Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചര്‍മത്തിനു ചേരും വൈറ്റമിന്‍ ഇ
മഞ്ഞുകാലത്ത് ചര്‍മ, സൗന്ദര്യ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. വരണ്ട ചര്‍മം പ്രധാന പ്രശ്നം. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു പോലുള്ള പ്രശ്നങ്ങളും സര്‍വസാധാരണം.
വൈറ്റമിന്‍ ഇ എപ്പോഴും ചര്‍മത്തിന് ഗുണകരമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ചര്‍മത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്ന വൈറ്റമിന്‍ ഇ ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഒലീവ്
മഞ്ഞുകാലത്ത് ഉപയോഗിയ്ക്കാവുന്ന വൈറ്റമിന്‍ ഇ വസ്തുക്കളില്‍ ഒലീവ് ഓയിലിന് പ്രാധാന്യമേറും. ചര്‍മത്തിലെ വരള്‍ച്ച പരിഹരിയ്ക്കുവാന്‍ ഇത് നല്ലതാണ്.

മത്തങ്ങ
മത്തങ്ങയും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷ്യവസ്തുവാണ്. ഇതിന്റെ പള്പ്പുടച്ച് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

അവോക്കാഡോ
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ പള്‍പ്പ് മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇതിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

ചീര
ചീരയില അരച്ചു മുഖത്തിടുന്നതും നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

ബദാം
ബദാം വൈറ്റമിന്‍ ഇ അടങ്ങിയ നല്ലൊരു ഭക്ഷ്യവസ്തുവാണ്. ബദാം അരച്ചു മുഖത്തിടുന്നതും ബദാം ഓയില്‍ മുഖത്തു പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.

ബെറി
ബെറി വര്‍ഗങ്ങളില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തു പുരട്ടുവാന്‍ നല്ലതാണ്.

ആപ്രിക്കോട്ട്
ആപ്രിക്കോട്ടിലും വൈറ്റമിന്‍ ഇ ഉണ്ട്. ഇതുകൊണ്ട് മുഖത്തു മസാജ് ചെയ്യുന്നത് നല്ലതാണ.്

തക്കാളി
തക്കാളിയിലും വൈറ്റമിന്‍ ഇയുണ്ട്. തക്കാളിയടങ്ങിയ ഫേസ് പായ്ക്കുകള്‍ ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.

ബട്ടര്‍
വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം ഭക്ഷ്യവസ്തുവാണ് ബട്ടര്‍. ഇതിലും വൈറ്റമിന്‍ ഇ ഉണ്ട്. മുഖം മൃദുവാകാനും ഇത് നല്ലതാണ്.

ഗോതമ്പു
ഗോതമ്പുമാവും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടാം. ഇവയില്‍ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്.

പപ്പായ
വൈറ്റമിന്‍ ഇ അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് പപ്പായ. ഇതുടച്ച് മുഖത്തു പുരട്ടാം. ചര്‍മത്തിന് ഈര്‍പ്പവും മൃദുത്വവും ലഭിയ്ക്കും.

നിലക്കടല
നിലക്കടല അഥവാ കപ്പലണ്ടി അരച്ചു മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.ഇതിലും വൈറ്റമിന്‍ ഇ ഉണ്ട്.



Click it and Unblock the Notifications
