Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചെറുപ്പം നിറഞ്ഞ ചര്‍മത്തിന് വൈറ്റമിന്‍ ഇ ഫേസ് പായ്
വൈറ്റമിന്‍ ഇ ചര്‍മസംരക്ഷണത്തിന് ആവശ്യമുള്ള ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായക്കൂടുതലുമെല്ലാം ഒഴിവാക്കാനുള്ള ഒന്നാണ് വൈറ്റമിന്‍ ഇ.
ഒലീവ് ഓയില്‍, ആപ്രിക്കോട്ട്, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം വൈറ്റമിന്‍ ഇയുടെ ഉറവിടങ്ങളാണ്.
വൈറ്റമിന്‍ ഇ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തെ സംരക്ഷിക്കും. ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

കിവി വൈറ്റമിന്‍ ഇ അടങ്ങിയ ഒരു ഫേസ് മാസ്കാണ്. ഇത് ക്ലെന്‍സിംഗ് ഏജന്റായി പ്രവര്‍ത്തിക്കും. മുട്ടമഞ്ഞയും ഒരു സ്പൂണ്‍ കിവി ജ്യൂസും 1 സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.
പഴത്തില്‍ വൈറ്റമിന്‍ ഇ, എ, ബി, പൊട്ടാസ്യം, മംഗ്നീഷ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പഴം നല്ലപോലെ ഉടച്ച് ഇതില്‍ അല്പം ഓട്സ് പൊടിച്ചതും പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ഇളം ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
മാങ്ങയിലും വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാങ്ങയുടെ പള്‍പ്പ്, 1 സ്പൂണ്‍ വീറ്റ് ജേം ഓയില്‍, 1 ടീസ്പൂണ്‍ ഓട്സ് പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
തേനും വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ച് ഇതിലെ എണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ബട്ടര്‍ ഫ്രൂട്ടില്‍ വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇതുപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കാം. ബട്ടര്‍ ഫ്രൂട്ട് ഉടച്ച് ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം.
ഇത്തരം ഫേസ് പായ്ക്കുകള്‍ പരീക്ഷിച്ചു നോക്കൂ. തിളങ്ങുന്ന, പ്രായം തോന്നാത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാം.



Click it and Unblock the Notifications
