Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെളുക്കാന്‍ ചില 'മഞ്ഞള്‍' വിദ്യകള്‍
കറുപ്പിന് ഏഴഴകെന്നെല്ലാം കവികള്‍ പാടിയാലും വെളുത്ത ചര്‍മത്തോടു തന്നെയാണ് മിക്കവാറും പേര്‍ക്കും താല്പര്യം. ഇതിനു വേണ്ടി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുമെല്ലാം ധാരാളം.
ഇത്തരം മോഡേണ്‍ വഴികള്‍ പോട്ടെ, നമ്മുടെ മുത്തശിമാര്‍ പറഞ്ഞു തന്നിരുന്ന സൗന്ദര്യവഴികളെടുത്തു നോക്കൂ. ഇതില്‍ മഞ്ഞളിന്, പ്രത്യേകിച്ച് കസ്തൂരി മഞ്ഞളിന് പ്രധാന സ്ഥാനമുണ്ടെന്നു മനസിലാക്കാം. തികച്ചും പ്രകൃതിദത്തമായി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണിത്. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മ്ഞ്ഞള്‍ നല്ലൊന്നാന്തരം പരിഹാരമാണ്.
മഞ്ഞള്‍ ഉപയോഗിച്ച ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കടുകെണ്ണ
കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്.

മഞ്ഞളും പാലും
മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.

തേന്‍
മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മഞ്ഞളും ചന്ദനപ്പൊടിയും
മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

മഞ്ഞള്‍പ്പൊടിയും പനിനീരും
മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.

കുങ്കുമപ്പൂ
മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്കുന്നതിനു സഹായിക്കും.

ഫേസ് സ്ക്രബ്
ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്സ് പൊടിച്ചത്, പാല് എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല്
മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല് തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.

കടലമാവ്
കടലമാവ്, പാല്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.



Click it and Unblock the Notifications
