Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തിളങ്ങും ചര്‍മത്തിന് യോഗ!
സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ യോഗ നിങ്ങളെ സഹായിക്കും. യോഗ ആരോഗ്യമുള്ള ശരീരവും മനസ്സും നല്‍കുന്നതിനൊപ്പം തിളങ്ങുന്ന ചര്‍മ്മവും നല്‍കും. തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കുന്ന നിരവധി യോഗക്രമങ്ങള്‍ ഉണ്ട്.
ഒരാളുടെ ആരോഗ്യത്തെ അടയാളപെടുത്തുന്നത് അവരുടെ ചര്മ്മമാണന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ആരോഗ്യമുള്ള ചര്‍മ്മമാണെങ്കില്‍ ശരീരത്തിലെ രക്ത ചക്രമണം മികച്ചതായിരിക്കുകയും എല്ലായിടത്തും ഓക്സിജന്‍ ശരിയായ രീതിയില്‍ എത്തുകയും ചെയയ്യും. കൂടാതെ അവയവങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായിരിക്കുകയും ചെയ്യും. മുഖത്തേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാനും ദഹന പ്രക്രിയ മെച്ചപെടുത്താനും രക്തത്തിലെ ഓക്സിജന്റെ അളവ് ഉയര്‍ത്താനും സഹായിക്കുന്ന യോഗ ക്രമങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആരോഗ്യവും സൗന്ദര്യവും യുവത്വവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

1. പശ്ചിമോത്താസന
മുഖത്തേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുന്നതിന് മുമ്പോട്ട് കുനിഞ്ഞ് നിന്ന് ചെയ്യുന്ന യോഗയാണിത്. ഇതിന് പുറമെ ദഹന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും തുടയിലെ പേശികള്‍ക്ക് ബലം നല്‍കാനും കൈകളുടെയും പുറത്തിന്റെയും ആയാസം കുറയ്ക്കാനും ഇത് സഹായിക്കും.
ഓര്‍ക്കേണ്ടത്
പുറം വേദനയോ നട്ടെല്ലിന് എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഈ മുറകള്‍ ചെയ്യരുത്. സ്വയം എളുപ്പമാണന്ന് തോന്നാതെ നെറ്റി കൊണ്ട് കാല്‍മുട്ടില്‍ തൊടാന്‍ കഴിയില്ല. ഇങ്ങനെ ചെയ്തു തുടങ്ങുന്നതോടെ ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താനും ആയാസരഹിതമായി ചെയ്യാനും സാധിക്കും.

2. മത്സ്യാസന
മുഖത്തെ പേശികള്‍ക്ക് അയവ് ലഭിക്കാനും കഴുത്തിലെയും പുറത്തെയും പേശികള്‍ക്ക് ബലമുണ്ടാകാനും ഇത് സഹായിക്കും. മുഖത്തേയ്ക്ക് ആവശ്യത്തിന് രക്തമെത്താനും രക്തത്തിലെ ഓക്സിജന്റെ അളവ് ഉയര്‍ത്താനും ഇത് അനുവദിക്കും.
ഓര്‍ക്കേണ്ടത്
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം , പുറം/കഴുത്ത് വേദന എന്നിവ ഉണ്ടെങ്കില്‍ ഇത് ചെയ്യരുത്.

3. ഹാലാസന
വളരെ നേരം ഇരിക്കുന്നവര്‍ക്കും നേരെയല്ലാതെ നില്‍ക്കാനുള്ള പ്രവണതയുള്ളവര്‍ക്കും ഇത് ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥി, പരാതൈറോയ്ഡ് ഗ്രന്ഥി, ശ്വാസ കോശം, ഉദരാവയവങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നത് വഴി തലയിലേക്കും മുഖത്തേയ്ക്കും രക്ത പ്രവാഹം ഉയര്‍ത്താന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും ഹോര്‍മോണിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യും.
ഓര്‍ക്കേണ്ടത്
കരള്‍, പ്ലീഹ രോഗങ്ങള്‍, ഉര്‍ന്ന രക്ത സമ്മര്‍ദ്ദം, അതിസാരം, കഴുത്തിന് പരുക്ക് എന്നവ ഉള്ളവര്‍ ഇത് ഒഴിവാക്കുക. ആര്‍ത്തവ സമയത്ത് ചെയ്യരുത്.

4. പ്രാണായാമം
ശ്വാസം ശക്തമായി അകത്തേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നത് രക്തത്തിലെഓക്സിജന്റെ അളവ് ഉയര്‍ത്താനും രക്തചക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. മനസ്സ് ശാന്തമാക്കുകയും നാഡികളുടെ ആയാസം കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദ്ദം കുറയ്ക്കാനും കാഴ്ചയില്‍ സൗന്ദര്യം തോന്നിപ്പിക്കാനും പ്രാണായാമം സഹായിക്കും.

5. ശവാസന
ശരീരത്തിന്റെ പൂര്‍ണമായുള്ള വിശ്രമമാണ് യോഗ നിദ്ര അഥവ ശവാസന . താഴെ കിടന്ന് കൈകാലുകളും സന്ധികളും അയച്ച് ഇടുക. കണ്ണുകള്‍ അടയ്ക്കുക. ജഡം പോലെ കിടക്കുക.

6. ശീര്‍ഷാസന
ശീര്‍ഷാസനം അല്പം കഠിനമാണെങ്കിലും ഇത് ചെയ്യുന്നത് മുഖത്തിന്റെ തിളക്കം ദീര്‍ഘകാലം നിലനിര്‍ത്താന്‍ സഹായിക്കും. തല കീഴായി നില്ക്കുമ്പോള് രക്തം താഴോട്ട് ഒഴുകി മുഖത്തേയ്ക്കുള്ള രക്തപ്രവാഹം കൂടും. രക്തം ഒഴുകുന്നതിന്റെ ദിശ മാറുന്നത് ചര്‍മ്മം വിപരീത ദിശയില്‍ തൂങ്ങാന്‍ അനുവദിക്കും. ചര്‍മ്മത്തിലെ പാടുകള്‍ പോകാനും ഇത് കാരണമാകും. തലകീഴായി ഇരിക്കുന്നതിനാല്‍ പുതിയ പോഷകങ്ങളും ഓക്സിജനും മുഖത്തേയ്ക്കെത്തുകയും മുഖത്തിന് തിളക്കം തോന്നിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
