Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്ഭകാലത്തൊഴിവാക്കേണ്ട സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍
ഗര്‍ഭത്തിന്റെ ആരംഭകാലഘട്ടത്തില്‍ ശരിയായ രീതിയല്ല കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭ്രൂണത്തിന് അവ പ്രശ്നങ്ങളുണ്ടാക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഗര്‍ഭത്തിന് പ്രശ്നം സൃഷ്ടിക്കുന്ന രാസവസ്തുക്കളെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും മനോഹരമായ ഒരു ജീവിതസന്ദര്ഭമാണെന്നതിനാല് തന്നെ ഗര്‍ഭത്തിന്റെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ മാറ്റി നിര്‍ത്തുന്നത് ഏറെ അനുയോജ്യമാണ്.
1. ആഡംബര ഉത്പന്നങ്ങള്‍ - ഗര്‍ഭകാലത്ത് ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇവ അലര്‍ജിയുണ്ടാക്കുകയും ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വേണം ഗര്‍ഭിണികള്‍ ഇക്കാലത്ത് ഉപയോഗിക്കാന്‍. ഇത് പണം ലാഭിക്കുക മാത്രമല്ല, ദൂഷ്യവശങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
2. ചര്‍മ്മത്തിന്റെ തവിട്ട് നിറം - ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്, ഡി.എച്ച്.എയെ (ഡൈഹൈഡ്രോക്സ്യാസെറ്റോണ്) ചര്‍മ്മത്തിന്റെ തവിട്ട് നിറമകറ്റാന്‍ അഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കും. ഗര്‍ഭകാലത്ത് ഇത്തരം രോഗബാധകള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഇത്തരം ചികിത്സകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
3. ചര്‍മ്മത്തിന്റെ നിറം - ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ എന്‍സൈമുകളെ ബാധിക്കുകയും ചര്‍മ്മം ഇരുണ്ട് പോകാനിടയാക്കുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഇവയൊക്കെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.
4. രോമം നീക്കല്‍ - രോമം നീക്കം ചെയ്യാനുള്ള രാസവസ്തുക്കളില്‍ തിയോഗ്ലൈകോളിക് ആസിഡ് ഉള്‍പ്പെടുന്നുണ്ട്. ഗര്‍ഭകാലത്ത് തീരെ അനുയോജ്യമല്ലാത്ത ഒന്നാണിത്. ഇത്തരം ഉപദ്രവകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പങ്കാളിയുടെ സഹായത്തോടെ രോമങ്ങള്‍ ഷേവ് ചെയ്യാം. ഇത് കുട്ടിക്ക് ദോഷകരമാവുകയുമില്ല.
5. സുഗന്ധദ്രവ്യങ്ങള്‍ - സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം കുഞ്ഞിന്റെ ഹോര്‍മോണ്‍ വികസനത്തെ ബാധിക്കും. അതിനാല്‍ തന്നെ കടുപ്പമേറിയ പെര്‍ഫ്യൂമുകള്‍, ഡിയോഡൊറന്റ്, റൂംഫ്രഷ്നറുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
6. ടാറ്റൂ - നിങ്ങള്‍ ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കാനിഷ്ടപ്പെടുന്നയാളായിരിക്കാം. എന്നാല്‍ ഉദരത്തില്‍ ഒരു കുഞ്ഞിനെ വഹിക്കുന്ന സമയത്ത് ഇത് അത്ര ആരോഗ്യകരമല്ല. ടാറ്റൂ ശരീരത്തില്‍ അണുബാധയുണ്ടാക്കുകയും രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യുക. ഗര്‍ഭകാലത്ത് ഇതിന് സാധ്യത കൂടുതലാണ്. അതിനാല്‍ ടാറ്റൂ ഉപയോഗം പ്രസവശേഷമാകുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങളില്ലാതെ ഗര്‍ഭകാലം ആസ്വദിക്കാം. അതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കാം.



Click it and Unblock the Notifications
