Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ചര്‍മ്മത്തിന് പുതു കാന്തി നേടാം
സംഘര്‍ഷങ്ങളും, പരിസരമലിനീകരണം, ചെളി, മാലിന്യങ്ങള്‍ തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഘടകങ്ങളാണ്. ബാഹ്യലോകവുമായുള്ള ഇടപെടലുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലികള്‍ക്ക് ശേഷം വരണ്ട് ശോഭ നഷ്ടപ്പെട്ട മുഖ ചര്‍മ്മത്തെ എങ്ങനെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാം എന്ന് നോക്കാം.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ഭംഗി നഷ്ടപ്പെട്ട വരണ്ടുണങ്ങിയ ചര്‍മ്മത്തെ വീണ്ടും പഴയ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുകയും, ഐസ് കഷ്ണങ്ങള്‍ ഉപയോഗിച്ച് ഉരക്കുകയും ചെയ്യാം. തണുത്ത വെള്ളം രക്തയോട്ടത്തെ സഹായിക്കുകയുംചര്മ്മത്തിന്റെ സജീവത വീണ്ടെടുക്കാനും സഹായിക്കും.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ചര്മ്മത്തിലടിഞ്ഞിരിക്കുന്ന നിര്‍ജ്ജീവമായ സെല്ലുകളെ നീക്കം ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. മുഖത്തും, ശരീരത്തിലും നല്ലതുപോലെ തിരുമ്മിയാല്‍ ഈ സെല്ലുകള്‍ നീക്കം ചെയ്യപ്പെടുകയും ചര്‍മ്മത്തിന്റെ ശോഭ വര്‍ദ്ധിക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ജലം. ശരീരത്തില്‍ ജലാംശം കുറയാതിരുന്നാല്‍ ആരോഗ്യവും, ചര്‍മ്മത്തിന് സജീവതയും ഉണ്ടാകും. ധാരാളം വെള്ള കുടിക്കുന്നത് ശീലമാക്കുക. കരിക്ക് വെള്ളവും വളരെ അനുയോജ്യമാണ്. നിറം വര്‍ദ്ധിക്കാന്‍ കരിക്കുവെള്ളം സഹായിക്കും.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ജലാംശം നിലനില്‍ക്കുന്ന ഒരു മാസ്ക് മുഖത്തുണ്ടാകുന്നത് നല്ലതാണ്. ഒരു പാത്രത്തില്‍ അല്പം തൈരെടുത്ത് അതില്‍ അല്പം നാരങ്ങ നീര്,ജാതിക്ക പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. അഞ്ച് - പത്ത് മിനുട്ടിന് ശേഷം ഇത് റോസ് വാട്ടറുപയോഗിച്ച് കഴുകിക്കളയുക.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ ചിലപ്പോള്‍ കണ്ണിന് വീക്കം വരാം. ഇത്തരം വീക്കം ഒഴിവാക്കാന്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങളോ, വെള്ളരി കഷ്ണങ്ങളോ കണ്ണിന് മേലെ വെയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പ് നിറവും, ചുളിവുകളും മാറാന്‍ സഹായിക്കും.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
രാത്രിയില്‍ നല്ലൊരു ക്രീമുപയോഗിച്ച് മോയ്സ്ചറൈസ് ചെയ്യുന്നത് ചര്‍മ്മത്തിന് പുതുജീവന്‍ നല്കാന് സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ സ്വഭാവികമായ പുനര്‍നിര്‍മ്മാണത്തെ സജീവമാക്കും.സ്ഥിരമായി മോയ്സ്ച്വറൈസ് ചെയ്യുന്നത് തിളക്കവും, തേജസും, മൃദുത്വവുമുള്ള ചര്‍മ്മം നിലനിര്‍ത്തും.

ചര്‍മ്മത്തിന് പുതു കാന്തി നല്‍കാം
ഉറക്കം കുറയുന്നത് ചര്‍മ്മത്തെയും പ്രതീകൂലമായി ബാധിക്കും. സ്ഥിരമായി ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ ചര്‍മ്മസൗന്ദര്യവും വര്‍ദ്ധിക്കും. ഉറക്കത്തിന്റെ സമയത്ത് ശരീരത്തിലെ സെല്ലുകള്‍ പുതുക്കപ്പെടുകയും, പുതിയ സെല്ലുകള്‍ ചര്‍മ്മത്തില്‍ രൂപം കൊള്ളുകയും ചെയ്യും. ഇത് ചര്‍മ്മത്തെ സജീവമാക്കി നിര്‍ത്തും.



Click it and Unblock the Notifications
