Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തണ്ണിമത്തന് കൊണ്ട് ചര്‍മസംരക്ഷണം
വേനല്‍ക്കാലത്തിനൊപ്പം തണ്ണിമത്തനുകളും വന്നു തുടങ്ങി. ശരീരത്തിന് തണുപ്പു നല്‍കുക, ദാഹം മാറ്റുക, ഡിഹൈഡ്രേഷന് തടയുക തുടങ്ങിയവ തണ്ണിമത്തന്റെ നല്ല വശങ്ങളാണ്.
എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തണ്ണിമത്തന് ഏറെ ഗുണകരമാണ്. തണ്ണിമത്തന് ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ.

തണ്ണിമത്തന് ചര്‍മത്തിന് പറ്റിയ നല്ലൊരു സ്വാഭാവിക ടോണറാണ്. ഇതിന്റെ തോടു കൊണ്ട് മുഖത്തുരസുന്നത് നല്ലതാണ്. ഇതില്‍ അല്പം ഉപ്പു ചേര്‍ത്തും മുഖത്തുരസാം. നല്ലൊരു മസാജിംഗ് ഫലം നല്‍കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തണ്ണിമത്തന് കൊണ്ടുള്ള മസാജിംഗിന് കഴിയും.
തണ്ണിമത്തനില്‍ ലൈകോഫീന്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സുണ്ടാകുന്നത് തടയും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പാടുകള്‍ വരാതിരിക്കാനും സഹായിക്കും. ഇത് മുഖത്തു പുരട്ടുന്നതിനൊപ്പം കഴി്ക്കുന്നതും ഗുണം ചെയ്യും.
നല്ല ചര്‍മത്തിന് ജലാംശം വളരെ പ്രധാനമാണ്. തണ്ണിമത്തന് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഇ്ത് കഴിയ്ക്കുന്നതിനൊപ്പം തണ്ണിമന്
ശരീരത്തില്‍ ജലമില്ലാത്തത് ചര്‍മം വല്ലാതെ വരണ്ടതാക്കും. ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.
എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തങ്ങ. ഇതിലെ വൈറ്റമിന്‍ എ ചര്‍മകോശങ്ങളില്‍ നിന്നും എണ്ണയുല്‍പാദിപ്പിക്കുന്നത് കുറയ്ക്കും.
വരണ്ട ചര്‍മത്തിന് പുതുജീവന്‍ നല്‍കാനും തണ്ണിമത്തന് സഹായിക്കും. ഇത് കഴിയ്ക്കുന്നതും ഇതിന്റെ ജ്യൂസ് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തന്. ഇതു കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണമയം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതു തന്നെ കാരണം.



Click it and Unblock the Notifications
