Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മികച്ച ഷേവിങ്ങിന് അറിഞ്ഞിരിക്കേണ്ടവ
നിങ്ങളൊരു പുരുഷനാണെങ്കില്‍ ഇഷ്ടപ്പെടമാണെങ്കിലും അല്ലെങ്കിലും ജീവിതകാലം മുഴുവനും ഷേവ് ചെയ്യേണ്ടിവരും. പലരെയും സംബന്ധിച്ച് ഷേവ് ചെയ്യുന്നത് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് മിക്കപ്പോഴും തെറ്റായ ഷേവിങ്ങ് രീതികള്‍ മൂലമാവും സംഭവിക്കുന്നത്.
നല്ലൊരു റേസറും, ഷേവിങ്ങ് ജെല്‍ അല്ലെങ്കില്‍ ക്രീം എന്നിവയുമുണ്ടെങ്കില്‍ ഷേവിങ്ങ് നടത്താം. ശരിയായ രീതിയിലുള്ള ഷേവിങ്ങ് വഴി റേസര്‍ മുഖത്ത് വേദനയുണ്ടാക്കുന്നത് തടയാനാവും. പല ഘട്ടങ്ങളായുള്ള ഈ രീതികള്‍ മനസിലാക്കി നിങ്ങള്‍ക്ക് സുഖകരമായി ഷേവ് ചെയ്യാം.

1. തയ്യാറെടുപ്പ് - ഷേവിങ്ങിന് മുമ്പായി മുഖം നല്ലതുപോലെ കഴുകുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. മുഖചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ ഒരു എക്സ്ഫോലിയേറ്റിങ്ങ് ക്രീം ഉപയോഗിക്കാം. ഇത് വഴി താടിയും ചര്‍മ്മവും ഷേവിങ്ങിന് തയ്യാറാക്കാം.
ഉയരം കൂട്ടാൻ ഡ്രസ്സിങ് ടിപ്പുകൾ
2. രോമത്തെ മൃദുലമാക്കുക - ടവ്വല്‍ തണുത്ത വെള്ളത്തില്‍ മുക്കി മുപ്പത് സെക്കന്‍ഡ് നേരത്തേക്ക് മുഖത്ത് വെയ്ക്കുക. ഇത് ചര്‍മ്മത്തെയും രോമത്തെയും മൃദുലവും അയവുള്ളതുമാക്കും.
3. ഷേവിങ്ങ് ക്രീം - കൈയ്യില്‍ അല്പം ഷേവിങ്ങ് ക്രീമെടുത്ത് വൃത്താകൃതിയില്‍ താടിയിലും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഷേവ് ചെയ്യേണ്ടുന്ന എല്ലാ ഭാഗത്തും ഒരേപോലെ ക്രീം തേക്കണം. ഉപയോഗിക്കാത്തതോ, അല്പം മാത്രം ഉപയോഗിച്ചതോ ആയ റേസര്‍ ഉപയോഗിക്കുക.
4. താടിയുടെ മുകള്‍ ഭാഗം - മുകള്‍ ഭാഗം ഷേവ് ചെയ്യാന്‍ മുകളില്‍ നിന്ന് താടിയെല്ലിന്റെ അരികിലേക്ക് നീളത്തില്‍ ഒരേയളവില്‍ ഷേവ് ചെയ്യുക.
5. കഴുത്തും താടിയും - താടിയുടെ താഴ്ഭാഗവും, കഴുത്തും ഷേവ് ചെയ്യാന്‍ താഴെ നിന്ന് മുകളിലേക്ക് ഷേവ് ചെയ്യുക. ഇത് വഴി മുറിവുകളുണ്ടാകാതെയും രോമകൂപങ്ങള്‍ക്ക് കേടുവരാതെയും ശ്രദ്ധിക്കാം.
6. മുറുകിയ ചര്‍മ്മം ഷേവ് ചെയ്യാന്‍ കൈയ്യുപയോഗിച്ച് വലിച്ച് പിടിച്ച് കൃത്യമായി ഷേവ് ചെയ്യുക.
7. ചുണ്ടിന് മേലെയുള്ള ഷേവിങ്ങ് - മേല്‍ച്ചുണ്ട് ഷേവ് ചെയ്യാന്‍ പല്ലിന് മേലെ ചുണ്ട് വലിച്ച് പിടിച്ച് താഴേക്ക് ഷേവ് ചെയ്യുക.
8. റേസര്‍ കഴുകല്‍ - ഓരോ തവണയും ഷേവ് ചെയ്ത ശേഷം വെള്ളത്തില്‍ മുക്കുക. ഇത് വഴി റേസറില്‍ രോമം അടിഞ്ഞ് കൂടുന്നത് തടയാം.
9. ഷേവ് ചെയ്ത ശേഷം ചൂട് വെള്ളം ഉപയോഗിച്ച് അവശേഷിക്കുന്ന ഷേവിങ്ങ് ക്രീം കഴുകിക്കളയുക. ഏതെങ്കിലും ഭാഗം ഷേവ് ചെയ്യാന്‍ വിട്ടുപോയോ എന്ന് നോക്കുക. ഇവിടം ഷേവ് ചെയ്യാന്‍ റേസര്‍ നനച്ച് ഉപയോഗിക്കുക.
ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഒരു ടോണര്‍ ഉപയോഗിക്കാം. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയ ടോണറുകളേക്കാള് നല്ലത് ഇതായിരിക്കും. ആല്‍ക്കഹോള്‍ ചര്‍മ്മം വരളാനും, തകരാറുകള്‍ സംഭവിക്കാനും ഇടയാക്കും. ടോണര്‍ ഉപയോഗിച്ച ശേഷം ഒരു മോയ്സ്ചറൈസറും ഉപയോഗിക്കുക.



Click it and Unblock the Notifications
