Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
സൗന്ദര്യം ആരോഗ്യകരമായി സംരക്ഷിക്കാം
എല്ലാ സ്ത്രീ പുരുഷന്മാരുടെയും ആഗ്രഹമാണ് സുന്ദരികളും സുന്ദരന്മാരുമായി ഇരിക്കുക എന്നത്. ശരിയായ ചര്‍മ്മ സംരക്ഷണവും, കേശ സംരക്ഷണവും വഴി ആകര്‍ഷകമായ രൂപഭംഗി നേടാനാവും.
ഭൂരിപക്ഷം ആളുകളും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ പണവും സമയവും ചെലവഴിക്കുന്നവരാണ്. ചിലര്‍ക്ക് അവ ഗുണം ചെയ്യുമ്പോള്‍ ചിലര്‍ നിരാശരാകും. അത് മാത്രമല്ല ചില പരീക്ഷണങ്ങള്‍ ദോഷകരമാവുകയും ചെയ്യും. അതിനാല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ സ്വഭാവിക രീതികളാവുന്നതാണ് നല്ലത്.
ഇനി പറയുന്ന രീതികള്‍ പിന്തുടര്ന്നാല് നിങ്ങള്‍ക്ക് ദൂഷ്യഫലങ്ങളൊന്നുമില്ലാതെ തന്നെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാം.

സ്ക്രബ്
ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യാനും, ഉണ്ടാവുന്നത് തടയാനും പതിവായി ശരീരം ഉരുമ്മുന്നത് നല്ലതാണ്. ഇതിന് ഉപയോഗിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല വസ്തു പഞ്ചസാരയും, തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ്.

വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടയുകയും ചര്‍മ്മത്തെ ആരോഗ്യപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു.

മാലിന്യങ്ങളില്‍ നിന്ന് മുക്തി
അമിതമായ വിയര്‍പ്പുള്ള ആളാണ് നിങ്ങളെങ്കില്‍ ദിവസം രണ്ട് പ്രാവശ്യം കുളിക്കുന്നത് ശീലമാക്കുക. നല്ല ഒരു കുളി ശരീരം തണുപ്പിക്കുന്നതിനൊപ്പം രോഗാണുക്കളെ അകറ്റി ശുദ്ധിയോടെയിരിക്കാനും സഹായിക്കും. കുളിക്ക് ശേഷം അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകന്നത് ചര്‍മ്മത്തിന്റെ ശ്വസനം സാധ്യമാക്കും.

തലമുടി സംരക്ഷണം
ഉയര്‍ന്ന ചൂടും, മലിനീകരണവും നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. അത് പരിഹരിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ഷാംപൂ ഉപയോഗിക്കുക. തലമുടിയിലെ അഴുക്ക് നീക്കാനായി ഷാംപൂവിനൊപ്പം അല്പം ബേക്കിംഗ് സോഡകൂടി ഉപയോഗിക്കാം.

സൂര്യപ്രകാശം
ചര്‍മ്മസംരക്ഷണത്തിനായി നിങ്ങള്‍ എന്നും ഓര്‍മ്മിച്ച് വെക്കേണ്ടുന്ന ഒരു കാര്യം നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിക്കണമെന്നതാണ്. ചര്‍മ്മത്തിന് അനുയോജ്യമായ സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ അലര്‍ജികളും, ചര്‍മ്മത്തിലെ ചൊറിഞ്ഞ് പൊട്ടലും തടയാം.

പാദങ്ങള്‍ക്ക് സ്വാതന്ത്ര്യം
പാദങ്ങള്‍ സദാസമയവും മൂടിയിരിക്കുന്നതിന് പകരം തുറന്ന ഷൂ ധരിക്കുക. ഇത് പാദങ്ങള്‍ക്ക് വായുവുമായി സംവേദനം സാധ്യമാക്കുകയും, പാദങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കുകയും, ഫംഗസ് ബാധ തടയുകയും ചെയ്യും.

തൈര്
തൈര് ഉപയോഗിക്കുന്നത് ശീലമാക്കുക. തൈര് ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും, ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും. തൈര് ചര്‍മ്മത്തില്‍ പാക്കിങ്ങായി ഉപയോഗിക്കാം. സൂര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ക്കും തൈര് നല്ലതാണ്.

പുതിയ ഷേവിങ്ങ് രീതികള്‍
ബ്ലേഡ് ഉപയോഗിച്ച് കൈയ്യും, കാലും ഷേവ് ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ അത് ചൂട് വെള്ളം ഉപയോഗിച്ചുള്ള കുളിക്ക് ശേഷമാവുന്നതാണ് നല്ലത്. ഇത് രോമകൂപങ്ങളെ മൃദുലമാക്കുന്നതിനാല് ഷേവ് ചെയ്താല്‍ വളരെ ആകര്‍ഷകമായിരിക്കും. ഷേവിങ്ങ് കഴിയുമ്പോള്‍ ഏതെങ്കിലും പ്രകൃതിദത്തമായ ലേപനം തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് പുരട്ടാം.

മൃദുലമായ തലയിണ
തലയിണക്ക് സില്‍ക്ക് കവര്‍ ഉപയോഗിക്കുക. ഇത് മുടി പൊട്ടിപ്പോകുന്നത് തടഞ്ഞ് മുടിയിഴകള്‍ക്ക് കേടുണ്ടാകുന്നത് തടയും.

