Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സൗന്ദര്യത്തിന് വിസ്കി ഫേസ്പായ്ക്ക്
വീര്യമേറിയ മദ്യത്തില്‍ പെടുന്ന ഒന്നാണ് വിസ്കി. മദ്യപാനികളുടെ ഇഷ്ടപാനീയത്തില് ഒന്ന്. മദ്യത്തിന്റെ എല്ലാ ദോഷവശങ്ങളും ഇതിനുണ്ടെന്നു തന്നെ പറയാം.
വിസ്കി ആരോഗ്യത്തിന് ദോഷകരമാണെങ്കിലും ചര്‍മത്തിന് ഗുണകരമാണെന്നു വേണമെങ്കില്‍ പറയാ. ബിയര്‍ മുടിസംരക്ഷണത്തിനു സഹായിക്കുന്ന പോലെ വിസ്കി ചര്‍മസംരക്ഷണത്തിനും സഹായിക്കുന്നുണ്ട്.
മുഖക്കുരു, മുഖത്തെ ചുളിവുകള്‍, ബ്ലാക് ഹെഡ്സ് എന്നിവയ്ക്കെല്ലാം പറ്റിയ പരിഹാരമാര്‍ഗമാണ് വിസ്കി. ഇതു കൊണ്ടുണ്ടാക്കാവുന്ന ഫേസ് പായ്ക്കുകള്‍ നോക്കൂ,

വിസ്കി, വെള്ളം
ഒരു ടീസ്പൂണ്‍ വിസ്കി 3 മില്ലി വെള്ളത്തില്‍ കലക്കി മുഖം കഴുകാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് കൈകള്‍ കൊണ്ട് മുഖം മസാജ് ചെയ്യുക. ഇതിന് ശേഷം മുഖം തണുത്ത വെള്ളം കൊണ്ട് കഴുകാം. ചര്‍മത്തിന് മുറക്കവും തിളക്കവും ലഭിയ്ക്കാന്‍ ഈ രീതി സഹായിക്കും.

ചെറുനാരങ്ങാനീര്, വിസ്കി
ചെറുനാരങ്ങാനീര് വിസ്കിയും അല്പം തേനുമായും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇതിന് ശേഷം മുഖം തണുത്ത വെള്ളമുപയോഗിച്ചു കഴുകാം.

തേന്‍, വിസ്കി
തേന്‍ വിസ്കിയുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം മുഖം മസാജ് ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മത്തിന് പ്രായക്കുറവു തോന്നാനും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഈ രീതി സഹായിക്കും.

പാലും വിസ്കിയും
പാലും വിസ്കിയും, അല്ലെങ്കില്‍ പാല്‍പ്പൊടിയും വിസ്കിയും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം അല്പം കഴിഞ്ഞ് കഴുകിക്കളയാം.

മുട്ട, വിസ്കി
മുഖക്കുരു മാറുവാന്‍ മുട്ടയും വിസ്കിയും കലര്‍ന്ന മിശ്രിതം ഏറെ ഗുണകരമാണ്. മുട്ട നല്ലപോലെ ഉടച്ച് ഇതില്‍ അല്പം വിസ്കി, ചെറുനാരങ്ങാനീര്, പാല്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് ഫേസ് പായ്ക്കായി ഇടാം. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.



Click it and Unblock the Notifications
