ അരി മാവും ചന്ദന പൊടിയും അര ടേബിള്‍ സ്പൂണ്‍ പാല് പൊടി, 1 ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നി റോസ് വാട്ടറുമായി ചേര്‍ത്തിളക്കി സ്ക്രബ് ഉണ്ടാക്കാം.ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഈ സ്ക്രബ് ഉപയോഗിക്കുക.

6. തേനും നാരങ്ങയും
ആന്റി ഓക്സിഡന്റും നനവ് നിലനിര്‍ത്താനുള്ള സവിശേഷതയും ഉള്ള ഈ ആയുര്‍വേദ മുഖലേപനം വൃത്തിയുള്ളതും നേര്മയുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേനില്‍ 3-5 തുള്ളി നാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. കണ്ണിന്റെ ഭാഗത്ത് ഒഴിച്ച് ബാക്കിയെല്ലായിടത്തും പുരട്ടാന്‍ ശ്രദ്ധിക്കണം. 10-15 മിനുട്ടുകള്‍ക്ക് ശേഷം വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക. മിനുസവും തിളക്കവും ഉള്ള ചര്‍മ്മം ലഭിക്കാന്‍ ഇത് സഹായിക്കും.

7 . ഔഷധ മുഖലേപനം
കുറച്ച് കടലമാവ്, ഒരു നുള്ള് മഞ്ഞള്‍, ഏതാനം തുള്ളി നാരങ്ങ നീര് എന്നിവ പാല് അല്ലെങ്കില്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കി നന്നായി വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ തിളക്കവും മിനുസവും ഉള്ള ചര്‍മ്മം ലഭിക്കും. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്ത് മുഖത്തിന്റെ മങ്ങല്‍ മാറ്റാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ചര്‍മ്മം അകവും പുറവും വൃത്തിയായിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. സൂര്യപ്രകാശം അധികം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. അങ്ങനെ വേണ്ടി വന്നാല്‍ സണ്‍സ്ക്രീന്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുകയും കുട ചൂടുകയും ചെയ്യുക .എണ്ണമയമുള്ള ആഹാരങ്ങള്‍ ഉപേക്ഷിക്കുക.
ചര്‍മ്മ സംരക്ഷണം ശീലമാക്കുക.



Click it and Unblock the Notifications