മുട്ടയുടെ വെള്ള, ചോളപ്പൊടി, നാരങ്ങനീര്
ശരീരം വെയിലേറ്റ് എളുപ്പം തവിട്ടുനിറമാകുന്നവര് അതിന് പ്രതിവിധിയായി പ്രകൃതിദത്തമായ മാര്ഗ്ഗങ്ങളുപയോഗിക്കുക. മുട്ടയുടെ വെള്ള, ചോളപ്പൊടി, നാരങ്ങനീര്, എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി പുരട്ടുകയോ, അതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് പുരട്ടുകയോ, നാരങ്ങനീര് പുരട്ടുകയോ ചെയ്യുക. ഇതൊന്നും സഹായിച്ചില്ലെങ്കില്‍ ഒരു ത്വക്രോഗവിദഗ്ദ്ധനെ സമീപിക്കുക.

നെറ്റി സംരക്ഷണം
തലയില്‍ തൊപ്പി വയ്ക്കുന്ന ആളാണ് നിങ്ങളെങ്കില്‍ തലയില്‍ നിന്ന് എണ്ണ അടിഞ്ഞ് നെറ്റിയില്‍ കുരുക്കളുണ്ടാകാനിടയുണ്ട്. ഇത് തടയാന്‍ നല്ലൊരു ക്ലീനറുപയോഗിച്ച് നെറ്റി ഇടക്കിടക്ക് തുടയ്ക്കണം.

ആരോഗ്യമുള്ള പാദം
ഷൂ ഉപയോഗിക്കുന്നതിന് മുമ്പായി ഫംഗസിനെതിരെ ഉപയോഗിക്കുന്ന പൗഡര്‍ കാലില്‍ പൂശണം. പാദത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു മിനുക്ക് കല്ല് ഉപയോഗിക്കാം.

പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരക്രമം
കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, പരിപ്പ്, പാല്, വെണ്ണ തുടങ്ങി പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മ കാന്തിയും, ബലമുള്ള അസ്ഥിയും, പല്ലുകളും നേടാന്‍ സഹായിക്കും.

ആവശ്യത്തിന് വിശ്രമം
സുന്ദരിയായിരിക്കാന്‍ നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങുകയും, വെള്ളം കുടിക്കുകയും വേണം. ഇവ ചര്‍മ്മ കാന്തി നേടാനും, ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും, കണ്ണുകള്‍ ചുവന്ന് വീങ്ങുന്നത് തടയാനും സഹായിക്കും.

മേക്കപ്പ് കുറയ്ക്കുക
മുഖത്ത് വളരെ കുറച്ച് മാത്രം മേക്കപ്പ് ഉപയോഗിക്കുക. അമിതമായി മേക്കപ്പ് ചെയ്യുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനും അതുവഴി ചുളിവുകള്‍ വീഴാനും കാരണമാകും. അതുപോലെ തന്നെ കിടക്കാന്‍ പോകുന്നതിന് മുമ്പായി മുഖത്തുള്ള മേക്കപ്പ് ഫൗണ്ടേഷനുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുക.

ചര്‍മ്മ സംരക്ഷണം
ക്ലെന്‍സിങ്ങ്, ടോണിങ്ങ്, മോയ്സചറൈസങ്ങ് എന്നിവ മുടക്കമില്ലാതെ ചെയ്യുക. ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ക്ലെന്‍സറും, ടോണറും തെരഞ്ഞെടുക്കുകയും അവ പതിവായി ഉപയോഗിക്കുകയും ചെയ്യുക. നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും, ചര്‍മ്മത്തിലെ എണ്ണ നീക്കം ചെയ്യുകയും ചെയ്യാം. ഇതോടൊപ്പം എണ്ണ അടങ്ങാത്ത നല്ലൊരു മോയ്സ്ചറൈസറും ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

ശുദ്ധീകരണം
അഴുക്ക് പുരണ്ട കൈ കൊണ്ട് മുഖത്ത് ഇടക്കിടെ സ്പര്‍ശിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിനിടയാക്കും. അതിനാല്‍ പുറത്തായിരിക്കുന്ന അവസരത്തില്‍ ശുചീകരണത്തിനുള്ള ലോഷനോ മറ്റോ കയ്യില്‍ കരുതുകയും, മുഖത്ത് ഇടക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

കണ്ടീഷണര്‍
മുടി കഴുകിയ ശേഷം നല്ലൊരു കണ്ടീഷണര്‍ ഉപയോഗിക്കുക. ഇത് മുടി പൊട്ടിപ്പോകുന്നതും, മാലിന്യങ്ങള്‍ മൂലം മുടി കേടുവരുന്നതും തടയും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഇടക്കിടക്ക് ബ്ലോ എയര്‍ ഉപയോഗിച്ച് മുടി ഉണക്കാന്‍ പാടില്ല എന്നതാണ്.

പുറം
ശരീരത്തിന്റെ പിന്‍ഭാഗത്തും സൗന്ദര്യസംരക്ഷണം നടത്തേണ്ടതുണ്ട്. അതിന് പപ്പായ ചര്‍മ്മത്തില്‍ 5-10 മിനുട്ട് നേരത്തേക്ക് തേച്ച് പിടിപ്പിക്കുക. ഇത് പുറത്തെ നിര്‍ജ്ജീവ കോശങ്ങളും, അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കും.



Click it and Unblock the Notifications