Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറഞ്ഞു, പക്ഷേ ചര്‍മം തൂങ്ങിയോ ?
സ്ത്രീകള്‍ എപ്പോഴും തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരാണ്. ആകാരഭംഗിയുള്ള ശരീരത്തിന് ഉടമയാകണമെങ്കില്‍ അമിത വണ്ണം കുറയ്ക്കണം. ഇതാണ് ശരീരസൗന്ദര്യത്തിന് വേണ്ടിയുള്ള ആദ്യ പടി. എന്നാല്‍ തടി കുറക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ അയഞ്ഞു തൂങ്ങിയ ചര്മ്മമാകും ഉണ്ടാവുക.
ഇങ്ങനെ അയഞ്ഞ് പോയ ചര്‍മ്മത്തിന് മുറുക്കം കിട്ടാന്‍ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ചര്‍മ്മം തിരുമ്മുന്നത് വലിച്ചില് കുറയ്ക്കും. തിരുമ്മല്‍ രക്തയോട്ടം കൂടാനും മുറുക്കംലഭിക്കാനും സഹായിക്കും. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ഇടക്ക് നന്നായി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് മുറുക്കം കിട്ടാന്‍ സഹായിക്കും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
സ്പായില്‍ പോയി അവിടെ ലഭ്യമായ കാര്യങ്ങളെ അറിയുക. സ്പെഷ്യലൈസ്ഡ് സ്പാ ട്രീറ്റ്മെന്റുകളായ റാപ്സ്,മാസ്ക്സ്, പ്രത്യേകതരം കുളി എന്നിവ ചര്‍മ്മത്തിന്റെ അയഞ്ഞ് തൂങ്ങല്‍ മാറാന്‍ സഹായിക്കും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
കൊലാജന്‍ ക്രീമുകള്‍ ഇതിന് ഉപയോഗിക്കാവുന്നതാണ്. ഇവ ചര്‍മ്മത്തിന് മുറുക്കം കിട്ടാന്‍ ഉപയോഗിക്കുന്നവയാണ്. ഇക്കാര്യത്തില്‍ ഒരു ചര്‍മ്മരോഗവിദഗ്ദ്ധന്റെ സഹായം തേടാം.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ഇത് വഴി ചര്‍മ്മത്തില്‍ ജലാംശം കൂടുകയും, പുതുജീവന്‍ ലഭിക്കുകയും ചെയ്യും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ധാരാളം പച്ചക്കറികളും, പഴങ്ങളും കഴിക്കുക. ദിവസേന നാല്-അഞ്ച് തവണയെങ്കിലും ഇവ കഴിക്കുക. ഇതുവഴി ചര്‍മ്മത്തിനാവശ്യമായ ന്യൂട്രിയന്റ്സ് ലഭിക്കുകയും ചര്‍മ്മം പഴയ രൂപത്തിലാകുകയും ചെയ്യും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് തടയാന്‍ ശ്രദ്ധിക്കണം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുകയും, മറ്റ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുകയും ചെയ്യുക.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
സള്‍ഫേറ്റുകള്‍ അടങ്ങാത്ത സോപ്പ്, ഷാംപൂ, ബോഡി വാഷ് തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം സള്‍ഫേറ്റുകള്‍ ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കും. ഇത് നിങ്ങള്‍ ഏത് കാര്യമാണോ ഒഴിവാക്കാന്‍ നോക്കുന്നത് അത് വര്‍ദ്ധിപ്പിക്കാനിടയാക്കും. സള്‍ഫേറ്റ് അടങ്ങാത്ത ഏറെ ഉത്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ചൂടുവെള്ളത്തിലുള്ള കുളി അവസാനിപ്പിക്കുക എന്നതും പ്രധാനമാണ്. കാരണം ചൂടുവെള്ളം നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കും. തണുത്തവെള്ളം ചര്‍മ്മത്തിന് നനവ് നല്‍കും. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിന് സഹായിക്കും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
നിങ്ങള്‍ നീന്തല്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം ക്ലോറിന്‍ അടങ്ങാത്ത വെള്ളം ഉപയോഗിക്കണം എന്നതാണ്. ക്ലോറിന്‍ ചര്‍മ്മത്തെ വരണ്ടാതാക്കും. അഥവാ ക്ലോറിന്‍ അടങ്ങിയ വെള്ളത്തില്‍ നീന്തിയാല്‍ ഉടന്‍ തന്നെ പച്ചവെള്ളത്തില്‍ കുളിക്കുക.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ചില യോഗ ക്രിയകള്‍ ചര്‍മ്മത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് അടിവയറ്, ശ്വസനം എന്നിവയെ കേന്ദ്രീകരിച്ചുള്ളവ. ഇവ അരഭാഗത്തെ ചര്‍മ്മത്തിന്റെ അയഞ്ഞ് തൂങ്ങല്‍ ഒഴിവാക്കാന്‍ സഹായിക്കും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ആരോഗ്യമുള്ള ചര്‍മ്മത്തിനായി സ്ഥിരമായി എക്സര്‍സൈസുകള്‍ ചെയ്യാം. എയ്റോബിക്സ്, കാര്‍ഡിയോ എക്സര്‍സൈസ് എന്നിവ ഇതിന് അനുയോജ്യമാണ്.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
ജിംനേഷ്യത്തിലെ കണ്‍സള്‍ട്ടന്റിനോടോ, ട്രെയിനറോടോ തങ്ങളുടെ വയറിന്റെ അയഞ്ഞ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന എക്സര്‍സൈസുകള്‍ ഏതെന്ന് ചോദിക്കാവുന്നതാണ്.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
നല്ല ഗുണനിലവാരമുള്ള പ്രോട്ടീനുകള്‍, പ്രത്യേകിച്ച് ലീന്‍ പ്രോട്ടീനുകള്‍ കഴിക്കുക. ഇവ ചര്‍മ്മത്തിനാവശ്യമായ കൊലാജന്‍, എലാസ്റ്റിന്‍ എന്നിവ ഉത്പാദിപ്പിക്കുകയും ചര്‍മ്മം ടൈറ്റാകാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയാം
മേല്‍ പറഞ്ഞവയൊന്നും സഹായിക്കുന്നില്ലെങ്കില്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് ഒരു സര്‍ജറിയുടെ സാധ്യത ആരായുക. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിന് ശേഷമേ ഒരു തീരുമാനമെടുക്കാവൂ.



Click it and Unblock the Notifications
