Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പുകവലി സൗന്ദര്യത്തോട് ചെയ്യുന്നത് !
ആരോഗ്യപരമായ ഒട്ടേറെ ദോഷങ്ങളുണ്ടാന് കാരണമാകുന്നതാണ് പുകവലി. അതോടൊപ്പം സൗന്ദര്യത്തെയും പുകവലി ദോഷകരമായി ബാധിക്കും. അത്തരം അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പലരും തങ്ങളുടെ ദുശീലത്തെക്കുറിച്ച് ബോധവാന്മാരാകൂ. സിഗരറ്റ് വലി നിങ്ങളുടെ മുഖത്ത് അടയാളങ്ങള്‍ വീഴ്ത്താന്‍ തുടങ്ങിയാല്‍ നിങ്ങളത് ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയാണ്.
സൗന്ദര്യം നഷ്ടപ്പെടാതിരിക്കാനായി പുകവലിയില്‍ നിന്ന് അകന്ന് നില്ക്കാന് പ്രേരണയാകുന്ന ഏതാനും കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ക്ഷീണിതമായ മുഖം
സ്ഥിരമായ പുകവലി മൂലമുണ്ടാകുന്ന കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ മുഖം എപ്പോഴും ക്ഷീണിച്ചതുപോലെ കാണപ്പെടും. പതിവായി പുകവലിക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ നാലിരട്ടിയെങ്കിലും നിദ്രാഭംഗത്തിന് സാധ്യതയുണ്ട്. ചെറുപ്രായത്തില്‍ തന്നെ കണ്ണിന് താഴെ കറുപ്പ് രാശി പടരാനും പുകവലി ഇടയാക്കും.

മഞ്ഞനിറമുള്ള പല്ലുകള്‍
പുകവലി ശീലമുള്ളവരുടെ പല്ലുകള്‍ നിക്കോട്ടിന് മൂലം മഞ്ഞനിറത്തിലുള്ളവയാകും. തൂവെള്ള നിറമുള്ള പല്ലുകള്‍ വേണമെങ്കില്‍ പുകവലി ഉപേക്ഷിക്കാന്‍ മടിക്കേണ്ടതില്ല. പുകവലി മൂലമുണ്ടാകുന്ന പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ദന്തഡോക്ടറെ സമീപിച്ച് പല്ല് ക്ലീന്‍ ചെയ്യുകയും, മറ്റ് ചികിത്സകള്‍ നടത്തേണ്ടിയും വരും.

പ്രായാധിക്യം തോന്നല്‍
നിങ്ങള്‍ ഒരു സ്ഥിരം പുകവലിക്കാരനാണെങ്കില്‍ അത് ചര്‍മ്മത്തിലെ കോശങ്ങളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുമിടയാകും. പുകവലിക്കാര്‍ക്ക് നാലിരട്ടി വരെ പ്രായക്കൂടുതല്‍ തോന്നും.

മഞ്ഞനിറമുള്ള കൈകളും, വിരലുകളും
പുകയിലയിലെ നിക്കോട്ടിന് പല്ലിനെ മാത്രമല്ല വിരലുകളെയും മഞ്ഞനിറമുള്ളതാക്കും. ഇത് പരിഹരിക്കാന്‍ ചില വിദ്യകളുണ്ടെങ്കിലും അതിനേക്കാള്‍ നല്ലത് പുകവലി നിര്‍ത്തുന്നതല്ലേ?

തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു
പുകവലിയില്‍ നിന്നുണ്ടാകുന്ന ചില രാസവസ്തുക്കള്‍ തലമുടിയുടെ ഡി.എന്‍.. എയെ ബാധിക്കുകയും,മുടി ദുര്‍ബലമായി എളുപ്പം പൊട്ടിപ്പോകാനിടയാവുകയും ചെയ്യും. സ്ഥിരം പുകവലിക്കുന്ന പുരുഷന്മാര്ക്ക് വലിക്കാത്തവരേക്കാള്‍ മുടികൊഴിച്ചിലിന് സാധ്യതയുണ്ട്.

മുഖത്തെ പാടുകള്‍
സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിന് രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥക്കിടയാക്കും. ഇത് മൂലം മുഖത്തേക്ക് ആവശ്യത്തിന് ഓകിസ്ജന്‍ അടങ്ങിയ രക്തം എത്താത്തത് മൂലം രോഗശമനത്തിന് കാലതാമസം വരും. അതുപോലെ മുഖത്ത് മുറിവുകളുണ്ടായാല്‍ അത് കാലങ്ങളോളം ഭേദമാകാതെയിരിക്കും.

നിര്‍ജ്ജീവമായ മുഖം
പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ ഓക്സിജന്‍ പകരം കാര്‍ബണ്‍മോണോക്സൈഡ് പ്രവേശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇത് മൂലം മുഖം വിളറി, തേജസില്ലാതെ കാണപ്പെടും.

ചര്‍മ്മത്തിലെ പാടുകള്‍
ചര്മ്മകോശങ്ങള്ക്കും, നാരുകള്‍ക്കും തകരാറുണ്ടാക്കുന്നതാണ് നിക്കോട്ടിന്. ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയാനും ഇത് കാരണമാകുന്നു. പെട്ടന്ന് ശരീരഭാരം കൂടുക, കുറയുക എന്നിവ മൂലം ചര്‍മ്മത്തില്‍ വര പോലുള്ള പാടുകളുണ്ടാവും. ശരീരത്തിലെ നിക്കോട്ടിന്റെ സാന്നിധ്യം ചര്‍മ്മത്തിന്റെ സ്വയം നവീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും അതിനാല്‍ തന്നെ പാടുകള്‍ കാലങ്ങളോളം അവശേഷിക്കുകയും ചെയ്യും.

പല്ലിന് നാശം
സ്ഥിരമായ പുകവലി പല്ലുകള്‍ പൂര്‍ണ്ണമായും നശിക്കാനിടയാക്കും. പല്ലിന്റെ മഞ്ഞനിറം ഒരു തുടക്കം മാത്രമാണ്. ക്രമേണ പല്ല് തകരാറാവുകയും, നശിക്കുകയും ചെയ്യും.

നേത്രസംബന്ധമായ തകരാറുകള്‍
കാഴ്ചാസംബന്ധമായ തകരാറുകള്‍ ആരാണ് ആഗ്രഹിക്കുന്നത്? എത്ര സമയം പുകവലിക്കുന്നു എന്നതല്ല എത്ര സിഗരറ്റ് വലിക്കുന്നു എന്നതാണ് ഇതില്‍ ബാധകമാകുന്നത്. അമിതമായ പുകവലി ചെറുപ്രായത്തില്‍ തന്നെ തിമിരത്തിന് ഇടയാക്കും.



Click it and Unblock the Notifications
