Latest Updates
-
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം
ചര്‍മ്മസംരക്ഷണത്തിന് കൊക്കോ ബട്ടര്‍
ഏതൊരു സ്ത്രീയും ജനിച്ചത് സുന്ദരിയവാനാണ്. സുന്ദരമായി ജീവിച്ച് ഈ ലോകം തന്നെ സുന്ദരമാക്കുവാന്‍. ജോലി ചെയ്യുന്നത് ഭക്ഷണം കഴിക്കുവാനെന്ന പോലെ ചര്‍മ്മസംരക്ഷണം മനോഹരമായ ചര്‍മ്മത്തിന് വേണ്ടിയാണ്. പ്രായം ചെല്ലുംതോറും ചര്‍മ്മസംരക്ഷണത്തിന് മതിയായ ശ്രദ്ധ അത്യാവശ്യമാണ്. നല്ല രീതിയില്‍ സംരക്ഷിക്കുന്ന ചര്‍മ്മത്തിന് നിങ്ങളെ മനോഹരിയും തിളക്കമുള്ളവളുമാക്കാന് സാധിക്കും.
സുന്ദരമായ ചര്‍മ്മത്തിനും തിളങ്ങുന്ന മുഖത്തിനും വേണ്ടി ആഗ്രഹിക്കാത്തവരുണ്ടോ. ചര്‍മ്മത്തിന് ഈര്‍പ്പം നല്കുവാനായി വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍. കൊക്കോ കുരുവില്‍ നിന്നുമെടുത്ത ഇളം മഞ്ഞനിറത്തിലുള്ള വെജിറ്റബിള്‍ ഫാറ്റ് ആണ് കൊക്കോ ബട്ടര്‍. പല ചര്‍മ്മസംരക്ഷണത്തിനുള്ള ലോഷനുകളിലെയും പ്രധാന ചേരുവയാണിത്. കൊക്കോ ബട്ടറിന്റെ ചില ഗുണവശങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. ഡബ്ബിള്‍ ട്രീറ്റ്
പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, മാംഗനീസ്, അയണ്‍, കോപ്പര്‍ തുടങ്ങിയ മിനറലുകളാല്‍ സമ്പന്നമായ കൊക്കോ ചെടിയില്‍ നിന്നുമാണ് കൊക്കോ ബട്ടറിന്റെ ഉത്ഭവം. ഇതിന് പുറമെ ന്യൂട്രോ ട്രാന്സ്മിറ്റേഴ്സായ സെറോടോണിനും, ട്രൈപ്റ്റോഫാനും അടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ കൊക്കോ ബട്ടര്‍ ചര്‍മ്മത്തിനും തലച്ചോറിനും ഒരു പോലം സംരക്ഷകനാണ്.
2. പ്രൈസ്ഡ് ക്വാളിറ്റി
കൊക്കോ ബട്ടറിലെ ഏറ്റവും പ്രധാന ഗുണം അതിലെ ഈര്‍പ്പം നല്കുന്ന ഘടകമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാ്റ്റി ആസിഡുകള്‍ക്ക് ചര്‍മ്മത്തെ സദാ നനവുള്ളതാക്കി വെയക്കുവാന്‍ സാധിക്കും. സൊറിയാസിസ്, എക്സീമ പോലുള്ള ചര്‍മ്മരോഗങ്ങളെ ചികിത്സിക്കുവാനും ഇതിന് കഴിയും. എല്ലാറ്റിനും പുറമെ തുടര്‍ച്ചായി കൊക്കോ ബട്ടര്‍ ഉപയോഗം നിങ്ങളുടെ ചര്മ്മതിന് സുഗന്ധം പ്രദാനം ചെയ്യുകയും ചെയ്യും.
3. ആന്റി ടോക്സിഡന്റ്
ചര്‍മ്മത്തില്‍ കാണുന്ന റാഡിക്കലുകളെയെല്ലാം നശിപ്പിക്കാന്‍ കഴിവുള്ള ഒരു വിഷസംഹാരി കൂടിയാണ് സ്കിന്‍ കെയര്‍ ബട്ടര്‍. ചര്‍മ്മത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നതും പ്രായമേറുന്നതിനും കാരണക്കാരാണ് ഫ്രീറാഡിക്കല്സ്, കൊക്കോ ബട്ടര്‍ സ്കിന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയത്തേക്ക് യുവത്വം നല്‍കും. എന്തുകൊണ്ട് ഇപ്പോള്‍തന്നെ കൊക്കോ ബട്ടര്‍ പരീക്ഷിച്ചുകൂടാ
4. ചര്‍മ്മം ശരിയായ രീതിയില്‍ റിപ്പയര്‍ ചെയ്യുവാന്‍
ഏറ്റവും അനുയോജ്യവും വിശ്വസ്തവുമായ രീതിയില്‍ നിങ്ങളുടെ ചര്‍മ്മത്തെ അഴിച്ചുപണിയുവാന്‍ സ്കിന്‍ കെയര്‍ ബട്ടറിന് സാധിക്കും. കൊക്കോ ബട്ടറിലടങ്ങിയിരിക്കുന്ന കൊക്കോ മാസ് പോളിഫിനോള്‍ എന്ന ഘടകത്തിന് ചര്‍മ്മത്തിലെ തിണര്‍പ്പുകള്‍ ഇല്ലാതാക്കുവാനും ചര്‍മ്മവീക്കം തടയുവാനുമുള്ള കഴിവുണ്ട്. അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുവാനും കഴിയും. വിറ്റാമിന്‍ എ, ഇ ഘടകങ്ങള്‍. ചര്‍മ്മത്തിന് ദീര്‍ഘകാലത്തെ പരിരക്ഷ.
5. മുറിവുകള്‍ക്ക് മരുന്ന്
കുരുക്കള്‍ നിറഞ്ഞ ഒരുചര്മ്മത്തിനേക്കാള് നല്ലതല്ലേ കൊക്കോ ബട്ടര്‍. കൊക്കോ ബട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ക്ക് ചര്‍മ്മത്തിലെ കുരുക്കള്‍, മുറിവുകള്‍, പാടുകള്‍ എന്നിവ കുറയ്ക്കുവാനാകും. ഗര്‍ഭകാലത്തുണ്ടാകുന്ന വലിച്ചില് കാരണം പ്രസവം കഴിഞ്ഞശേഷം സ്ത്രീയുടെ ശരീരത്തില്‍ കാണുന്ന പാടുകള്‍ മാറ്റുവാനും ഇതുകൊണ്ട് സാധിക്കും. നല്ല ഫലം കിട്ടുവാനായി സംസ്കരിക്കാത്ത കൊക്കോ ബട്ടര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നാല്‍ അവ കിട്ടാന്‍ പ്രയാസമാണ്. സംസ്കരിച്ച കൊക്കോ ബട്ടര്‍ ആയിരിക്കും മാര്‍ക്കറ്റില്‍ ലഭിക്കുക.



Click it and Unblock the Notifications
