Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
6 സൗന്ദര്യ മന്ത്രങ്ങള്‍
ചിലരുടെ ചര്‍മ്മത്തിന് നല്ല പൂമ്പഴത്തിന്റെ നിറമായിരിക്കും. അവരുടെ പാരമ്പര്യം, ആരോഗ്യം എന്നിവയില്‍ ആര്‍ക്കും അസൂയ തോന്നും. എന്നാല്‍ ഇത്രയും ഭാഗ്യമില്ലാത്തവരുമുണ്ട്. പാടുകളില്ലാത്തതും ആരോഗ്യമുള്ളതുമായ തിളങ്ങുന്ന ചര്‍മ്മം എല്ലായ്പ്പോഴും ആളുകളെ ആകര്‍ഷിക്കും. നിമിഷനേരം കൊണ്ട് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കുകയാണോ? കൂടുതല്‍ ആലോചിച്ച് സമയം കളയണ്ട, വഴിയുണ്ട്.
ഇതിനായി ബ്യൂട്ടിപാര്‍ലറില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാകും. കണ്ണുകളിലെ വീക്കം, തലമുടിയിലെ അമിത എണ്ണമയം എന്നിവ പരിഹരിച്ച് ചര്‍മ്മത്തിന് കാന്തി പകരും.

മുഖം തിളങ്ങട്ടെ
മുഖം തിളങ്ങിയാല്‍ സൗന്ദര്യം താനേ വരും. ഇതിനായി ആദ്യം അല്‍പ്പം മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കുക. കണ്ണുകള്‍ വരണ്ടിരിക്കുന്നതായി തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. ഇതിന് ശേഷം പ്രകാശം പ്രതിഫലിപ്പിക്കുന്ന മഞ്ഞ നിറമുള്ള കണ്‍സീലര്‍ പുരട്ടുക. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് നിറം മറയ്ക്കാന്‍ ഇതിലൂടെ കഴിയും. ഇനി സാധാരണ രീതിയില്‍ മേയ്ക്കപ്പ് ചെയ്യുക.

മുടി അഴക്
വരണ്ട തലമുടി നിങ്ങളെ അലട്ടുന്നുണ്ടോ? വിഷമിക്കണ്ട, പരിഹാരമുണ്ട്. തലമുടി നന്നായി പരിചരിച്ച് മൃദുവും മിനുസമുള്ളതും ആക്കിയാല്‍ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിക്കും. ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം മുടിയില്‍ ഒരു ലീവ് ഇന്‍ കണ്ടീഷനര്‍ പുരട്ടുക. ഇത് മുടിക്ക് തിളക്കം നല്‍കും.

കൈകളും സുന്ദരമാവട്ടെ
പെട്ടെന്ന് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് കൈകള്‍ മോയ്സ്ചുറൈസ് ചെയ്യുക എന്നത്. നിങ്ങളുടെ മൃദുലവും സുഗന്ധമുള്ളതും ആണെങ്കില്‍ നിങ്ങളുടെ സന്തോഷവും വര്‍ദ്ധിക്കും. ആദ്യം ആളുകള്‍ ശ്രദ്ധിക്കുന്നത് നമ്മുടെ കൈകളാണ്. അതിനാല്‍ അവയുടെ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.

ചുണ്ടിന് ക്രീം
ചുണ്ടില്‍ ബാമോ ക്രീമോ പുരട്ടുക. ഇത് ചുണ്ടുകളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. പിന്നെ ആളുകള്‍ നിങ്ങളുടെ ചുണ്ടില്‍ നിന്ന് കണ്ണെടുക്കില്ല. ബാം പുരട്ടുന്നതിന് മുമ്പ് കണ്‍സീലര്‍ ഉപയോഗിച്ച് ചുണ്ട് മിനുസമുള്ളതാക്കുക.

വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. മുഖകാന്തി വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും.

ചോക്ലേറ്റ്
കറുത്ത ചോക്ലേറ്റ് ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഉത്തമമാണ്. വിഷമിച്ചിരിക്കുമ്പോഴും മറ്റും ഇത് കഴിച്ചാല്‍ ഉടനടി മുഖകാന്തി വര്‍ദ്ധിക്കും. മാത്രമല്ല ഇത് നിങ്ങളില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
